- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജീവ് ഗാന്ധിയെ വധിച്ചത് ഇസ്രയേലിന്റെ സഹായത്തോടെയോ? സോവ്യറ്റ് തകർച്ചയ്ക്ക് ശേഷം ചേരി ചേരാ രാജ്യങ്ങളുടെ സംഘടന ശക്തമാക്കാൻ രാജീവ് നടത്തിയ ശ്രമങ്ങൾ ഇസ്രയേലിനെ ക്ഷോഭിപ്പിച്ചു: തമിഴ് പുലികൾക്കൊപ്പം കൊലപാതകം ആസൂത്രണം ചെയ്യാൻ മൊസാദും ഒത്തു ചേർന്നു
ന്യൂഡൽഹി: രാജീവ് ഗാന്ധി വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയാവുന്നത് തടയാൻ ഇസ്രയേൽ ചാരസംഘടന മൊസാദിന്റെ ഗൂഢാലോചനയുടെ ഭാഗമായി എൽടിടിഇയെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് രേഖ. രാജീവ് വധത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ജയിൻ കമ്മീഷൻ റിപോർട്ടിൽ ഇതുസംബന്ധമായ വസ്തുതകൾ പ്രമുഖ മാധ്യമപ്രവർത്തകൻ അമരേഷ് മിശ്ര സാമൂഹികമാധ്യമങ്ങളിൽ വെളിപ്പെടുത്തി. ഇസ്രയേലിനെ ഇന്ത്യ 1950ൽ അംഗീകരിച്ചുവെങ്കിലും നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നില്ല. എന്നാൽ രാജീവ് ഗാന്ധിയുടെ വധത്തിനു ശേഷം 1991ൽ മാത്രമാണ് ഇന്ത്യ ഇസ്രയേലുമായി സമ്പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചത്. ഇസ്രയേലിന്റെയും അമേരിക്കയുടെയും അധീശത്വത്തിലേക്ക് ഇന്ത്യയെ നയിക്കുന്നതിനു വേണ്ടിയാണോ രാജീവ് വധം ആസൂത്രണം ചെയ്തതെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. നഷ്ടമായ അധികാരം 91ൽ തിരിച്ചുപിടിക്കാനുള്ള തീവ്രയത്നത്തിലായിരുന്നു രാജീവ് ഗാന്ധി. ചേരിചേരാ പ്രസ്ഥാനം പുനരുജ്ജീവിപ്പിക്കാനും അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു. ചേരിചേരാ പ്രസ്ഥാനം എന്നും ഫലസ്തീന്റെ മോചനത്തിനു വേണ്ടിയാണ് നിലകൊണ്ടിരുന്
ന്യൂഡൽഹി: രാജീവ് ഗാന്ധി വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയാവുന്നത് തടയാൻ ഇസ്രയേൽ ചാരസംഘടന മൊസാദിന്റെ ഗൂഢാലോചനയുടെ ഭാഗമായി എൽടിടിഇയെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് രേഖ. രാജീവ് വധത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ജയിൻ കമ്മീഷൻ റിപോർട്ടിൽ ഇതുസംബന്ധമായ വസ്തുതകൾ പ്രമുഖ മാധ്യമപ്രവർത്തകൻ അമരേഷ് മിശ്ര സാമൂഹികമാധ്യമങ്ങളിൽ വെളിപ്പെടുത്തി.
ഇസ്രയേലിനെ ഇന്ത്യ 1950ൽ അംഗീകരിച്ചുവെങ്കിലും നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നില്ല. എന്നാൽ രാജീവ് ഗാന്ധിയുടെ വധത്തിനു ശേഷം 1991ൽ മാത്രമാണ് ഇന്ത്യ ഇസ്രയേലുമായി സമ്പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചത്. ഇസ്രയേലിന്റെയും അമേരിക്കയുടെയും അധീശത്വത്തിലേക്ക് ഇന്ത്യയെ നയിക്കുന്നതിനു വേണ്ടിയാണോ രാജീവ് വധം ആസൂത്രണം ചെയ്തതെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.
നഷ്ടമായ അധികാരം 91ൽ തിരിച്ചുപിടിക്കാനുള്ള തീവ്രയത്നത്തിലായിരുന്നു രാജീവ് ഗാന്ധി. ചേരിചേരാ പ്രസ്ഥാനം പുനരുജ്ജീവിപ്പിക്കാനും അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു. ചേരിചേരാ പ്രസ്ഥാനം എന്നും ഫലസ്തീന്റെ മോചനത്തിനു വേണ്ടിയാണ് നിലകൊണ്ടിരുന്നത്. അതിനു തടയിടുകയെന്ന ലക്ഷ്യം ഇസ്രയേലിന് ഉണ്ടായിരുന്നുവെന്നാണു സാഹചര്യം വ്യക്തമാക്കുന്നത്. രാജീവ് വധത്തിൽ ഇസ്രയേലി ചാരസംഘടന മൊസാദിന്റെ ബന്ധത്തെക്കുറിച്ച് പിഎൽഒ നേതാവ് യാസിർ അറഫാത്ത് മുന്നറിയിപ്പ് നൽകിയിരുന്നു.
രാജീവ് വധത്തിലെ ഇസ്രയേലി ബന്ധത്തെക്കുറിച്ച് മുൻ കാബിനറ്റ് സെക്രട്ടറി സഫർ സൈഫുല്ല നൽകിയ രഹസ്യമൊഴി ജയിൻ കമ്മീഷൻ റിപോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്നതിനിടെ ലഭിച്ച അറിവുകളുടെയും ബന്ധപ്പെട്ട രഹസ്യാന്വേഷണ ഏജൻസി അധികാരികളുമായുള്ള സമ്പർക്കത്തിന്റെയും അടിസ്ഥാനത്തിലുള്ള സൈഫുല്ലയുടെ മൊഴി അതീവ പ്രാധാന്യമുള്ളതാണെന്ന് ജസ്റ്റിസ് ജെയിൻ പ്രസ്താവിച്ചിരുന്നു. എൽടിടിഇയും മൊസാദുമായി ചന്ദ്രസ്വാമിയുടെ ബന്ധം സൈഫുല്ലയുടെ മൊഴി തെളിയിക്കുന്നതായി ജയിൻ കമ്മീഷൻ റിപോർട്ടിൽ വ്യക്തമാണ്. രാജീവ്ഗാന്ധി വധത്തിന് മുമ്പുള്ള എൽടിടിഇയുടെ വയർലസ് സന്ദേശത്തിൽ മൊസാദിനെക്കുറിച്ചു പരാമർശങ്ങളുണ്ടായിരുന്നു.
എൽടിടിഇയല്ല, രാജീവ് വധത്തിനു പിന്നിൽ മൊസാദ് ആണെന്നും തന്റെ പക്കൽ തെളിവുണ്ടെന്നും ടി എൻ ശേഷൻ പറഞ്ഞതായി സുബ്രഹ്മണ്യസ്വാമി പാർലമെന്റിൽ വെളിപ്പെടുത്തിയിരുന്നു. എൽടിടിഇയെ ഇസ്രയേലികൾക്ക് പരിചയപ്പെടുത്തി, അവരെ മൊസാദിന്റെ പരിശീലനത്തിലേക്ക് നയിച്ചത് താനാണെന്ന് താൻ നടത്തിയ അഭിമുഖത്തിൽ സ്വാമി അവകാശപ്പെട്ടതായി ഇന്ത്യാ എബ്രോഡ് വാഷിങ്ടൺ ബ്യൂറോ ചീഫ് അസീസ് ഹനീഫയുടെ മൊഴി ഉദ്ധരിച്ച് ജയിൻ കമ്മീഷൻ രേഖപ്പെടുത്തിയിട്ടുണ്ട്.
ശ്രീലങ്കയിലെ തമിഴ്പുലികൾക്കും ജനതാ വിമുക്തി പെരമുനക്കും സിംഹളർക്കും മൊസാദ് ആയുധം നൽകി. ശ്രീലങ്കയിൽ സമാധാനം പുലരുന്നത് തങ്ങളുടെ ആയുധക്കച്ചവടത്തെ ബാധിക്കുമെന്നായിരുന്നു മൊസാദിന്റെ ആശങ്ക. റോയുടെ ഉള്ളിലെ മൊസാദിന്റെ പേ റോളിൽ പെട്ട ചിലരും ആശങ്ക പങ്കുവച്ചു. ഇന്ത്യൻ നാവികസേന ഇസ്രയേലിന്റെ ആയുധക്കച്ചവടം നിർത്തി. അതോടെ രാജീവ് ഗാന്ധി മൊസാദിന്റെ കണ്ണിലെ കരടായി.
രാജീവ് ഗാന്ധിയുടെ സമാധാന കരാറിൽ ശ്രീലങ്കയിലെ എല്ലാ ഇസ്രയേലികളും സ്ഥലംവിടണമെന്ന വ്യവസ്ഥയുമുണ്ടായിരുന്നു. മൊസാദിനും സിഐഎക്കും എൽടിടിഇക്കും അക്കൗണ്ടുള്ള ബിസിസിഐ ബാങ്കിൽ വൻ കുംഭകോണം നടന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തിയ വില്യം കാരിയുടെ നേതൃത്വത്തിലുള്ള യുഎസ് സെനറ്റ് സബ്കമ്മിറ്റിക്ക് 8.4 കോടി ഡോളർ എൽടിടിഇ അക്കൗണ്ടിലേക്ക് നൽകിയ വിവരം ലഭിച്ചു. ഈ തുക രാജീവ് വധത്തിനാണെന്നാണ് കരുതുന്നത്.