- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജീവ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ; രാജ്യത്ത് കളങ്കമില്ലാത്ത തെരഞ്ഞെടുപ്പ് ലക്ഷ്യം; കാര്യമായ മാറ്റങ്ങൾക്കും കടുത്ത തീരുമാനങ്ങൾക്കും മടിക്കില്ലെന്ന് പ്രതികരണം
ന്യൂഡൽഹി: രാജ്യത്തെ ഇരുപത്തിയഞ്ചാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ ചുമതലയേറ്റു. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന സുശീൽ ചന്ദ്ര വിരമിച്ചതോടെയാണ് ചുമതലയേറ്റത്. 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
രാജ്യത്ത് കളങ്കമില്ലാത്ത തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി കടുത്ത തീരുമാനങ്ങളെടുക്കാനും, കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാനും ഇലക്ഷൻ കമ്മീഷൻ മടിക്കില്ലെന്ന് രാജീവ്കുമാർ പറഞ്ഞു. 2020 മുതൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവർത്തിക്കുകയാണ് രാജീവ് കുമാർ.
1984 ബാച്ചിലെ ജാർഖണ്ഡ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. വരാനിരിക്കുന്ന, രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾക്ക് പുറമെ 2024 ലോക് സഭ തെരഞ്ഞെടുപ്പും രാജീവ് കുമാറിന്റെ മേൽനോട്ടത്തിലാകും നടക്കുക.
വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും മേൽനോട്ട ചുമതല. 2025 ഫെബ്രുവരി വരെയാണ് രാജീവ് കുമാറിന് കാലാവധിയുള്ളത്.
ആർ.ബി.ഐ സെൻട്രൽ ബോർഡ് ഡയറക്ടർ, നബാർഡ് അഗം, ഇക്കണോമിക് ഇന്റലിജന്റ് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ പെൻഷൻ പദ്ധതി രാജീവ് കുമാറിന്റെ മേൽനോട്ടത്തിലാണ് നടപ്പിലാക്കിയത്.
കേന്ദ്ര നീതിന്യായ മന്ത്രാലയമാണ് രാജീവ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച വാർത്ത പുറത്തുവിട്ടത്. പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം രാഷ്ട്രപതി അംഗീകരിച്ചെന്നും അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങൾ നേരുന്നതായും കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചിരുന്നു.




