തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഫിപ്രസി പുരസ്‌കാരം നിർത്തലാക്കില്ലെന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ രാജീവ് നാഥ് പറഞ്ഞു. മികച്ച മലയാള സംവിധായകർക്കു വിതരണം ചെയ്യുന്നതാണ് ഫിപ്രസി പുരസ്‌കാരം. പുരസ്‌കാരം നിർത്തലാക്കാൻ അക്കാദമി ആലോചിച്ചിട്ടില്ല. ഫിപ്രസി പുരസ്‌കാരം നിർത്തലാക്കാൻ ആലോചിക്കുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. ഡോ. ബിജു ഉൾപ്പെടെയുള്ള സംവിധായകർ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.