- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
12,00 കോടിയുടെ വിറ്റുവരവുള്ള കശുവണ്ടി വ്യവസായി; എന്താഗ്രഹിച്ചാലും സാധിച്ചു തരാൻ അനേകം ജീവക്കാർ; രാജൻപിള്ളയുടെ സഹോദരൻ; എല്ലാ നേതാക്കളേയും കൈവെള്ളയിൽ കൊണ്ടു നടക്കുന്ന ഉന്നത സ്വാധീനം; ഒഡീഷയിൽ നിന്നെത്തിച്ച വീട്ടുവേലക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് അകത്തായ വമ്പൻ വ്യവസായി രാജ്‌മോഹൻ പിള്ളയുടെ കഥ
തിരുവനന്തപുരം: ബിസ്‌ക്കറ്റ് രാജാവായിരുന്നു രാജൻ പിള്ള. ബ്രിട്ടാനിയ എന്ന ആഗോള ബിസിനസ്സ് ഗ്രൂപ്പിനെ മലയാളിയുടേതാക്കിയ കൊല്ലത്തുകാരൻ. ബിസിനസ് കുടിപ്പകയിൽ അറസ്റ്റിലായ രാജൻപിള്ളയെ ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ രോഗം മൂർച്ഛിച്ച് മരണം. തീഹാർ ജയിലിലെ വ്യവസായ പ്രമുഖന്റെ മരണം കേരളം ഏറെ ചർച്ച ചെയത്താണ്. രാജൻപിള്ളയ്ക്ക് ശേഷം അനുജൻ രാജ്മഹോൻ പിള്ള കുടുംബ ബിസിനസ് ഏറ്റെടുത്തു. ചുവട് പിഴക്കാതെ രാജ്‌മോഹൻ പിള്ളയും മുന്നോട്ട് പോയി. കശുവണ്ടി വ്യവസായത്തിലെ ആഗോള വിപണയിലെ ഏറ്റവും വലിയ ബിസിനസ്സുകാരനുമായി. 1200 കോടിയുടെ വിറ്റുവരവുള്ള സ്ഥാപനമായി അത് മാറുകയും ചെയ്തു. ഇപ്പോഴിതാ ചേട്ടനെ പോലെ അനുജനും ജയിൽവാസം. ചേട്ടനെ ബിസിനസ് കുടിപ്പകയാണ് ജയിലിലെത്തിച്ചതെങ്കിൽ പീഡനക്കേസാണ് രാജ്‌മോഹൻ പിള്ളയെ അഴിക്കുള്ളിലെത്തിച്ചത്. വീട്ടിൽ ജോലിക്കു നിന്ന ഒഡീഷ യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിലാണ് പ്രമുഖ കശുവണ്ടി വ്യവസായി രാജ്‌മോഹൻ പിള്ളയെ അറസ്റ്റ് ചെയ്ത 14 ദിവസത്തേക്കു കോടതി റിമാൻഡ് ചെയ്തു. ഒഡീഷയിൽ നിന്നു വീട്ടുജോലിക്ക് എത
തിരുവനന്തപുരം: ബിസ്‌ക്കറ്റ് രാജാവായിരുന്നു രാജൻ പിള്ള. ബ്രിട്ടാനിയ എന്ന ആഗോള ബിസിനസ്സ് ഗ്രൂപ്പിനെ മലയാളിയുടേതാക്കിയ കൊല്ലത്തുകാരൻ. ബിസിനസ് കുടിപ്പകയിൽ അറസ്റ്റിലായ രാജൻപിള്ളയെ ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ രോഗം മൂർച്ഛിച്ച് മരണം. തീഹാർ ജയിലിലെ വ്യവസായ പ്രമുഖന്റെ മരണം കേരളം ഏറെ ചർച്ച ചെയത്താണ്. രാജൻപിള്ളയ്ക്ക് ശേഷം അനുജൻ രാജ്മഹോൻ പിള്ള കുടുംബ ബിസിനസ് ഏറ്റെടുത്തു. ചുവട് പിഴക്കാതെ രാജ്‌മോഹൻ പിള്ളയും മുന്നോട്ട് പോയി. കശുവണ്ടി വ്യവസായത്തിലെ ആഗോള വിപണയിലെ ഏറ്റവും വലിയ ബിസിനസ്സുകാരനുമായി. 1200 കോടിയുടെ വിറ്റുവരവുള്ള സ്ഥാപനമായി അത് മാറുകയും ചെയ്തു. ഇപ്പോഴിതാ ചേട്ടനെ പോലെ അനുജനും ജയിൽവാസം. ചേട്ടനെ ബിസിനസ് കുടിപ്പകയാണ് ജയിലിലെത്തിച്ചതെങ്കിൽ പീഡനക്കേസാണ് രാജ്‌മോഹൻ പിള്ളയെ അഴിക്കുള്ളിലെത്തിച്ചത്.
വീട്ടിൽ ജോലിക്കു നിന്ന ഒഡീഷ യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിലാണ് പ്രമുഖ കശുവണ്ടി വ്യവസായി രാജ്‌മോഹൻ പിള്ളയെ അറസ്റ്റ് ചെയ്ത 14 ദിവസത്തേക്കു കോടതി റിമാൻഡ് ചെയ്തു. ഒഡീഷയിൽ നിന്നു വീട്ടുജോലിക്ക് എത്തിയ ഇരുപത്തിമൂന്നുകാരിയാണു പരാതിക്കാരി. ആറു മാസം മുൻപാണു യുവതി കവടിയാറിലുള്ള വീട്ടിലെത്തിയത്. അന്നു മുതൽ പീഡനത്തിരയാക്കിയതായാണു പരാതി. സ്വകാര്യ ആശുപത്രിയിൽ യുവതിയെ പരിശോധിച്ച ഒഡീഷ സ്വദേശിയായ ഡോക്ടറാണു വിവരം പൊലീസിനെ അറിയിച്ചത്. ഇതോടെ രാജ്‌മോഹൻപിള്ള കുടുങ്ങി. രാഷ്ട്രീയ-സാമൂഹിക ബന്ധങ്ങളുള്ള രാജ്‌മോഹൻ പിള്ളയെ രക്ഷിക്കാൻ ആരും എത്തിയില്ല. അതുകൊണ്ട് തന്നെ ജയിലിലും പോകേണ്ടി വന്നു. പീഡനമായതിനാൽ ഈ ശതകോടീശ്വരന് കുറച്ചു കാലം ജയിലിനുള്ളിൽ കഴിയേണ്ടി വരും.
കശുവണ്ടി വ്യവസായത്തിലെ രാജാവെന്ന വിളിപ്പേരുള്ള രാജ്‌മോഹൻ പിള്ള തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത് ആരും പ്രതീക്ഷിക്കാത്ത പ്രതിസന്ധികളെ തരണം ചെയ്താണ്. വിജയിക്കണമെന്ന വാശിയും ആരുടെ മുന്നിലും തോൽക്കാത്ത മനസും കൂടിച്ചേർന്നപ്പോൾ വിജയം രാജ്‌മോഹൻ പിള്ളക്കൊപ്പം നിന്നു. ചേട്ടന്റെ തകർച്ചയും മരണവുമെല്ലാം പാഠമാക്കി മുന്നോട്ട് പോയി. അപ്പുപ്പനും അച്ഛനും മൂത്ത ജേഷ്ഠനും വളർത്തിയ ബിസിനസ് സാമ്രാജ്യം കണ്ടാണ് രാജ്‌മോഹൻ വളർന്നത്. പരാമ്പരാഗതമായി കശുവണ്ടി വ്യവസായം ചെയ്തിരുന്ന കുടുംബമായിരുന്നു രാജ്‌മോഹന്റേത്. ബ്രിട്ടാനിയയിലേക്ക് ചേട്ടൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. എന്നാൽ ചേട്ടന്റെ മരണത്തോടെ വീണ്ടും കശുവണ്ടിയിലേക്ക് മാത്രമായി രാജ്‌മോഹൻപിള്ളയുടെ ശ്രദ്ധ.
കോടിക്കണക്കിന് രൂപയുടെ ബിസിനസ് ഉണ്ടായിരുന്ന അച്ഛന്റെ ബിസിനസ് താഴേക്ക് പോകുന്നതും സഹോദരൻ രാജൻപിള്ള അറസ്റ്റിലാകുന്നതും ജയിലിൽ വച്ച് മരിക്കുന്നതിനും പാഠമായിരുന്നു. അച്ഛന്റെ കമ്പനിയുടെ കടം വീട്ടി എന്നു മാത്രമല്ല കുടുംബത്തിന്റെ വ്യവസായം പുനരുദ്ധരിച്ച് പൂർവ്വസ്ഥിതിയിൽ എത്തിച്ചു. ഇതിനെല്ലാം പ്രൊഫഷണലിസമാണ് തുണയായത്. കുട്ടിക്കാലം മുതലേ ടെന്നീസിനോടായിരുന്നു താൽപ്പര്യം. ഈ കളി നൽകിയ പ്രൊഫഷണലിസമായിരുന്നു കരുത്ത്. 1964 മെയ് 12ന് കൊല്ലം ജില്ലയിൽ ജനിച്ച രാജ്‌മോഹൻ പിള്ള എല്ലാത്തരം സൗഭാഗ്യങ്ങളുടേയും മധ്യത്തിലാണ് പിറന്നു വീണത്. തിരുവനന്തപുരത്തായിരുന്നു രാജ്‌മോഹന്റെ സ്‌കൂൾ പഠനം. അന്ന് സ്‌കൂളിൽ മെഴ്സിഡസ് ബെൻസിലായിരുന്നു പോയിരുന്നത്. തന്റെ പതിമൂന്നാം വയസിൽ തന്നെ തന്നെ ബിസിനസ് കാര്യങ്ങളിൽ അച്ഛൻ രാജ്‌മോഹന് ചുമതലകൾ നൽകിത്തുടങ്ങി. അച്ഛനു വരുന്ന ടെലിഫോൺ കോളുകൾ എടുക്കുക എന്നാതിയിരുന്നു ആദ്യ ചുമതല.
അച്ഛനു വരുന്ന ഫോൺ എടുക്കുന്നതു വഴി വ്യത്യസ്തരായ ആളുകളോട് എപ്രകാരം സംസാരിക്കണമെന്നും മീറ്റിംഗുകളിൽ ഇരുന്നതു വഴി ഏതെല്ലാം ഫാക്ടറികൾ ഇപ്പോൾ എങ്ങനെയെല്ലാം പ്രവർത്തിക്കുന്നുവെന്നും മനസിലാക്കാൻ സാധിച്ചു. ഇത് വ്യവാസയത്തിലെ താരമാകാൻ രാജ്‌മോഹൻ പിള്ളയെ സഹായിച്ച ഘടകമാണ്. പിന്നീട് കാലഘട്ടത്തിൽ ഫാക്ടറികളിലെ കൂടുതൽ ചുമതലകൾ രാജ്‌മോഹനെ ഏൽപ്പിച്ചു. ഒഡീഷയിലും ബംഗാളിൽ നിന്നും പച്ച കശുവണ്ടി ശേഖരിക്കുന്നതിന്റെ ചുമതല രാജ്‌മോഹനെ ഏൽപ്പിച്ചു. ഒഡീഷയും ബംഗാളിയുമൊന്നും അറിയാതിരുന്നുിട്ടു കൂടി രാജ്‌മോഹൻ ഈ സ്ഥലങ്ങളിൽ പോയി കർഷകരോടും വ്യാപാരികളോടും സംസാരിച്ചു. തന്റെ ഡിഗ്രി പഠനത്തിനു ശേഷം രാജ്‌മോഹൻ ബ്രസീലിലും ഇംഗ്ലണ്ടിലും ഉപരിപഠനത്തിനായി പോയി. ബ്രസീലിൽ അമേരിക്കൻ ഭക്ഷ്യവ്യവസായ ശൃഖലയിലെ വമ്പൻ കമ്പനിയിൽ പ്രവർത്തിച്ചു. അതിനു ശേഷമാണ് ഇംഗ്ലണ്ടിലേക്ക് പോയത്.
ബ്രസീലിൽ ജോലി ചെയ്തതിനു ശേഷം ഇടതുപക്ഷ അനുഭാവവുമായാണ് രാജ്‌മോഹൻ നാട്ടിലേക്ക് തിരികെയെത്തിയത്. ആഗോള വിപണയിലെ ചില ഇടപെടലുകൾ ജനാർദ്ദനൻ പിള്ളയെ ഉലച്ചു. ബിസിനസ് നഷ്ടത്തിലേക്ക് വീണു. ഈ നഷ്ടങ്ങൾ വീട്ടാനുള്ള ഉത്തരവാദിത്തം 18 വയസുള്ള രാജ്‌മോഹൻ ഏറ്റെടുക്കുകയായിരുന്നു. ചെറിയ ചെറിയ കടങ്ങൾ വീട്ടി. 1987 മുതൽ 2007 വരെയുള്ള കാലഘട്ടം അദ്ദേഹത്തിന് അതിജീവനത്തിന്റേതായിരുന്നു. ബിസ്‌കറ്റ് വിപണിയിലെ രാജാവായി പേരുകേട്ടിരുന്ന മൂത്ത ജേഷ്ടൻ രാജൻ പിള്ള സിഗംപൂരിൽ ഒരു കേസിലകപ്പെട്ട് നാട്ടിലെത്തുകയും നാട്ടിൽ വെച്ച് അറസ്റ്റു ചെയ്യപ്പെട്ട് തീഹാർ ജയിലിലാവുകയും ചെയ്തു. ജയിലിൽ വെച്ചു തന്നെ രാജന്റെ മരണവും സംഭവിച്ചു. പിന്നീട് കടങ്ങൾ വീട്ടാനായി 27 വർഷമെടുത്തു.
ഇതിന് ശേഷം ഇന്ത്യയിലെ തന്നെ മികച്ച വ്യവസായികളിൽ ഒരാളായി പേരെടുത്തിട്ടുള്ള രാജ്‌മോഹൻ ബീറ്റാ ഗ്രൂപ്പിന്റെ ചെയർമാനും ലോകമെമ്പാടും വ്യവസായ സംരംഭങ്ങളുള്ള വ്യവസായ പ്രമുഖനുമാണ്. കശുവണ്ടി, ഭക്ഷ്യോത്പാദന രംഗത്തിനു പുറമേ മറ്റു രംഗങ്ങളിലും കഴിവു തെളിയിച്ചു കൊണ്ടിരിക്കുകയാണ് ബീറ്റാ ഗ്രൂപ്പ്. രണ്ട് ബില്യൺ അമേരിക്കൻ ഡോളറിന്റെ വ്യവസാ സംരഭങ്ങളുടെ സാരഥ്യം വഹിക്കുന്ന ഇദ്ദേഹം ഇന്ന് ഫുഡ് പ്രോസസിങ്, മാനുഫാക്ചറിങ്, മാർക്കറ്റിങ്, വിതരണ രംഗത്ത് സജീവ സാന്നിധ്യമാണ്. ടെന്നീസ് കളിയോട് ഇന്നും ആഭിമുഖ്യമുണ്ട്. തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിലും സജീവം.
രാഷ്ട്രീയക്കാരുമായി അടുത്ത് ഇടപെടുന്ന വ്യക്തിയാണ് അദ്ദേഹം. തിരുവനന്തപുരത്തെ എല്ലാം വമ്പൻ കൂട്ടായ്മകളിലും ഈ വ്യവസായ പ്രമുഖന്റെ സാന്നിധ്യം എന്നുമുണ്ട്. എന്നിട്ടും കേസിൽ പ്രതിയായി അകത്തു പോകുന്നു. ആയിരക്കണക്കിന് ജീവനക്കാരുള്ള 12,00 കോടിയോളം വിറ്റുവരവുള്ള വ്യവസായ ശ്രംഖലയുടെ തലവനാണ് അകത്താകുന്നത്.