കാസർഗോഡ്: ഐശ്വര്യകേരള യാത്രയ്ക്കിടെ കാസർകോട്ട് തനിക്കുനേരെ കയ്യേറ്റ ശ്രമമുണ്ടായെന്ന വാർത്തകൾ തള്ളിക്കളയുകയാണ് കാസർകോട് എംപിയായ രാജമോഹൻ ഉണ്ണിത്തൻ. കെപിസിസി. നിർവാഹകസമിതി അംഗവും ബ്ലോക്ക് പ്രസിഡന്റുമടങ്ങിയ സംഘം ഉണ്ണിത്താനെ കൈയേറ്റംചെയ്യാൻ ശ്രമിച്ചു എന്നാണ് പുറത്തുവന്ന വാർത്ത.എന്നാൽ ഇക്കാര്യത്തിൽ വാസ്തവമില്ലന്നാണ് ഉണ്ണിത്താൻ വിശദമാക്കുന്നത്. ഈ വാർത്തയ്ക്ക് പിന്നിൽ വലിയ ഗൂഢാലോചന കാണുകയാണ് രാജ്‌മോഹൻ ഉണ്ണിത്തൻ.

എന്നെ തൊട്ടാൽ ഇവിടെയുള്ളവർ അവനെ വെറുതെ വിടുമോ ..എം പി യ്ക്ക് എല്ലാവരും ഒരുപോലെയാ.. തലയങ്ങാടി അർജ്ജുനൻ വന്ന് എന്തോ പറഞ്ഞിട്ടു പോയിന്നറിഞ്ഞു. മുല്ലപ്പിള്ളിയോട് പറഞ്ഞ് കെ പി സി സി എക്സിക്യൂട്ടീവിൽ അയാളെ ഉൾപ്പെടുത്തിയത് ഞാനാ..ഐശ്വര്യകേരള യാത്രയ്ൽ എനിക്ക് കിട്ടിയ ജനസമ്മതി ഇഷ്ടപ്പെടാത്ത മറ്റുചിലരുടെ കളിയും ഈ സംഭവത്തിന് പിന്നിലുണ്ട്. അതൊന്നും കാര്യമാക്കുന്നില്ല.പാർട്ടി നേതൃത്വത്തെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്-രാജ്്മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു.

യാത്രയുടെ ഉദ്ഘാടനം ദിവസം രാത്രി ചേർക്കുളത്ത് ഏഷ്യനെറ്റ് സംഘത്തിനൊപ്പം ചർച്ചയിൽ പങ്കെടുത്ത് ശേഷം അന്തരിച്ച മുസ്ലിം ലീഗ് നേതാവ് പി.ബി.അബ്ദുൾ റസാഖിന്റെ വീട്ടിലെ വിരുന്ന് സൽക്കാരത്തിലും പങ്കെടുത്തിരുന്നു. മുതിർന്ന നേതാക്കളും ഇവിടെയുണ്ടായിരുന്നു. കല്യാണവീട്ടിൽ നിന്നും മടങ്ങാനിറങ്ങിയപ്പോൾ തലയങ്ങാടി അർജ്ജുനൻ അടുത്തേയ്ക്ക് വന്ന് എം പി പാർട്ടി നടപടികളിൽ ഇടപെടുന്നത് ശരിയല്ലന്ന് പറഞ്ഞു. ഇത് എന്നോട് പറയണ്ട ,മുല്ലപ്പിള്ളിയോട് പറഞ്ഞാൽ മതി എന്നും പറഞ്ഞ് ഞാൻ അവിടെ നിന്നും പോന്നു. പിന്നെ എന്തുനടന്നതെന്ന എന്നകാര്യം അറിയില്ല. ഉണ്ണിത്താൻ വ്യക്തമാക്കി.

വ്യാജ പ്രചരണത്തെ തുടർന്ന് സംഭവം സംബന്ധിച്ച് ഉണ്ണിത്താൻ എ.ഐ.സി.സി. സെക്രട്ടറി പി.വി.മോഹനന് പരാതി നൽകിട്ടുണ്ട്. പരാതിയിൽ ഉൾപ്പെട്ട കെപിസിസി. നിർവാഹക സമിതി അംഗത്തോടും ബ്ലോക്ക് പ്രസിഡന്റിനോടും പാർട്ടി വിശദീകരണം തേടിയിടിയതായി്ട്ടാണ് സൂചന. ജില്ലയിലെ നേതാക്കൾക്കിടയിലെ അഭിപ്രായഭിന്നതയാണ് സംഭവത്തിന് കാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. രണ്ട് ഐ ഗ്രൂപ്പിൽ ഉൾപ്പെട്ട മണ്ഡലം പ്രസിഡന്റുമാരെ മാറ്റി പകരം എ ഗ്രൂപ്പിൽപ്പെട്ടവരെ ചുമതലകൾ ഏൽപ്പിച്ചുകൊണ്ട് പാർട്ടി പ്രാദേശിക നേതാക്കൾ നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു.

വിഷയത്തിൽ ഉണ്ണിത്താൻ വിയോജിപ്പ് പ്രകടിപ്പിച്ചെന്നും ഇതേത്തുടർന്ന് രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെടുകയും ഈ നടപടി റദ്ദാക്കുകയും ചെയ്തു. ഇതിൽ പാർട്ടിനേതാക്കളിൽ ചിലർക്കുണ്ടായിരുന്ന വൈരാഗ്യമാണ് കല്യാണവീട്ടിൽ ഉണ്ണിത്താനുനേരെയുണ്ടായ നീക്കത്തിന് കാരണമെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കാസർഗോഡ് സ്ഥാനാർത്ഥിയായി വരുമ്പോൾ മുതൽ ഡിസിസി പ്രസിഡന്റ് അടക്കമുള്ള ഒരു വിഭാഗം നേതാക്കൾ മുറുമുറുപ്പുമായി രംഗത്തെത്തിയിരുന്നു. കൈയിൽ എത്ര കോടി ഉണ്ടെന്നും ചോദിച്ചവർ ഇവിടെയുണ്ട്. എന്റെ കൈയിൽ കാശൊന്നും ഇല്ലന്നും രമേശിനോടും ഉമ്മൻ ചാണ്ടിയോടും ചോദിക്കാനാണ് എന്നോട് ചോദിച്ചവനോട് ഞാൻ പറഞ്ഞത്-വിവാദങ്ങളോട് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചത് ഇങ്ങനെയാണ്.

ഇത്രയുമായപ്പോൾ കാസർഗോഡ് മത്സരത്തിനില്ലന്നും പിൻവാങ്ങുകയാണെന്നും രമേശിനോടും ഉമ്മൻ ചാണ്ടിയോടും പറഞ്ഞു.അവർ ഒരുതരത്തിലും സമ്മതിച്ചില്ല. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെക്കൂടി ബാധിക്കുന്ന വിഷയമാണെന്നും അതിനാൽ കാസർഗോഡ് ഉറച്ചുനിൽക്കണമെന്നും എല്ലാ പിൻതുണയും ഉണ്ടാവുമെന്നും പറഞ്ഞു. ജില്ലയിലെ മുതിർന്ന നേതാക്കളെ എല്ലാം വിളിച്ചുചേർത്തു. ഇവരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി. ഇതിന് പിന്നാലെ എന്റെ ഇലക്ഷൻ കഴിയും വരെ ഡിസിസി ഓഫീസിന്റെ നാലയലത്ത് വരരുത് എന്ന് രമേശും ഉമ്മൻ ചാണ്ടിയുമൊക്കെ ഇയാളോട് നിർദ്ദേശിക്കുകയായിരുന്നു.

ഇതിന്റെ വൈരാഗ്യത്തിൽ എന്നെ കാസർഗോഡ് നിന്നും പെട്ടിയെടുപ്പിക്കുമെന്ന് ഇയാൾ വെല്ലുവിളിച്ചിരിക്കുകയാണ്. ഞാൻ ഇവിടെ ഗ്രൂപ്പുനോക്കിയൊന്നുമല്ല പ്രവർത്തിക്കുന്നത്. ആര് എന്റെ അടുത്തു വന്നാലും കഴിയാവുന്ന കാര്യങ്ങൾ ചെയ്തുകൊടുക്കും. ഒരു ഗ്രൂപ്പുകാരന്റെ ഇടപെടലും ഇക്കാര്യത്തിൽ ഞാൻ അനുവദിക്കാറുമില്ല-ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.