- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്‌മോഹൻ ഉണ്ണിത്താന് നേരെ കൊല്ലത്ത് ചീമുട്ടയേറ്; പ്രകോപന മുദ്രാവാക്യം വിളിച്ച് കാറ് അടിച്ചു തകർത്ത ഒരു വിഭാഗം പ്രവർത്തകർ നേതാവിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് ഡിസിസി ഓഫീസിന് സമീപം; പിന്നിൽ പണ്ട് മുണ്ടു പറിച്ച കെ മുരളീധരൻ അനുകൂലികൾ തന്നെ; ആക്രമിച്ചത് പെയ്ഡ് ഗ്രൂപ്പുകൾ എന്ന് ഉണ്ണിത്താൻ; കോൺഗ്രസിലെ വാക് യുദ്ധം തെരുവിൽ തമ്മിലടിയായി മാറുന്നു
കൊല്ലം: കോൺഗ്രസ് നേതാക്കളായ കെ മുരളീധരനും രാജ്‌മോഹൻ ഉണ്ണിത്താനും തമ്മിലുള്ള വാക്‌പോരിന് ശേഷം തർക്കം തെരുവിലെ തമ്മിലടിയിലേക്ക് നീങ്ങുന്നു. രാജ്‌മോഹൻ ഉണ്ണിത്താനെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ കൊല്ലത്തു വച്ച് ആക്രമിച്ചു. ഉണ്ണിത്താന്റെ കാറും അക്രമികൾ തകർത്തു. ചീമുട്ടയേറും ഉണ്ടായി. കാറ് തടഞ്ഞു നിർത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചെത്തിയവരാണ് ഉണ്ണിത്താനെ ആക്രമിച്ചത്. കെ മുരളീധരൻ അനുകൂലികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കോൺഗ്രസിന്റെ ജന്മദിന ചടങ്ങലിൽ പങ്കെടുക്കാൻ കൊല്ലം ഡിസിസിയിൽ എത്തിയപ്പോഴായിരുന്നു ഉണ്ണിത്താന് നേരെ ആക്രമണം ഉണ്ടായത്. മുരളീധരൻ അനുകൂലികൾ രാവിലെ തന്നെ ഡിസിസി പരിസരത്ത് തമ്പടിച്ചിരുന്നു. ഇവർ ഉണ്ണിത്താനു നേരെ ചീമുട്ട എറിയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചു തകർത്ത പ്രവർത്തകർ ഉണ്ണിത്താനെതിരെ മുദ്രാവാക്യവും മുഴക്കി. തുടർന്ന് ബിന്ദു കൃഷ്ണ അടക്കമുള്ളവർ ഇടപെട്ട് ഉണ്ണിത്താനെ ഡിസിസി ഓഫീസിലേക്ക് മാറ്റി കതക് അടച്ചു പൂട
കൊല്ലം: കോൺഗ്രസ് നേതാക്കളായ കെ മുരളീധരനും രാജ്‌മോഹൻ ഉണ്ണിത്താനും തമ്മിലുള്ള വാക്‌പോരിന് ശേഷം തർക്കം തെരുവിലെ തമ്മിലടിയിലേക്ക് നീങ്ങുന്നു. രാജ്‌മോഹൻ ഉണ്ണിത്താനെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ കൊല്ലത്തു വച്ച് ആക്രമിച്ചു. ഉണ്ണിത്താന്റെ കാറും അക്രമികൾ തകർത്തു. ചീമുട്ടയേറും ഉണ്ടായി. കാറ് തടഞ്ഞു നിർത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചെത്തിയവരാണ് ഉണ്ണിത്താനെ ആക്രമിച്ചത്. കെ മുരളീധരൻ അനുകൂലികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
കോൺഗ്രസിന്റെ ജന്മദിന ചടങ്ങലിൽ പങ്കെടുക്കാൻ കൊല്ലം ഡിസിസിയിൽ എത്തിയപ്പോഴായിരുന്നു ഉണ്ണിത്താന് നേരെ ആക്രമണം ഉണ്ടായത്. മുരളീധരൻ അനുകൂലികൾ രാവിലെ തന്നെ ഡിസിസി പരിസരത്ത് തമ്പടിച്ചിരുന്നു. ഇവർ ഉണ്ണിത്താനു നേരെ ചീമുട്ട എറിയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചു തകർത്ത പ്രവർത്തകർ ഉണ്ണിത്താനെതിരെ മുദ്രാവാക്യവും മുഴക്കി. തുടർന്ന് ബിന്ദു കൃഷ്ണ അടക്കമുള്ളവർ ഇടപെട്ട് ഉണ്ണിത്താനെ ഡിസിസി ഓഫീസിലേക്ക് മാറ്റി കതക് അടച്ചു പൂട്ടി. ഉണ്ണിത്താനെ പുറത്ത് കടക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് പാർട്ടി പ്രവർത്തകർ പുറത്ത് പ്രതിഷേധം തുടരുകയായിരുന്നു.
കൊടിക്കുന്നിൽ സുരേഷും അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കുമ്പാഴായിരുന്നു പുറത്ത് ഈ സംഭവങ്ങൾ നടന്നത്. തുടർന്ന് ഓഫീസിനകത്തേക്ക് കയറിയ അദ്ദേഹം പരിപാടിയിൽ പങ്കെടുത്തു. തന്നെ ആക്രമിച്ചതിന് പിന്നിൽ പെയ്ഡ് ഗ്രൂപ്പുകാരാണെന്നായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രതികരണം. അതേസമയം ഐ വിഭാഗം നേതാക്കൾ തന്നെയാണ് ഉണ്ണിത്താനെതിരെ രംഗത്തെത്തിയത്. അതേസമയം കൈയേറ്റം ചെയ്ത നടപടിയെ നേതാക്കൾ അപലപിച്ചു. സംഭവത്തെ കുറിച്ച് കെപിസിസി അന്വേഷണം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
കെ മുരളീധരൻ ഉന്നയിച്ച വിമർശനങ്ങൾക്ക് അതിരൂക്ഷമായ ഭാഷയിൽ മറുപടിയുമായി ഇന്നലെ രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്ത് വന്നിരുന്നു. കെ മുരളീധരനെതിരെ താൻ സഭ്യത വിട്ട് പെരുമാറിയിട്ടില്ലെന്നും കോൺഗ്രസിനെ അധിക്ഷേപിച്ചതുകൊണ്ടാണ് പ്രതികരിച്ചതെന്നും ഉണ്ണിത്താൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്നെ അധിക്ഷേപിക്കുന്ന മുരളീധരൻ, കഴുതയ്ക്ക് കാമം വന്നാൽ കരഞ്ഞെങ്കിലും തീർക്കട്ടെ എന്ന അവസ്ഥയിലാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കെ കരുണാകരന്റെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കാതെ കോൺഗ്രസിന്റെ വിമത സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാനായി ഷാർജയിൽ പോയ ആളാണ് മുരളീധരനെന്നും അദ്ദേഹം തുറന്നടിച്ചു.
മുരളിയുടെ ഷാർജാ യാത്ര കോൺഗ്രസിന് അപമാനമാണ്. മുരളീധരൻ വന്ന വഴി മറക്കരുത്. സ്വന്തം നിലനിൽപ് അപകടത്തിലായാൽ ആരുടേയും കാലു പിടിക്കാൻ മുരളി മടിക്കില്ല. കരുണാകരൻ മരിച്ചാൽ കൊള്ളി വയ്ക്കാൻ പോലും വരില്ലെന്ന് പറഞ്ഞയാളാണ് മുരളീധരൻ. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ മദാമ്മയെന്ന് വിളിച്ചു, അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേൽ എന്നും വിളിച്ചു. എകെ ആന്റണിയെ മുക്കാലിൽ കെട്ടി അടിക്കണമെന്നും പറഞ്ഞയാളാണ് മുരളീധരൻ. ഇതൊക്കെ സത്യമല്ലെന്ന് തെളിഞ്ഞാൽ, മുരളിയുടെ കാലു പിടിച്ച് മാപ്പു ചോദിക്കാമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തുടർന്ന് താൻ രാജി വെക്കുന്നതായി അറിയിച്ച് അദ്ദേഹം കെപിസിസി പ്രസിഡന്റെ വി എം സുധീരന് രാജിക്കത്തും നൽകി.
ഉണ്ണിത്താൻ രാജിവച്ചത് പ്രശ്‌നം കൂടുതൽ സങ്കീർണമാക്കിയിരുന്നു. സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം കിട്ടുന്നില്ലെന്നാരോപിച്ചാണ് അദ്ദേഹം വക്താവ് സ്ഥാനമൊഴിഞ്ഞത്. പ്രേശ്‌നപരിഹാരത്തിനുള്ള ശ്രമവും കോൺഗ്രസ്സിൽ സജീവമായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കെ. മുരളീധരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായും മറ്റ് മുതിർന്ന നേതാക്കളുമായും അദ്ദേഹം സംസാരിച്ചു.
സംഘടനാ തിരഞ്ഞെടുപ്പ് നടത്തി കെപിസിസി. നേതൃത്വം പിടിക്കുകയെന്ന ലക്ഷ്യത്തിലാണ് എ ഗ്രൂപ്പ് നീങ്ങുന്നത്. അരയും തലയും മുറുക്കിയുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങളാണ് ഇപ്പോഴത്തെ നിലയിലേക്ക് കാര്യങ്ങളെ എത്തിയിച്ചിരിക്കുന്നത്. പാർട്ടിപ്രവർത്തനം നിശ്ചലമാണെന്ന് കുറ്റപ്പെടുത്തുന്ന എ ഗ്രൂപ്പ് നിസ്സഹകരണ പാതയിലാണ്. മുസ്ലിം ലീഗും മറ്റും എ ഗ്രൂപ്പ് നേതൃത്വത്തെ പിന്തുണയ്ക്കുന്നു. ഈ സാഹചര്യത്തിൽ ഐ ഗ്രൂപ്പ്, എ പക്ഷത്തിനൊപ്പം നിലകൊള്ളുകയെന്ന നിലയിലേക്ക് വന്നിരിക്കുന്നത്.



