- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഎസിന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റിനെ ഒപ്പം ക്ഷണിച്ചത് രാജ്‌മോഹൻ ഉണ്ണിത്താന് പിടിച്ചില്ല; ഇത്തരക്കാർക്കൊപ്പം എന്നെ എന്തിന് വിളിച്ചു എന്ന് ചോദിച്ച് അവതാരകനോട് തട്ടിക്കയറി: ഒരു പ്രകോപനവുമില്ലാതെ സുരേഷിനെ പുച്ഛിച്ച കോൺഗ്രസ് നേതാവിനെതിരെ സോഷ്യൽ മീഡിയ
തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവർ തമ്മിൽ പലപ്പോഴും കൊമ്പുകോർക്കുന്നത് പതിവാണ്. പലപ്പോഴും ചാനൽ ചർച്ചകളുടെ റേറ്റിങ് കൂട്ടുന്നത് പോലും ഇത്തരം വാഗ്വാദങ്ങളാണ്. എന്നാൽ, മാന്യമായ ചർച്ചയ്ക്ക് ഇടം നൽകാതെ വ്യക്തിപരമായ വിധത്തിലേക്ക് പോകുന്ന ചാനൽ ചർച്ചകളും അടുത്തിടെ പതിവാണ്. ഇത്തരത്തിൽ വ്യക്തിപരമായി അധിക്ഷേപങ്ങൾക്ക് പലപ്പോഴും അവതാരകർ ഇടപെട്ട് തടയുകയാണ് പതിവ്. ഏഷ്യാനെറ്റ് ന്യൂസിൽ വിനു വി ജോൺ അടുത്തിടെ രാഷ്ട്രീയ നിരീക്ഷകൻ ചമഞ്ഞെത്തിയ ഫക്രുദ്ദീന്റെ ഭാഗത്തു നിന്നുണ്ടായ മോശം പരാമർശത്തിന് മാപ്പു പറഞ്ഞ സംഭവം പോലുമുണ്ടായി. ഇപ്പോഴിതാ സമാനമായി വിധത്തിൽ രാഷ്ട്രീയമായ വരേണ്യത സ്വയം പ്രഖ്യാപിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ പരാമർശങ്ങളും വിവാദത്തിന് വഴിവെക്കുന്നു. ഇന്നലെ റിപ്പോർട്ടർ ചാനലിനെ ചർച്ചയിൽ നടന്ന സംഭവങ്ങളുടെ പേരിൽ കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താനെതിരെയാണ് സോഷ്യൽ മീഡിയ രംഗത്തെത്തിയത്. ചാനലിന്റെ ചർച്ചയ്ക്കിടെ വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് സുരേഷിനെയാണ് ഉണ്ണിത്താൻ അധിക്ഷേപി
തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവർ തമ്മിൽ പലപ്പോഴും കൊമ്പുകോർക്കുന്നത് പതിവാണ്. പലപ്പോഴും ചാനൽ ചർച്ചകളുടെ റേറ്റിങ് കൂട്ടുന്നത് പോലും ഇത്തരം വാഗ്വാദങ്ങളാണ്. എന്നാൽ, മാന്യമായ ചർച്ചയ്ക്ക് ഇടം നൽകാതെ വ്യക്തിപരമായ വിധത്തിലേക്ക് പോകുന്ന ചാനൽ ചർച്ചകളും അടുത്തിടെ പതിവാണ്. ഇത്തരത്തിൽ വ്യക്തിപരമായി അധിക്ഷേപങ്ങൾക്ക് പലപ്പോഴും അവതാരകർ ഇടപെട്ട് തടയുകയാണ് പതിവ്. ഏഷ്യാനെറ്റ് ന്യൂസിൽ വിനു വി ജോൺ അടുത്തിടെ രാഷ്ട്രീയ നിരീക്ഷകൻ ചമഞ്ഞെത്തിയ ഫക്രുദ്ദീന്റെ ഭാഗത്തു നിന്നുണ്ടായ മോശം പരാമർശത്തിന് മാപ്പു പറഞ്ഞ സംഭവം പോലുമുണ്ടായി. ഇപ്പോഴിതാ സമാനമായി വിധത്തിൽ രാഷ്ട്രീയമായ വരേണ്യത സ്വയം പ്രഖ്യാപിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ പരാമർശങ്ങളും വിവാദത്തിന് വഴിവെക്കുന്നു.
ഇന്നലെ റിപ്പോർട്ടർ ചാനലിനെ ചർച്ചയിൽ നടന്ന സംഭവങ്ങളുടെ പേരിൽ കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താനെതിരെയാണ് സോഷ്യൽ മീഡിയ രംഗത്തെത്തിയത്. ചാനലിന്റെ ചർച്ചയ്ക്കിടെ വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് സുരേഷിനെയാണ് ഉണ്ണിത്താൻ അധിക്ഷേപിക്കുന്ന വിധത്തിൽ സംസാരിച്ചത്. സുരേഷിനോട് രാഷ്ട്രീയ അയിത്തം പ്രഖ്യാപിച്ചാണ് ഉണ്ണിത്താൻ അനിഷ്ടം പ്രകടിപ്പിച്ചത്. എന്നാൽ ഉണ്ണിത്താന്റെ അനിഷ്ടം വകവെക്കാതെ തന്നെ അവതാകരൻ അഭിലാഷ് മോഹൻ ചർച്ച മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു.
വി എസ് അച്യുതാനന്ദന് പാർട്ടി എന്ത് സ്ഥാനം നൽകും എന്നതിനെ അധികരിച്ചായിരുന്നു ചാനലിലെ ചർച്ച. ചർച്ചയ്ക്കിടെ സുരേഷ് കോൺഗ്രസിനെ വിമർശിച്ചു. ഇതോടെയാണ് ഉണ്ണിത്താന് നിയന്ത്രണം പോയത്. തന്റെ ഊഴം വന്നപ്പോൾ ആരാണ് ഈ സുരേഷ് അന്നും തനിക്ക് അറിയില്ലല്ലോ എന്നും പറഞ്ഞണ് ഉണ്ണിത്താൻ പ്രതികരിച്ചത്. 'തന്നെയല്ലേ പണ്ട് പാർട്ടി പുറത്താക്കിയതും പിന്നെ താൻ ഗൾഫ് ഇൽ പോയതും 'എന്നൊക്കെ തുടങ്ങി വ്യക്തിപരമായി അദ്ദേഹത്തെ അവഹേളിക്കുന്ന ചില പരാമർശങ്ങളും നടത്തി. ഇങ്ങനെയുള്ള ആളുകളുമമായി ഞാൻ സസാരിക്കാറില്ല.. സുരേഷ് ഉണ്ടായിരുന്നെങ്കിൽ താൻ ചർച്ചയിൽ പങ്കെടുക്കില്ലായിരുന്നു എന്നുമായി അദ്ദേഹം. ഒരു പേഴ്‌സണൽ സ്റ്റാഫായിരുന്നു ഒരാളോട് സംസാരിക്കുന്നത് തന്റെ ഔന്നിത്യത്തിന് കുറവു വരും എന്ന വിധത്തിലായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.
എന്നാൽ, സുരേഷിനെ വ്യക്തിപരമായി ആക്രമിക്കുന്നതിനെ അവതാരകൻ അഭിലാഷ് മോഹൻ എതിർത്തു. സുരേഷിന് സിപിഐ(എം) രാഷ്ട്രീയത്തെ കുറിച്ചും വിഎസിനെ കുറിച്ചും പറയാൻ സാധിക്കുമെന്നും ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിലാണ് സുരേഷിനെ ക്ഷണിച്ചതെന്നും വ്യക്തമാക്കി. എന്നിട്ടും ഉണ്ണിത്താൻ നിലപാട് മാറ്റിയില്ല. ചർച്ചയിൽ പങ്കെടുത്ത ഇടതുചിന്തകൻ ഭാസുരേന്ദ്ര ബാബുവും സുരേഷിന് ചർച്ചയിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന അഭിപ്രായമാണ് പറഞ്ഞത്. കേസിൽ കുടുങ്ങിയ ഉമ്മൻ ചാണ്ടിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം ജോപ്പൻ പോലും ചാനൽ ചർച്ചിയിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുണ്ടറയിൽ 30000 വോട്ടിന് പരാജയപ്പെട്ട ഉണ്ണത്താന് ചാനൽ ചർച്ചയിൽ പങ്കെടുക്കാമെങ്കിൽ സുരേഷിനും പങ്കെടുക്കാമെന്നും ഭാസുരേന്ദ്ര ബാബു പറഞ്ഞു.
പിന്നീട് ചർച്ചയുടെ മറ്റൊരു ഘട്ടത്തിൽ ഉണ്ണിത്താൻ ജോപ്പൻ പങ്കെടുത്ത ചർച്ചയിൽ താൻ പങ്കെടുത്തില്ലെന്ന് പറഞ്ഞ് വീണ്ടും സുരേഷിനെ അധിക്ഷേപിക്കുന്ന വിധത്തിൽ സംസാരിച്ചു. ഇതോടെ ഉണ്ണിത്താൻ പങ്കെടുത്തില്ലെങ്കിലും ജോസഫ് വാഴക്കനെ പോലുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത കാര്യവും അവതാരകൻ ചൂണ്ടിക്കാട്ടി. സുരേഷാകട്ടെ ഉണ്ണിത്താന്റെ ഭാഷയിൽ മറുപടി നൽകാൻ തുനിയാതെ മാന്യത കാണിച്ചു.
ചാനൽ ചർച്ചയിൽ ഉണ്ണിത്താൻ സുരേഷിനെ അവഹേളിച്ചതോടെ സോഷ്യൽ മീഡിയയിലും വിഷയം ചർച്ചയായി. ഉണ്ണിത്താന്റെ പ്രവൃത്തിയെ വിമർശിച്ച് നിരവധി പേർ ഫേസ്‌ബുക്കിലൂടെ രംഗത്തെത്തി. വ്യക്തിപരമായി അവഹേളിക്കുന്നത് ഉണ്ണിത്താന്റെ ശൈലിയ്‌ക്കെതിരെ കടുത്തച വിമർശമാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്.