- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖം നോക്കാതെ ആർക്കെതിരെയും വെട്ടിത്തുറന്ന് പറയുന്ന ഉണ്ണിത്താനൊപ്പം ആരുമില്ല; സുധീരന്റെ പിന്തുണ കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് തിരിച്ചറഞ്ഞ് നേതാവ്; തന്നെ ഗുണ്ടകളുമായി മുരളി കൊല്ലുമെന്ന് ഉണ്ണിത്താൻ: കോൺഗ്രസിലെ അവസ്ഥ പരിതാപകരം
കൊല്ലം: ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ ആരെയും കടന്നാക്രമിക്കുന്ന പ്രകൃതമാണ് രാജ്‌മോഹൻ ഉണ്ണിത്താൻ എന്ന കോൺഗ്രസ് നേതാവിന്റേത്. ആരെയും കൂസാത്ത നേതാവു കൂടിയാണ് അദ്ദേഹം. കരുണാകരന് ഒപ്പം നിന്നു കുറേക്കാലത്തിന് ശേഷം ഗ്രൂപ്പു മാറി എ വിഭാഗത്തിന് ഒപ്പമായിട്ടും അദ്ദേഹം തന്റെ നാവിന് മാത്രം വിലങ്ങിട്ടിട്ടില്ല. പിന്നീട് സുധീരന്റെ പാളയത്തിൽ എത്തിയപ്പോഴാണ് പാർട്ടിയിൽ നിന്നും അൽപ്പമെങ്കിലും പരിഗണ കിട്ടിയത്. എന്തായാലും നാവിന് വിലങ്ങിടാൻ കഴിയാത്ത സാഹചര്യത്തിൽ ഉണ്ണിത്താൻ വീണ്ടും വെറും ഉണ്ണിത്താനായി. അദ്ദേഹത്തിനൊപ്പം ആരുമില്ലെന്ന് വ്യക്തമാകുന്നതായിരുന്നു കഴിഞ്ഞ ദിവസം കൊല്ലത്തു നടന്ന സംഭവങ്ങളിലൂടെ വ്യക്തമായത്. മുതിർന്ന നേതാവിനെ ആക്രമിക്കാൻ പുറത്ത് വട്ടംകൂട്ടുന്നത് അറിഞ്ഞിട്ടും ഡിസിസി ഓഫീസിലുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ ചെറുവിരൽ പോലും അനക്കയില്ലെന്ന കാര്യത്തിൽ തന്നെ അറിയാം ഉണ്ണിത്താൻ ഒറ്റയാനായ വിവരം. ഉണ്ണിത്താന് നേരെ ചീമുട്ടകൾ എറിഞ്ഞപ്പോൾ അകത്ത് കോൺഗ്രസ് ജന്മദിനാഘോഷത്തിൽ പങ്കെടുത്തിരുന്ന ഒരു നേതാവും പുറത്
കൊല്ലം: ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ ആരെയും കടന്നാക്രമിക്കുന്ന പ്രകൃതമാണ് രാജ്‌മോഹൻ ഉണ്ണിത്താൻ എന്ന കോൺഗ്രസ് നേതാവിന്റേത്. ആരെയും കൂസാത്ത നേതാവു കൂടിയാണ് അദ്ദേഹം. കരുണാകരന് ഒപ്പം നിന്നു കുറേക്കാലത്തിന് ശേഷം ഗ്രൂപ്പു മാറി എ വിഭാഗത്തിന് ഒപ്പമായിട്ടും അദ്ദേഹം തന്റെ നാവിന് മാത്രം വിലങ്ങിട്ടിട്ടില്ല. പിന്നീട് സുധീരന്റെ പാളയത്തിൽ എത്തിയപ്പോഴാണ് പാർട്ടിയിൽ നിന്നും അൽപ്പമെങ്കിലും പരിഗണ കിട്ടിയത്. എന്തായാലും നാവിന് വിലങ്ങിടാൻ കഴിയാത്ത സാഹചര്യത്തിൽ ഉണ്ണിത്താൻ വീണ്ടും വെറും ഉണ്ണിത്താനായി. അദ്ദേഹത്തിനൊപ്പം ആരുമില്ലെന്ന് വ്യക്തമാകുന്നതായിരുന്നു കഴിഞ്ഞ ദിവസം കൊല്ലത്തു നടന്ന സംഭവങ്ങളിലൂടെ വ്യക്തമായത്.
മുതിർന്ന നേതാവിനെ ആക്രമിക്കാൻ പുറത്ത് വട്ടംകൂട്ടുന്നത് അറിഞ്ഞിട്ടും ഡിസിസി ഓഫീസിലുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ ചെറുവിരൽ പോലും അനക്കയില്ലെന്ന കാര്യത്തിൽ തന്നെ അറിയാം ഉണ്ണിത്താൻ ഒറ്റയാനായ വിവരം. ഉണ്ണിത്താന് നേരെ ചീമുട്ടകൾ എറിഞ്ഞപ്പോൾ അകത്ത് കോൺഗ്രസ് ജന്മദിനാഘോഷത്തിൽ പങ്കെടുത്തിരുന്ന ഒരു നേതാവും പുറത്തിറങ്ങിയതുമില്ല. വിരലിലെണ്ണാവുന്ന പ്രവർത്തകരാണ് ഉണ്ണിത്താന് സംരക്ഷണവുമായെത്തിയത്.
ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഉദ്ഘാടന പ്രസംഗം നടക്കുമ്പോഴാണ് പുറത്ത് ഉണ്ണിത്താനെ ചീമുട്ടയെറിഞ്ഞത്. അക്രമികളിൽ നിന്ന് രക്ഷപെട്ട് അകത്തെത്തിയ ഉണ്ണിത്താനോട് ഒരു വാക്ക് മിണ്ടാതെയാണ് കൊടിക്കുന്നിൽ വേദി വിട്ടത്. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, മുൻ ഡി.സി.സി അദ്ധ്യക്ഷരായ കെ.സി. രാജൻ, വി. സത്യശീലൻ തുടങ്ങിയവരെല്ലാം വേദിയിലുണ്ടായിരുന്നെങ്കിലും ആരും ആശ്വസിപ്പിച്ചില്ല.
ആരുടെയും ഔദാര്യം വേണ്ടെന്ന മട്ടിലായിരുന്നു ഉണ്ണിത്താന്റെ വേദിയിലെ ഇരുപ്പും. ഒടുവിൽ ഉണ്ണിത്താൻ പ്രസംഗം തുടങ്ങിയപ്പോൾ പുറത്ത് നിന്ന പ്രവർത്തകരെല്ലാം ആവേശത്തോടെ അകത്തെത്തി. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, സുധീരൻ എന്നിവരെ വാനോളം പുകഴ്‌ത്തി, മുരളീധരനെ രൂക്ഷമായി വിമർശിച്ച് ഉണ്ണിത്താൻ കത്തിക്കയറി.
മുരളീധരന്റെ കൈകൊണ്ടുള്ള തന്റെ മരണം ഉറപ്പായെന്നു പറഞ്ഞായിരുന്നു ഉണ്ണിത്താന്റെ പ്രസംഗം. തന്നെ വധിക്കുമെന്നു മുരളീധരൻ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2004ൽ തിരുവനന്തപുരത്തു നടന്ന ആക്രമണത്തിന്റെ അതേ രീതിയാണ് ഇവിടെയും അരങ്ങേറിയത്. രണ്ടു സംഭവങ്ങളിലും ജാതകബലം കൊണ്ടാണു താൻ രക്ഷപ്പെട്ടത്. മുരളീധരനെ വിമർശിച്ചവരെല്ലാം ക്രൂരമർദനത്തിന് ഇരയായിട്ടുണ്ട്. ടി.എച്ച്.മുസ്തഫയെയും എംപി.ഗംഗാധരനെയും ആക്രമിച്ച മുരളി ഗുണ്ടാത്തലവനാണ്. ഇവനെയൊക്കെ കോൺഗ്രസുകാരനെന്നു വിളിക്കാനാകുമോ? ഗുണ്ടാ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെ താൻ രാവിലെ അറിയിച്ചിരുന്നു. മുരളീധരനും പിണറായി വിജയനും തമ്മിലുള്ള ബന്ധം കൊണ്ടായിരിക്കാം പൊലീസ് വന്നില്ല.
താൻ ഭയന്നു വീട്ടിൽ ഇരിക്കുമെന്നു മുരളി വിചാരിക്കേണ്ട. തിരിച്ചടിക്കാൻ തനിക്കും അറിയാം. മുരളി കൊല്ലം ഡിസിസി ഓഫിസിൽ എത്തിയാൽ തന്നെ ആക്രമിക്കാൻ വന്നവരുടെ പത്തിരട്ടി ആളെ അണിനിരത്തി പ്രതിരോധിക്കാൻ സാധിക്കും. തന്റെ സംസ്‌കാരം അതല്ല. കെ.സുധാകരനോടാണ് ഇതു കാണിച്ചെങ്കിൽ ഗുണ്ടകൾ ഇഴഞ്ഞുപോകേണ്ടിവരുമായിരുന്നു. താൻ ഒരു ഗ്രൂപ്പിലുമില്ല. വി എം.സുധീരനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്നാണു കോൺഗ്രസിനെ നയിക്കുന്നത്. അവരെ മുരളീധരൻ എന്നല്ല ആരു വിമർശിച്ചാലും താൻ പ്രതികരിക്കും.
ഷാർജയിലെ ഇന്ത്യൻ സ്‌കൂൾ ഭരണസമിതി തിരഞ്ഞെടുപ്പിൽ കെപിസിസി അംഗീകരിച്ച പാനലിനെതിരെ വിമതർ രംഗത്തുവന്നു. അവരും സിപിഎമ്മും ചേർന്നു മൽസരിച്ചു സ്‌കൂൾ ഭരണം കോൺഗ്രസിൽ നിന്നു പിടിച്ചെടുത്തു. ആ സ്‌കൂളിലെ ചടങ്ങിൽ പിണറായി വിജയനൊപ്പം മുരളീധരൻ പങ്കെടുത്തു. പാർട്ടി നിർദ്ദേശം ലംഘിച്ചാണു മുരളി അതു ചെയ്തതെന്നും ഉണ്ണിത്താൻ പറഞ്ഞു.
ഉണ്ണിത്താൻ സംഭവത്തിന് പിന്നാലെ ഏഴ് പ്രവർത്തകരെ കോൺഗ്രസ് സസ്‌പെന്റ് ചെയ്‌തെങ്കിലും കൂടുതൽ നപടിയൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. കൊല്ലത്തു നിന്നുള്ള നേതാക്കളൊക്കെ ഉണ്ണിത്താന് ഒരു അടിയുടെ കുറവുണ്ടായിരുന്നു എന്ന മട്ടിലാണ് പ്രതികരിച്ചതും. എ, ഐ ഗ്രൂപ്പുകളുടെ പിന്തുണ കൂടി മുരളീധരന് പിന്നിലുണ്ട്. എന്നാൽ, സുധീരൻ അനുകൂലിയായ ഉണ്ണിത്താന്റെ കൂടെ ആരുമില്ലെന്നതാണ് വാസ്തവം.



