- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി കടക്കുക മഹാഭാരതത്തിന്റെ എഴുത്തിലേക്ക്; അഭിനേതാക്കളെ പിന്നീട് അറിയാം; പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് രാജ്മൗലി; ബാഹുബലി മൂന്നാം ഭാഗത്തിന്റെ സാധ്യത തള്ളാതെയും ഹിറ്റ്മേക്കർ
തന്റെ ഏറ്റവും പുതിയ ചിത്രം ആർ ആർ ആർ തിയേറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ എസ് എസ് രാജമൗലി.ആർ ആർ ആറിനെക്കുറിച്ചല്ല മറിച്ച് തന്റെ അടുത്ത പ്രൊജക്ടിനെപ്പറ്റിയാണ് സംവിധായകൻ വാചാലനാകുന്നത്.ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രാജമൗലിയുടെ പ്രതികരണം.
താൻ സംവിധാനം ചെയ്യുന്ന ചിത്രമായ 'മഹാഭാരതം' തിരക്കഥാ രചനയുടെ ഘട്ടത്തിൽ മാത്രമാണ് ഇപോഴെന്ന് രാജമൗലി വ്യക്തമാക്കി. ആരൊക്കെ ഏതൊക്കെ കഥാപാത്രങ്ങൾ ആയിട്ടാണ് അഭിനയിക്കുക എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാജമൗലി. 'മഹാഭാരത'ത്തിന്റെ തിരക്കഥ രചനയ്ക്ക് തന്നെ രണ്ട് വർഷത്തോളമെടുക്കും. ഒരുപാട് സമയമെടുക്കുന്ന ഒരു ചിത്രമായിരിക്കും അത്. ഒരുപാട് കാത്തിരിക്കേണ്ട ചിത്രമായിരിക്കും അതെന്നും രാജമൗലി വ്യക്തമാക്കി.പാൻ ഇന്ത്യൻ തലത്തിൽ ചിത്രമെടുക്കുന്നതിനെ കുറിച്ചും രാജമൗലി വ്യക്തമാക്കി. നമ്മൾ മലയാളി, തെലുങ്കൻ എന്ന് പറയുമ്പോൾ ഭാഷ മാത്രമേ മാറുന്നുള്ളൂ. മനുഷ്യ വികാരങ്ങൾ എല്ലാം ഒന്ന് തന്നെയാണന്നും അദ്ദേഹം വിശദീകരിച്ചു.
'ബാഹുബലി' പരമ്പരയിൽ മൂന്നാം ഭാഗം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് രാജമൗലിയുടെ മറുപടി ഇപ്രകാരമായിരുന്നു- അതെ. 'ബാഹുബലി' ഒരു ലോകമാണ്. ആ ലോകത്ത് നിന്ന് ചിത്രത്തിനായി പ്രത്യേക രീതിയിലുള്ള കഥകൾ വരണം. കൃത്യമായ സമയമാകുമ്പോൾ നിർമ്മാതാക്കൾ തന്നെ അത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം മറുപടി നൽകി.
'ആർആർആർ' എന്ന പുതിയ ചിത്രം രണ്ടുപേരുടെ സൗഹൃദത്തെ കുറിച്ചാണ് പറയുന്നത്. എല്ലാവരും അതുമായി കണക്റ്റാകും. ഭാഷ പ്രശ്നമല്ല. സംഭാഷണം മൊത്തം ഒഴിവാക്കിയാലും ചിത്രം നിങ്ങൾക്ക് മനസിലാകുമെന്നും രാജമൗലി പറഞ്ഞു.. ജനുവരി ഏഴിന് ആണ് ചിത്രം റിലീസ് ചെയ്യുക. രാജമെമ്പാടും പ്രദർശനത്തിന് എത്തുന്ന ചിത്രത്തിന്റെ പ്രചാരണത്തിലാണ് രാജമൗലിയും സംഘവും.
മറുനാടന് മലയാളി ബ്യൂറോ