- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം മതത്തിൽ ഉറച്ചുനിന്നാൽ ഘർവാപ്പസിയുടെ ആവശ്യമില്ല; രാഷ്ട്രീയകക്ഷികളുടെ സമവായമുണ്ടെങ്കിൽ മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരുമെന്നും രാജ്‌നാഥ് സിങ് ശിവഗിരിയിൽ
ശിവഗിരി: ജനങ്ങൾ സ്വന്തം മതവിശ്വാസത്തിലും അവരവരുടെ ആചാരങ്ങളിലും ഉറച്ചുനിന്നാൽ ഘർവാപ്പസിയുടെ ആവശ്യം വേണ്ടിവരില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. രാഷ്ട്രീയ കക്ഷികളുടെ സമവായമുണ്ടെങ്കിൽ മതപരിവർത്തനത്തിന് തടയിടാൻ നിയമം കൊണ്ടുവരുന്ന കാര്യം സർക്കാർ ആലോചിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. 82-ാം ശിവഗിരി തീർത്ഥാടന

ശിവഗിരി: ജനങ്ങൾ സ്വന്തം മതവിശ്വാസത്തിലും അവരവരുടെ ആചാരങ്ങളിലും ഉറച്ചുനിന്നാൽ ഘർവാപ്പസിയുടെ ആവശ്യം വേണ്ടിവരില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. രാഷ്ട്രീയ കക്ഷികളുടെ സമവായമുണ്ടെങ്കിൽ മതപരിവർത്തനത്തിന് തടയിടാൻ നിയമം കൊണ്ടുവരുന്ന കാര്യം സർക്കാർ ആലോചിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. 82-ാം ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഘർവാപ്പസിയിലൂടെ കേരളത്തിൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ അന്യമതസ്ഥരെ ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്യുന്ന കാര്യം വിവാദമായിരിക്കെയാണ് ശിവഗിരിയിലെത്തിയ കേന്ദ്രമന്ത്രിയുടെ പ്രതികരണം.
കേരളത്തിൽ വലിയ നവോത്ഥാനത്തിന് തുടക്കം കുറിച്ച മഹാത്മാവാണ് ശ്രീനാരായണ ഗുരുവെന്നും ഉദ്ഘാടനപ്രസംഗത്തിൽ രാജ്‌നാഥ് പറഞ്ഞു. രാജ്യം വിഷമ ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴെല്ലാം ഗുരുദേവനെപ്പോലുള്ള അവതാര പുരുഷന്മാർ ജന്മം കൊണ്ടിട്ടുണ്ട്. ഗുരുദേവൻ തുടങ്ങിവച്ച നവോത്ഥാനത്തിന്റെ പ്രതിഫലനം ഇപ്പോഴും രാജ്യത്ത് അലയടിക്കുന്നുണ്ടെന്നും രാജ്‌നാഥ് പറഞ്ഞു.
ചടങ്ങിൽ മന്ത്രി അടൂർ പ്രകാശ് അധ്യക്ഷനായി. സ്വാമി പ്രകാശാനന്ദ തീർത്ഥാടനസന്ദേശം നൽകി. മുൻ കേന്ദ്രമന്ത്രി സുബ്രഹ്മണ്യം സ്വാമി മുഖ്യപ്രഭാഷണം നടത്തി. ശിവഗിരിയിൽ ഓഡിറ്റോറിയം പണിയാൻ പ്രമുഖ പ്രവാസി വ്യവസായി എം എ യൂസഫലി ഒരു കോടി രൂപവാഗ്ദാനം ചെയ്തതായി തീർത്ഥാടക കമ്മിറ്റി സെക്രട്ടറി സ്വാമി സച്ചിദാനന്ദ അറിയിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു യൂസഫലി.

