- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങളേക്കാൾ പ്രായമുള്ളവരുടേയും ഗുരുതുല്യരുടേയും കാൽ തൊട്ടാണ് വണങ്ങേണ്ടത്; അല്ലാതെ പണവും പ്രശസ്തിയും അധികാരവും ഉള്ളവരുടേതല്ല'; കാൽക്കൽ വീണ് അനുഗ്രഹം വാങ്ങുന്ന ആരാധകരെ ഉപദേശിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്
ചെന്നൈ: തന്റെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങുന്ന ആരാധകരെ ഉപദേശിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്. നിങ്ങൾ എന്റെ കാൽ തൊട്ടല്ല വണങ്ങേണ്ടത്. മറിച്ച് നിങ്ങളുടെ അച്ഛനമ്മമാരുടെ കാലാണ്. -എന്നായിരുന്നു രജനിയുടെ വാക്കുകൾ. നിങ്ങളേക്കാൾ പ്രായമുള്ളവരുടേയും ഗുരുതുല്യരുടേയും കാൽ തൊട്ടാണ് വണങ്ങേണ്ടത്. അല്ലാതെ പണവും പ്രശസ്തിയും അധികാരവും ഉള്ളവരുടേതല്ല. രജനീകാന്ത് പറഞ്ഞു. മധുരൈയിലെ ആരാധകരോട് സംസാരിക്കുകയായിരുന്നു രജനീകാന്ത്. രാത്രി മുഴുവൻ ഉറക്കമിളച്ച് ജോലി ചെയ്തതാണെങ്കിൽ പോലും നിങ്ങളുടെ മുഖം കാണുമ്പോൾ തനിക്ക് വലിയ ഊർജ്ജം ലഭിക്കുന്നെന്ന് രജനീകാന്ത് പറഞ്ഞു. 1979 കാലഘട്ടത്തിൽ ഞാൻ മധുരമീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയിരുന്നു. എനിക്കൊപ്പം അഭിനേതാവായ സച്ചുവും ഉണ്ടായിരുന്നു. ആ സമയത്ത് ക്ഷേത്രത്തിൽ പൂജ ചെയ്തുകൊണ്ടിരിക്കുന്ന പൂജാരി എന്റെ പുതിയ സിനിമയെ കുറിച്ച് ചോദിച്ചു. ആ സമയം എനിക്ക് എനിക്ക് ഒന്നും പറയാൻ പറ്റിയില്ല. ഞാൻ സ്തംബ്ധനായിപ്പോയി. എന്നാൽ ദൈവനാമത്തിൽ പൂജകൾ ചെയ്യൂവെന്നും ഇപ്പോൾ സിനിമയെ കുറിച്ച് പറയേണ്ട സമയ
ചെന്നൈ: തന്റെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങുന്ന ആരാധകരെ ഉപദേശിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്. നിങ്ങൾ എന്റെ കാൽ തൊട്ടല്ല വണങ്ങേണ്ടത്. മറിച്ച് നിങ്ങളുടെ അച്ഛനമ്മമാരുടെ കാലാണ്. -എന്നായിരുന്നു രജനിയുടെ വാക്കുകൾ.
നിങ്ങളേക്കാൾ പ്രായമുള്ളവരുടേയും ഗുരുതുല്യരുടേയും കാൽ തൊട്ടാണ് വണങ്ങേണ്ടത്. അല്ലാതെ പണവും പ്രശസ്തിയും അധികാരവും ഉള്ളവരുടേതല്ല. രജനീകാന്ത് പറഞ്ഞു. മധുരൈയിലെ ആരാധകരോട് സംസാരിക്കുകയായിരുന്നു രജനീകാന്ത്.
രാത്രി മുഴുവൻ ഉറക്കമിളച്ച് ജോലി ചെയ്തതാണെങ്കിൽ പോലും നിങ്ങളുടെ മുഖം കാണുമ്പോൾ തനിക്ക് വലിയ ഊർജ്ജം ലഭിക്കുന്നെന്ന് രജനീകാന്ത് പറഞ്ഞു.
1979 കാലഘട്ടത്തിൽ ഞാൻ മധുരമീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയിരുന്നു. എനിക്കൊപ്പം അഭിനേതാവായ സച്ചുവും ഉണ്ടായിരുന്നു. ആ സമയത്ത് ക്ഷേത്രത്തിൽ പൂജ ചെയ്തുകൊണ്ടിരിക്കുന്ന പൂജാരി എന്റെ പുതിയ സിനിമയെ കുറിച്ച് ചോദിച്ചു.
ആ സമയം എനിക്ക് എനിക്ക് ഒന്നും പറയാൻ പറ്റിയില്ല. ഞാൻ സ്തംബ്ധനായിപ്പോയി. എന്നാൽ ദൈവനാമത്തിൽ പൂജകൾ ചെയ്യൂവെന്നും ഇപ്പോൾ സിനിമയെ കുറിച്ച് പറയേണ്ട സമയമല്ലെന്നും പറഞ്ഞ് സച്ചു ഇടപെട്ടു. അത്തരത്തിലുള്ള ആരാധനകൾ നല്ലതല്ലെന്നും രജനികാന്ത് കൂട്ടിച്ചേർക്കുന്നു.
ഡിസംബർ 31 ന് പുതിയ രാഷ്ട്രീയപാർട്ടി പ്രഖ്യാപനം നടത്തുമെന്നും താരം ആരാധരോട് പറഞ്ഞു.