- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ വർഷത്തെ പോലെ ഈ വർഷവും ഹിമാലയ കയറി സൂപ്പർസ്റ്റാർ രജനികാന്ത്; പതിനഞ്ചാം തവണ ഹിമാലയ കയറുന്ന രജനിക്ക് ആകെയുള്ളത് ഒരുമാറ്റം മാത്രം; രാഷ്ട്രീയ നേതാവായതിന് ശേഷമുള്ള ആദ്യ യാത്രയിൽ സഹയാത്രികരായി അടുത്ത സുഹൃത്തുക്കൾ മാത്രം
ചെന്നൈ: എല്ലാ വർഷത്തെ പോലെ ഈ വർഷവും സ്റ്റൈൽ മന്നൻ രജനികാന്ത് തീർത്ഥാടനത്തിലാണ്. ഇനിയുള്ള 15 ദിവസം ഹിമാലയ യാത്രയിലാണ് താരം. പതിനഞ്ചാം തവണ ഹിമാലയ കയറുന്ന രജനിക്ക് ഈത്തവണ കയറുമ്പോൾ ഒരു വ്യത്യാസം ഉണ്ട്. ഇന്ന് സിനിമ സ്റ്റാർ എന്നതിനപ്പുറം തമിഴ്‌നാട്ടിലെ ഒരു പാർട്ടിയെ നയിക്കുന്ന നേതാവ് കൂടിയാണ് രജനി. അടുത്ത സുഹൃത്തക്കളോടൊപ്പമാണ് ഈ തവണയും താരം ഹിമാലയ കയറിയത്. രാഷ്ട്രീയ പ്രവേശത്തിന്റെ ചർച്ചകൾ തമിഴ്‌നാട്ടിൽ ചൂടുപിടിച്ചു നടക്കുമ്പോൾ രജനികാന്ത് തീർത്ഥാടനം തുടരുകയാണ്. രാഷ്ട്രീയത്തിന്റെ തിരക്കുകൾ ഉണ്ടായിട്ടും എല്ലാ വർഷവുമുള്ള ഹിമാലയൻ യാത്ര ഇക്കുറിയും മുടക്കിയില്ലെന്നതാണ് പ്രത്യേകത. രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചശേഷമുള്ള രജനിയുടെ ആദ്യ ഹിമാലയൻ യാത്രയാണിത്. ഇത് പതിനഞ്ചാം തവണയാണ് രജനി ഹിമാലയ സന്ദർശനത്തിന് പോകുന്നത്. അടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് രജനിയുടെ യാത്ര. ഹിമാലയ ഗുഹകളിൽ താമസിക്കുന്ന ആത്മീയാചാര്യനെയും സന്ദർശിച്ചു. വർഷങ്ങളായി കൂടുതലും തനിച്ച് രജനി യാത്ര നടത്താറുള്ളതാണ്. ജീവിതത്തിലെ നിർണായക തീരുമാനങ്ങ
ചെന്നൈ: എല്ലാ വർഷത്തെ പോലെ ഈ വർഷവും സ്റ്റൈൽ മന്നൻ രജനികാന്ത് തീർത്ഥാടനത്തിലാണ്. ഇനിയുള്ള 15 ദിവസം ഹിമാലയ യാത്രയിലാണ് താരം. പതിനഞ്ചാം തവണ ഹിമാലയ കയറുന്ന രജനിക്ക് ഈത്തവണ കയറുമ്പോൾ ഒരു വ്യത്യാസം ഉണ്ട്. ഇന്ന് സിനിമ സ്റ്റാർ എന്നതിനപ്പുറം തമിഴ്‌നാട്ടിലെ ഒരു പാർട്ടിയെ നയിക്കുന്ന നേതാവ് കൂടിയാണ് രജനി. അടുത്ത സുഹൃത്തക്കളോടൊപ്പമാണ് ഈ തവണയും താരം ഹിമാലയ കയറിയത്.
രാഷ്ട്രീയ പ്രവേശത്തിന്റെ ചർച്ചകൾ തമിഴ്‌നാട്ടിൽ ചൂടുപിടിച്ചു നടക്കുമ്പോൾ രജനികാന്ത് തീർത്ഥാടനം തുടരുകയാണ്. രാഷ്ട്രീയത്തിന്റെ തിരക്കുകൾ ഉണ്ടായിട്ടും എല്ലാ വർഷവുമുള്ള ഹിമാലയൻ യാത്ര ഇക്കുറിയും മുടക്കിയില്ലെന്നതാണ് പ്രത്യേകത. രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചശേഷമുള്ള രജനിയുടെ ആദ്യ ഹിമാലയൻ യാത്രയാണിത്. ഇത് പതിനഞ്ചാം തവണയാണ് രജനി ഹിമാലയ സന്ദർശനത്തിന് പോകുന്നത്.
അടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് രജനിയുടെ യാത്ര. ഹിമാലയ ഗുഹകളിൽ താമസിക്കുന്ന ആത്മീയാചാര്യനെയും സന്ദർശിച്ചു. വർഷങ്ങളായി കൂടുതലും തനിച്ച് രജനി യാത്ര നടത്താറുള്ളതാണ്. ജീവിതത്തിലെ നിർണായക തീരുമാനങ്ങളെടുക്കുന്ന അവസരത്തിലും ഈ യാത്ര പതിവാണ്.
മഹാവതാർ ബാബാജി വസിച്ചിരുന്ന ബാബാ ഗുഹയിൽ ധ്യാനവും നടത്തും. യോഗൊഡ സത്‌സംഗ സൊസൈറ്റി ഓഫ് ഇന്ത്യ (വൈഎസ്എസ്)യുടെ നൂറാം വാർഷികത്തിൽ പങ്കെടുക്കുന്ന രജനി 15 ദിവസത്തിനു ശേഷം മടങ്ങുമെന്നാണു റിപ്പോർട്ട്.



