- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജു നാരായണ സ്വാമി കെ.എച്ച്.എൻ.എ കൺവൻഷനിൽ പങ്കെടുക്കുന്നു
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് അന്തർദേശീയ ഹിന്ദു സംഗമത്തിൽ ഇപ്പോൾ സെൻട്രൽ പബ്ലിക് അണ്ടർടേക്കിങ്‌സിന്റെ ചീഫ് വിജിലൻസ് ഓഫീസറായ രാജു നാരായണ സ്വാമി പങ്കെടുക്കുന്നതാണ്. ജില്ലാ കളക്ടറായും, കമ്മീഷണറായും, ചെയർമാനായും വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള പ്രഗത്ഭനായ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രാജു നാരായണ സ്വ
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് അന്തർദേശീയ ഹിന്ദു സംഗമത്തിൽ ഇപ്പോൾ സെൻട്രൽ പബ്ലിക് അണ്ടർടേക്കിങ്‌സിന്റെ ചീഫ് വിജിലൻസ് ഓഫീസറായ രാജു നാരായണ സ്വാമി പങ്കെടുക്കുന്നതാണ്. ജില്ലാ കളക്ടറായും, കമ്മീഷണറായും, ചെയർമാനായും വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള പ്രഗത്ഭനായ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രാജു നാരായണ സ്വാമി.
ജൂലൈ 2 മുതൽ 5 വരെ ഡാലസിലുള്ള ഡി.എഫ്.ഡബ്ല്യു എയർപോർട്ട് ഹയാത്ത് റീഗൻസിയിൽ വച്ച് നടക്കുന്ന ഈ മഹാ ഹിന്ദു സംഗമത്തിലേക്ക് എല്ലാ ഹിന്ദുമത വിശ്വാസികളും രജിസ്റ്റർ ചെയ്ത് പങ്കെടുത്ത് ഹിന്ദു സംഗമം വൻ വിജയമാക്കിത്തീർക്കണമെന്ന് പ്രസിഡന്റ് ടി.എൻ. നായർ അഭ്യർത്ഥിച്ചു. കൂടാതെ വിവിധ കലാമത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ംംം.ിമാമവമ.ീൃഴ സന്ദർശിക്കുക. പി.ആർ.ഒ സതീശൻ നായർ അറിയിച്ചതാണിത്.