- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
രാജ്യസഭയിലേക്കു കപിൽ സിബലും ജയറാം രമേശും; കർണാടകത്തിൽ വിമതരുടെ പിന്തുണയോടെ ജനതാദൾ സ്ഥാനാർത്ഥിയെ അട്ടിമറിച്ചു കോൺഗ്രസ്
ബംഗളൂരു: പ്രമുഖ കോൺഗ്രസ് നേതാക്കളായ കപിൽ സിബലും ജയറാം രമേശും രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. ഉത്തർപ്രദേശിൽ നിന്നാണു കപിൽ സിബൽ വിജയിച്ചത്. ബിഎസ്‌പിയുടെ പിന്തുണയോടെയാണ് സിബിൽ ജയിച്ചത്. കർണാടകത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായ ജയറാം രമേശ്, ഓസ്‌കാർ ഫെർണാണ്ടസ്, രാമമൂർത്തി എന്നിവരും വിജയിച്ചു. അതേസമയം, ജനതാദൾ എസിന്റെ സ്ഥാനാർത്ഥിയായ മംഗളൂരു വ്യവസായി ബി എം ഫറൂഖ് തോറ്റു. ജെഡിഎസ്സ് വിമതരുടെയും സ്വതന്ത്രരുടെയും പിന്തുണ ഉറപ്പാക്കിയാണ് രണ്ട് സീറ്റുമാത്രം വിജയസാധ്യതയുണ്ടായിരുന്ന കോൺഗ്രസ് അട്ടിമറി ജയം സ്വന്തമാക്കിയത്. ബാങ്ക് വായ്പാ കേസിൽ രാജ്യസഭാംഗത്വം നഷ്ടമായ മദ്യരാജാവ് വിജയ് മല്യക്ക് പകരം ഫറൂഖിനെ പരിഗണിച്ചത് ജനതാദളിൽ ആഭ്യന്തരകലാപത്തിന് വഴിവച്ചിരുന്നു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഓ.പി മാഥുർ എന്നിവരുൾപ്പെടെ ബിജെപിയുടെ നാല് സ്ഥാനാർത്ഥികളും രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ബംഗളൂരു: പ്രമുഖ കോൺഗ്രസ് നേതാക്കളായ കപിൽ സിബലും ജയറാം രമേശും രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. ഉത്തർപ്രദേശിൽ നിന്നാണു കപിൽ സിബൽ വിജയിച്ചത്. ബിഎസ്‌പിയുടെ പിന്തുണയോടെയാണ് സിബിൽ ജയിച്ചത്.
കർണാടകത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായ ജയറാം രമേശ്, ഓസ്‌കാർ ഫെർണാണ്ടസ്, രാമമൂർത്തി എന്നിവരും വിജയിച്ചു. അതേസമയം, ജനതാദൾ എസിന്റെ സ്ഥാനാർത്ഥിയായ മംഗളൂരു വ്യവസായി ബി എം ഫറൂഖ് തോറ്റു. ജെഡിഎസ്സ് വിമതരുടെയും സ്വതന്ത്രരുടെയും പിന്തുണ ഉറപ്പാക്കിയാണ് രണ്ട് സീറ്റുമാത്രം വിജയസാധ്യതയുണ്ടായിരുന്ന കോൺഗ്രസ് അട്ടിമറി ജയം സ്വന്തമാക്കിയത്.
ബാങ്ക് വായ്പാ കേസിൽ രാജ്യസഭാംഗത്വം നഷ്ടമായ മദ്യരാജാവ് വിജയ് മല്യക്ക് പകരം ഫറൂഖിനെ പരിഗണിച്ചത് ജനതാദളിൽ ആഭ്യന്തരകലാപത്തിന് വഴിവച്ചിരുന്നു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഓ.പി മാഥുർ എന്നിവരുൾപ്പെടെ ബിജെപിയുടെ നാല് സ്ഥാനാർത്ഥികളും രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.