ന്യൂഡൽഹി : രാജ്യസഭയിലെ അംഗബലത്തിൽ ഭരണസഖ്യമായ എൻഡിഎ യുപിഎയെ മറികടന്നു. എന്നാൽ രാജ്യസഭയിൽ ഇനിയും ഭൂരിപക്ഷം നേടാൻ ബിജെപിക്കായിട്ടില്ല.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തോടെയാണ് രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുന്നത്. നിലവിൽ എൻഡിഎയ്ക്ക് 74, യുപിഎയ്ക്ക് 71 അംഗങ്ങളാണു പാർലമെന്റിന്റെ ഉപരിസഭയിലുള്ളത്. എന്നാൽ, 89 അംഗങ്ങളുള്ള മറ്റുള്ളവർതന്നെയാണു സഭയിലെ നിർണായകശക്തി. സഭയിലെ അംഗബലം ഇങ്ങനെ: ആകെ സീറ്റ്: 245 എൻഡിഎ : 74 യുപിഎ : 71 എസ്‌പി : 19 ജെഡിയു ആർജെഡി: 12 തൃണമൂൽ കോൺഗ്രസ്: 12 എഐഎഡിഎംകെ: 12 സിപിഐ(എം): 8 ബിഎസ്‌പി: 6 ബിജെ!ഡി: 7 ഡിഎംകെ: 5

അതുകൊണ്ട് തന്നെ പ്രതിപക്ഷ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ബില്ലുകളും മറ്റും രാജ്യസഭയിൽ പാസാക്കി നിയമമാക്കാൻ ബിജെപിക്ക് കഴിയൂ. ഇത് മോദി സർക്കാരിന് കടുത്ത വെല്ലുവിളിയായി ഇനിയും തുടരും. 125 പേരുടെ പിന്തുണ രാജ്യസഭയിൽ ഉറപ്പാക്കാൻ ഇനിയും ഏറെ നാൾ ബിജെപിക്ക് കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.