- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു കൊല്ലം മുമ്പ് അടിപിടിയുണ്ടായത് ലാസറിന്റെ സഹോദരനുമായി; നാടുവിട്ട ബിജു തിരിച്ചു വന്നത് ശത്രു തൂങ്ങി മരിച്ച ശേഷം; പ്രതികാരം തീർക്കാൻ ഭാര്യ സമ്മർദ്ദം ചെലുത്തിയപ്പോൾ മദ്യത്തിൽ ചതിയൊരുക്കി; കുമ്പളങ്ങിയിലെ പ്രതികളെല്ലാം ഗുണ്ടകൾ; നിർണ്ണായകമായത് നാട്ടുകാരുടെ സംശയം
കൊച്ചി: ആന്റണി ലാസറിനെ കൊലപ്പെടുത്തിയത് സ്‌നേഹത്തിൽ ചതിയൊരുക്കിയാണ്. അഞ്ചു വർഷം മുൻപുണ്ടായ അടിപിടിയുടെ പക തീർക്കാൻ മദ്യം നൽകി സൽക്കരിച്ച ശേഷം കൊലപാതകം. ബിജുവും ഭാര്യ രാഖിയും ചേർന്നു നടപ്പിലാക്കിയ ക്രൂരത.
ആന്റണി ലാസറിന്റെ സഹോദരൻ സ്ഥലത്തെ അറിയപ്പെടുന്ന ഗുണ്ടകളിൽ ഒരാളായിരുന്നു. സഹോദരനും സമീപവാസിയായ തറേപ്പറമ്പിൽ ബിജുവുമായുണ്ടായ വഴക്ക് അടിപിടിയിലാണ് കലാശിച്ചത്. അടിപിടിക്കിടെ ബിജുവിന്റെ കൈയൊടിഞ്ഞു. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഇൻഫെക്ഷൻ ബിജുവിന് വേദനയായി. തുടർചികിത്സയും മറ്റുമായി ബിജുവിന്റെ പണവും കുറേ പോയി. ഇതാണ് പ്രതികാരം ആളികത്തിച്ചത്.
അടുത്ത സുഹൃത്തുക്കളായ ലാൽജുവും സെൽവനും ബിജുവിനൊപ്പം നിൽക്കാൻ സമ്മതിച്ചു. ഇതിനിടെ ആന്റണി ലാസറിന്റെ സഹോദരൻ തൂങ്ങിമരിച്ചിരുന്നു. അതുകൊണ്ടു തന്നെ സഹോദരനായ ആന്റണിയോടു പകരം ചോദിക്കാൻ തീരുമാനിച്ചു. ആന്റണിയും ചെറിയൊരു ക്രിമിനലായിരുന്നു. ബിജുവിനെ പകരം വീട്ടാൻ പ്രേരിപ്പിച്ചവരിൽ ഭാര്യ രാഖിയും ഉണ്ടായിരുന്നു.
ആന്റണിയുടെ സഹോദരൻ മരിച്ച ശേഷമാണ് നേരത്തെയുണ്ടായ അടിപിടിക്കു പിന്നാലെ നാടുവിട്ടു പോയ ബിജു കുമ്പളങ്ങിയിലേക്കു തിരിച്ചു വന്നത്. പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാം എന്നു പറഞ്ഞ് ആന്റണി ലാസറിനെ ബിജു വീട്ടിലേക്കു ക്ഷണിക്കുന്നത്. ഒപ്പം ഒരു കുപ്പി മദ്യവും നൽകി. ലക്കുകെട്ട ആന്റണിയെ ബിജു പഴയ കാര്യം പറഞ്ഞു പ്രകോപിപ്പിച്ചു. ലാസറിനെ കൂട്ടുകാർക്കൊപ്പം ചേർന്ന് ആക്രമിച്ചു.
തല ഭിത്തിയിൽ ഇടിപ്പിച്ചു പരുക്കേൽപിച്ചു. തലയിലും നെഞ്ചിലുമേറ്റ പരുക്ക് ഗുരുതരമായതോടെ ആന്റണി മരിച്ചു.ആന്റണിയെ കാണാതായ വിവരം കാണിച്ചു ഇയാളുടെ മറ്റൊരു സഹോദരൻ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പാടവരമ്പത്ത് കുഴിച്ചു മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്.
വയറുകീറി കല്ലു നിറച്ചാണ് മൃതദേഹം കുഴിച്ചു മൂടിയതെന്നും പൊലീസ് പരിശോധനയിൽ വ്യക്തമായി. കൊലപാതകത്തിനു സാക്ഷ്യം വഹിക്കുകയും എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുകയും ചെയ്തത് മുഖ്യ പ്രതി ബിജുവിന്റെ ഭാര്യ രാഖിയായിരുന്നു. പ്രതിയെ കല്ല് വയറ്റിൽ നിറച്ചു കുഴിച്ചിടാനുള്ള ബുദ്ധി പറഞ്ഞു നൽകിയതും രാഖിയാണ്.
വയറു കീറി ആന്തരിക അവയവങ്ങൾ പുറത്തെടുത്തു വലിച്ചെറിയുകയും ചെയ്തിരുന്നു. മുഖ്യ പ്രതി ബിജുവിന്റെ വീടിനടുത്താണ് മൃതദേഹം കണ്ടെത്തിയത് എന്നതിനാലും നാട്ടുകാർക്കു പലർക്കും പഴയ പകയെക്കുറിച്ച് അറിവുണ്ടായിരുന്നത് കേസിൽ നിർണ്ണായകമായി. സംശയിക്കുന്നുണ്ടെന്ന് മനസ്സിലാക്കി പ്രതികൾ മുങ്ങി.
ബിജുവിന്റെ ഭാര്യ രാഖിയെയും സുഹൃത്തുക്കളിൽ ഒരാളായ സെൽവനെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തു. ഇവർ ഒരു ബന്ധു വീട്ടിൽ ഒളിവിലായിരുന്നു. ഇതോടെ കേസിലെ സത്യം തെളിഞ്ഞു. തിങ്കളാഴ്ചയാണ് രാഖിയും സെൽവനും അറസ്റ്റിലാകുന്നത്. കൊലപാതകം, തെളിവു നശിപ്പിക്കൽ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിയിട്ടുള്ളത്.
ഏതൊക്കെ ആന്തരികാവയവങ്ങൾ നഷ്ടമായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മാത്രമേ വ്യക്തമാവുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു. പ്രതികളെല്ലാവരും ക്രിമിനൽ പശ്ചാത്തലമുള്ളവരും, ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്. കൊല്ലപ്പെട്ട ആന്റണി ലാസറിനെതിരെയും കേസുകളുണ്ടായിരുന്നുവെന്നു സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ