- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിക്കുവേണ്ടി ഗ്ലാമർതാരങ്ങൾ രാഖിസാവന്തും സൽമ ആഘയും വോട്ടുതേടിയിറങ്ങും; കോൺഗ്രസിന് ചോക്ളേറ്റ് നായകൻ അർജുൻ കപൂർ; യുപിയിൽ തിരഞ്ഞെടുപ്പ് വേദികൾ തിളങ്ങുന്നത് ഇങ്ങനെ
ലക്‌നൗ: ഓരോ തിരഞ്ഞെടുപ്പുകാലത്തും ഏതുതാരമാണ് ഇക്കുറി രംഗത്തെത്തുകയെന്ന ചോദ്യമുയരാറുണ്ട്. രാജ്യത്തെ നിർണായക തിരഞ്ഞെടുപ്പുകളിലൊന്നായി യുപിയിൽ അങ്കത്തിന് അരങ്ങൊരുങ്ങുമ്പോൾ ഗ്ലാമർ താരങ്ങളാണ് ഗോദയിൽ വോട്ടുതേടിയെത്തുന്നത്. വിവാദ നായിക രാഖി സാവന്ത് തന്നെയാണ് ഗോദയിലെ ആകർഷണം. ബിജെപിക്കു വേണ്ടിയാണ് രാഖി എത്തുന്നത്. സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയാണ് രാഖിയെ ക്ഷണിച്ചത്. രാഖിയെ കൂടാതെ നടി സൽമ ആഘയും താമരയ്ക്കു വോട്ടുചോദിച്ച് ജനങ്ങൾക്കുമുന്നിലെത്തും. കോൺഗ്രസിന്റെ ഗ്‌ളാമർ താരമായി എത്തുന്നത്. ബോളിവുഡിന്റെ ചോകേ്‌ളറ്റ് ഹീറോ അർജ്ജുൻ കപൂറാണ്. കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്കൊപ്പം വിവിധ വേദികളിൽ താരം പ്രചരണത്തിനെത്തും. പ്രചരണവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച താരമാണ് രാഖി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ആലേഘനം ചെയ്ത വസ്ത്രമണിഞ്ഞതോടെയാണ് താരം നേരത്തേ തന്നെ ഏറെ ശ്രദ്ധയയായിരുന്നു. മാദ്ധ്യമ ശ്രദ്ധ തന്നെയാണ് ഇപ്പോഴും താരത്തിന്റെ ലക്ഷ്യം. പ്രചരണത്തിൽ ഗ്‌ളാമറുണ്ടെങ്കിലും പ്രധാന വിഷയങ്ങൾ ഉന
ലക്‌നൗ: ഓരോ തിരഞ്ഞെടുപ്പുകാലത്തും ഏതുതാരമാണ് ഇക്കുറി രംഗത്തെത്തുകയെന്ന ചോദ്യമുയരാറുണ്ട്. രാജ്യത്തെ നിർണായക തിരഞ്ഞെടുപ്പുകളിലൊന്നായി യുപിയിൽ അങ്കത്തിന് അരങ്ങൊരുങ്ങുമ്പോൾ ഗ്ലാമർ താരങ്ങളാണ് ഗോദയിൽ വോട്ടുതേടിയെത്തുന്നത്.
വിവാദ നായിക രാഖി സാവന്ത് തന്നെയാണ് ഗോദയിലെ ആകർഷണം. ബിജെപിക്കു വേണ്ടിയാണ് രാഖി എത്തുന്നത്. സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയാണ് രാഖിയെ ക്ഷണിച്ചത്. രാഖിയെ കൂടാതെ നടി സൽമ ആഘയും താമരയ്ക്കു വോട്ടുചോദിച്ച് ജനങ്ങൾക്കുമുന്നിലെത്തും.
കോൺഗ്രസിന്റെ ഗ്‌ളാമർ താരമായി എത്തുന്നത്. ബോളിവുഡിന്റെ ചോകേ്‌ളറ്റ് ഹീറോ അർജ്ജുൻ കപൂറാണ്. കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്കൊപ്പം വിവിധ വേദികളിൽ താരം പ്രചരണത്തിനെത്തും. പ്രചരണവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച താരമാണ് രാഖി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ആലേഘനം ചെയ്ത വസ്ത്രമണിഞ്ഞതോടെയാണ് താരം നേരത്തേ തന്നെ ഏറെ ശ്രദ്ധയയായിരുന്നു. മാദ്ധ്യമ ശ്രദ്ധ തന്നെയാണ് ഇപ്പോഴും താരത്തിന്റെ ലക്ഷ്യം.
പ്രചരണത്തിൽ ഗ്‌ളാമറുണ്ടെങ്കിലും പ്രധാന വിഷയങ്ങൾ ഉന്നയിക്കുന്നതിന് ഇത് തടസ്സമാകില്ലെന്ന് പാർട്ടികൾ പറയുന്നു. കോൺഗ്രസ് ചീഫ് രാജ് ബബ്ബാറും താരങ്ങളിൽ പ്രധാനിയാണ്.