ബോളിവുഡിൽ ഇത് കല്ല്യാണക്കാലമാണ്. ദീപ്‌വീർ വിവാഹം കഴിഞ്ഞു. ഇനി പ്രിയങ്ക ചോപ്രയുടെയും നിക് ജോനാസിന്റെയും വിവാഹത്തിനായി തയ്യാറെടുക്കുകയാണ് ബോളിവുഡ്. ഇപ്പോഴിതാ മറ്റൊരു വിവാഹ വാർത്ത കൂടി ബോളിവുഡിൽ നിന്നും പുറത്ത് വന്നിരിക്കുകയാണ്. ബോളിവുഡിന്റെ ഹോട്ട് നായികയും ബിഗ് ബോസ് താരവുമായ രാഖി സാവന്താണ് പുതുതായി വിവാഹത്തിന് തയ്യാറെടുക്കുന്നത്.

കോമഡി-വൾഗർ വീഡിയോകളിലൂടെ ഇന്റർനെറ്റ് സെൻസേഷനായി മാറിയ ദീപക് കലാൽ ആണ് രാഖിയുടെ വരൻ. ലോസ് ആഞ്ജലീസിൽ ഡിസംബർ 31-നാണ് തങ്ങൾ വിവാഹിതരാവുക എന്ന് രാഖി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച വിവാഹക്ഷണക്കത്തിൽ പറയുന്നു. തങ്ങൾക്ക് വിവാഹാശംസകൾ നേർന്ന് കൊണ്ടുള്ള സുഹൃത്തുക്കളുടെ വീഡിയോകളും ലോസ് ആഞ്ജലീസിൽ നിന്നും ദീപകിന്റെ മാതാപിതാക്കളുടെ ആശംസകളും ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

അതേസമയം വിവാഹ ക്ഷണക്കത്തിനൊപ്പം ദീപക് പോസ്റ്റ് ചെയ്ത മറ്റൊരു കത്താണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തങ്ങൾ ഇരുവരും വെർജിൻ ആണെന്നുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റാണ് ദീപക് ഷെയർ ചെയ്തത്. വിവാഹത്തിന് മുൻപ് തങ്ങൾ ഇരുവരും ഡോക്ടറെ കണ്ടിരുന്നുവെന്നും തങ്ങൾ വിർജിൻ ആണെന്ന് ഡോക്ടർ അറിയിച്ചെന്നും പറഞ്ഞാണ് ദീപക് ഇവ പങ്കുവച്ചിരിക്കുന്നത്.

ഇതിനെല്ലാം പുറമേ ദീപകിന്റെ കാമുകിമാരെന്ന് അവകാശപ്പെടുന്ന ചിലരുടെ വീഡിയോകളും രാഖി പങ്കുവച്ചിട്ടുണ്ട്. തങ്ങളെ വിവാഹം കഴിക്കാമെന്ന് ദീപക് ദീപക് വാക്ക് തന്നിരുന്നുവെന്നും അത് മറന്നാണ് ഇപ്പോൾ രാഖിയെ വിവാഹം ചെയ്യാൻ പോകുന്നതെന്നും ഇവർ വീഡിയോയിൽ പറയുന്നു. കഴിഞ്ഞത് കഴിഞ്ഞു, അതെല്ലാം വെറും തമാശയായി കരുതണം എന്ന് പറഞ്ഞാണ് രാഖി ഈ വീഡിയോകൾ പങ്കുവച്ചിരിക്കുന്നത്.