- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നുവർഷം എങ്ങനെയാണ് കഴിഞ്ഞതെന്ന് തനിക്ക് മാത്രമേ അറിയൂ; ലോകത്ത് ഒരാൾക്കും ഇതുപോലൊരു ഭർത്താവിനെ കിട്ടരുത്; പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്
മുബൈ: തന്റെ മുൻഭർത്താവിനെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ രാഖി സാവന്ത് പൊട്ടിക്കരഞ്ഞു. പരാതി നൽകിയ ശേഷം പുറത്തുവന്ന അവർ പൊട്ടിക്കരയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഗുരുതരമായ ആരോപണങ്ങളാണ് മുൻ ഭർത്താവ് റിതേഷ് സിങ്ങിനെതിരെ മുംബൈ ഓഷിവാര പൊലീസിൽ നൽകിയ പരാതിയിൽ രാഖി ഉന്നയിക്കുന്നത്. ഈ മൂന്നുവർഷവും എങ്ങനെയാണ് കഴിഞ്ഞതെന്ന് തനിക്ക് മാത്രമേ അറിയൂ എന്നാണ് പുറത്തുവന്ന വീഡയോയിൽ അവർ പറയുന്നത്. വിവാഹം കഴിച്ചെങ്കിലും ലോക്ഡൗൺ സമയത്ത് വീട്ടിൽ ഒറ്റയ്ക്കാണ് കഴിഞ്ഞത്. അയാളെന്നെ തിരിഞ്ഞുനോക്കിയില്ല.
ഇതുപോലൊരു ഭർത്താവിനെ വേറൊരാൾക്കും ഇനി കിട്ടരുത്. അതുകൊണ്ടാണ് അയാളെ വിട്ടുപോന്നതെന്നും രാഖി പറഞ്ഞു. പരാതിനൽകിയ ശേഷം പൊട്ടിക്കരയുന്ന രാഖി സാവന്തിന്റെ വീഡിയോ വൈറൽ ഭയാനി എന്ന ഇൻസ്റ്റാഗ്രാം പേജ് പുറത്തുവിട്ടിട്ടുണ്ട്. തന്റെ ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളുടെ പാസ് വേഡുകൾ റിതേഷ് മാറ്റിയെന്നും എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും അവർ ചോദിക്കുന്നു.
സുഹൃത്ത് ആദിലിനൊപ്പമാണ് രാഖി പൊലീസ് സ്റ്റേഷനിലെത്തിയത്. കരയുന്ന രാഖിയെ ആദിൽ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. 2022 ഫെബ്രുവരിയിലാണ് രാഖി സാവന്തും റിതേഷ് സിങ്ങും വേർപിരിയുന്നത്. ഒരു ടെലിവിഷൻ റിയാലിറ്റി ഷോയിൽ പങ്കെടുത്തശേഷമാണ് പ്രശ്‌നങ്ങളെല്ലാം ഉണ്ടാകുന്നതെന്ന് രാഖി നേരത്തെ പറഞ്ഞിരുന്നു. തനിക്കറിയാതിരുന്നതും നിയന്ത്രണം വിട്ടുപോകുന്നതുമായ കാര്യങ്ങളാണ് സംഭവിച്ചതെന്നും അവർ പറഞ്ഞിരുന്നു.