ബോളിവുഡ് നടി അനുഷ്‌ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായ വിരാട് കോഹ്‌ലിയും തമ്മിലുള്ള പ്രണയം പരസ്യമായ രഹസ്യമാണ്. ഇരുവരും പ്രണയത്തിലാണെന്ന് മാലോകർക്കെല്ലാം അറിയാമെങ്കിലും ഇരുവരും തുറന്നു സമ്മതിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ ബോളിവുഡിലെ പ്രമുഖ നടിമൊരൊക്കെ വിരാട് കോഹ്‌ലിയെ വലവീശിപിടിക്കാൻ നടക്കുകയാണെന്നാണ് ബോളിവുഡിൽനിന്നുള്ള റിപ്പോർട്ടുകൾ. കുറച്ചു ദിവസങ്ങൾക്ക്മുമ്പ് നടി കങ്കണ റണൗട്ട് താൻ കോഹ്‌ലിയെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും പറഞ്ഞ് എത്തിയത് പിന്നാലെ വിവാദങ്ങളുടെ പ്രിയ തോഴിയായ രാഖി സാവന്തും കോഹ്‌ലിയെ പ്രണയിക്കുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

അനുഷ്‌കയുമായുള്ള പ്രണയം അറിഞ്ഞുവച്ചു കോഹ്‌ലിയെ തട്ടിയെടുക്കാൻ ഇപ്പോൾ നടി കങ്കണ റനൗട്ട് ശ്രമിക്കുകയാണെന്നായിരുന്നു ബോളിവുഡിലെ സംസാരം. എന്നാൽ കങ്കണയുടെ പരാമർശത്തോട് കോഹ്‌ലിയുടെ കാമുകി അനുഷ്‌ക പ്രതികരിച്ചിരുന്നില്ല. ഈ അവസരത്തിലാണ് രാഖിയും രംഗത്തെത്തിയിരിക്കുന്നത്.

അനുഷ്‌ക തന്റെ പ്രണയം തുറന്നു സമ്മതിക്കാത്തതിനാലാണ് താൻ കോഹ്‌ലിയെ ഇഷ്ടപെടുന്നതെന്നാണ് രാഖി സാവന്ത് പറയുന്നത്. തനിക്ക് കോഹ്‌ലിയെ ഏറെ ഇഷ്ടമാണ്. അനുഷ്‌കയും കോഹ്‌ലിയും പ്രണയത്തിലാണെന്ന് കേൾക്കുന്നുണ്ടെങ്കിലും അനുഷ്‌ക ഇത് പൊതുവിൽ സമ്മതിച്ചിട്ടില്ലെന്നാണ് രാഖി പറയുന്നത്. എന്നാൽ അനുഷ്‌കയെ പോലയല്ല, തനിക്ക് കോഹ്‌ലിയെ ഏറെ ഇഷ്ടമാണെന്നു പറയാൻ യാതൊരു മടിയുമില്ലെന്ന് രാഖി സാവന്ത് കൂട്ടിച്ചേർക്കുന്നു.

ഇപ്പോൾ രാഖിയും കോഹ്‌ലിയോടുള്ള ഇഷ്ടം പറഞ്ഞെത്തിയതോടെ ബോളിവുഡിലെ ബാക്കി നടിമാരുടെയും മനസിലിരുപ്പ് ഇതൊക്കെ തന്നെയാണെന്നാണ് പാപ്പരാസികൾ പറയുന്നത്. ഒപ്പം അനുഷ്‌കയോട് കരുതിയിരിക്കാനും ഇവർ പറയുന്നു. ബോളിവുഡിൽ പ്രണയിച്ച് നടന്ന പലരും ഇങ്ങനെ മറുകണ്ടം ചാടിയിട്ടുള്ളവരാണെന്ന് അനുഷ്‌കയ്ക്ക് മുന്നറിയിപ്പും പാപ്പരാസികൾ കൊടുക്കുന്നുണ്ട്.