- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അല്പ വസ്ത്രം ധരിച്ചാലും നഗ്നയായാലും സണ്ണി ലിയോണിന് ദേവതയുടെ പരിവേഷം; നടി യുവാക്കളെ വഴിതെറ്റിക്കുന്നു; സണ്ണിക്കെതിരെ ആരോപണങ്ങളുമായി വീണ്ടും രാഖി സാവന്ത്
പോൺതാരം സണ്ണി ലിയോൺ ബോളിവുഡിൽ പിടിമുറുക്കിയതോടെ സ്ഥാനം നഷ്ടമായവരിൽ പ്രമുഖയാണ് ഐറ്റം ഡാൻസുകാരി രാഖി സാവന്ത്. അതുകൊണ്ടുതന്നെ തരം കിട്ടുമ്പോഴെല്ലാം സണ്ണിലിയോണിനെ രാഖി സാവന്ത് വിമർശിക്കുന്നു. മുമ്പ് ഇന്ത്യയിൽ നിന്നും സണ്ണിയെ ഓടിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ രാഖി വീണ്ടും സണ്ണിയ്‌ക്കെതിരെ ആരോപണങ്ങളുമായി വാർത്തയിൽ ഇടം പിടി
പോൺതാരം സണ്ണി ലിയോൺ ബോളിവുഡിൽ പിടിമുറുക്കിയതോടെ സ്ഥാനം നഷ്ടമായവരിൽ പ്രമുഖയാണ് ഐറ്റം ഡാൻസുകാരി രാഖി സാവന്ത്. അതുകൊണ്ടുതന്നെ തരം കിട്ടുമ്പോഴെല്ലാം സണ്ണിലിയോണിനെ രാഖി സാവന്ത് വിമർശിക്കുന്നു. മുമ്പ് ഇന്ത്യയിൽ നിന്നും സണ്ണിയെ ഓടിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ രാഖി വീണ്ടും സണ്ണിയ്‌ക്കെതിരെ ആരോപണങ്ങളുമായി വാർത്തയിൽ ഇടം പിടിക്കുകയാണ്.
രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണ് സണ്ണി ലിയോൺ ചെയ്യുന്നതെന്ന് രാഖി പറയുന്നു. ബോളിവുഡിൽ അല്പ വസ്ത്രധാരിയായി അഭിനയിച്ചാലും നഗ്‌നയായി അഭിനയിച്ചാലും സണ്ണി ലിയോണിന് ദേവതയുടെ പരിവേഷമാണ്. ആ സ്ഥാനത്ത് മറ്റേതെങ്കിലും നടിമാരാണെങ്കിൽ അവർ മോശമായി ചിത്രീകരിക്കപ്പെടുകയാണെന്നും രാഖി സാവന്ത് കുറ്റപ്പെടുത്തുന്നു.
സണ്ണി ലിയോണിന്റെ ഭർത്താവിനെയും രാഖി സാവന്ത് കുറ്റപ്പെടുത്തി. ഇനിയെങ്കിലും നല്ല രീതിയിൽ അഭിനയിക്കാൻ സണ്ണി ലിയോൺ ശ്രമിക്കണമെന്ന ഉപദേശവും രാഖി നൽകുന്നുണ്ട്.
പോൺ സ്റ്റാറായി അഭിനയിച്ചിരുന്ന സണ്ണി ലിയോൺ ബോളിവുഡിൽ അഭിനയിക്കാൻ തുടങ്ങിയതിനു ശേഷം രാഖി സാവന്ത് സണ്ണി ലിയോണിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുകയാണ്.മറ്റ് നടിമാരെ അല്പവസ്ത്രം ധരിക്കാൻ സണ്ണി ലിയോൺ നിർബന്ധിക്കുന്നുവെന്ന ആരോപണം നേരത്തെ രാഖി സാവന്ത് നടത്തിയിരുന്നു.