- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനുശ്രീ ഒരു ലെസ്ബിയൻ! തന്നെ അവർ ബലാൽസംഗം ചെയ്തിട്ടുണ്ടെന്നും രാഖി സാവന്ത്; ബോളിവുഡിൽ ലെസ്‌ബിയനായ മറ്റ് നടിമാർ ഉണ്ടെന്നും രാഖിയുടെ വെളിപ്പെടുത്തൽ; തനുശ്രീക്കെതിരേ 50 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും നടി
മുംബൈ; നാനാ പടേക്കറിനെതിരെ ലൈംഗികാരോപണങ്ങൾക്ക് തുടക്കമിട്ട നടി തനുശ്രീദത്തയ്‌ക്കെതിരെ ലൈംഗികാരോപണവുമായി ബോളിവുഡിലെ വിവാദ നായിക രാഖിസാവന്ത്. ബോളിവുഡിൽ മീടൂ ക്യാംപെയ്‌നിന് തുടക്കമായത് തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലോടെയായിരുന്നു. തനുശ്രീ ഒരു ലെസ്‌ബിയനാണെന്നും തന്നെ അവർ ബലാൽസംഗം ചെയ്തിട്ടുണ്ടെന്നുമാണ് രാഖി ഉന്നയിച്ചിരിക്കുന്ന ആരോപണം. 12 വർഷങ്ങൾക്ക് മുൻപ് തന്റെ അടുത്ത സുഹൃത്തായിരുന്നു തനുശ്രീയെന്നും അവരോടൊപ്പം പല പാർട്ടികൾക്കും പോയിട്ടുണ്ടെന്നും രാഖി പറയുന്നു. 'അവിടെവച്ചൊക്കെ മയക്കുമരുന്നുകൾ ഉപയോഗിക്കുമായിരുന്നു തനുശ്രീ. എനിക്കും അവ ഉപയോഗിക്കാൻ തന്നിരുന്നു.'തന്റെ സ്വകാര്യ ഭാഗങ്ങളിൽ തനുശ്രീ അനുവാദമില്ലാതെ സ്പർശിച്ചിരുന്നുവെന്നും പലപ്പോഴും ബലാൽസംഗം എന്ന് പറയാവുന്ന തരത്തിൽ പെരുമാറിയിട്ടുണ്ടെന്നും രാഖി സാവന്ത് ആരോപിക്കുന്നു. മുൻ മിസ് ഇന്ത്യ കൂടിയായ തനുശ്രീ ആന്തരികമായി ഒരു ആൺകുട്ടിയാണെന്നും. ബോളിവുഡിൽ ലെസ്‌ബിയനായ മറ്റ് നടിമാരും ഉണ്ടെന്നും രാഖിയുടെ വെളിപ്പെടുത്തൽ. എന്നാൽ തനുശ്രീയുടെ പേര് പറയുന്നത്
മുംബൈ; നാനാ പടേക്കറിനെതിരെ ലൈംഗികാരോപണങ്ങൾക്ക് തുടക്കമിട്ട നടി തനുശ്രീദത്തയ്‌ക്കെതിരെ ലൈംഗികാരോപണവുമായി ബോളിവുഡിലെ വിവാദ നായിക രാഖിസാവന്ത്. ബോളിവുഡിൽ മീടൂ ക്യാംപെയ്‌നിന് തുടക്കമായത് തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലോടെയായിരുന്നു. തനുശ്രീ ഒരു ലെസ്‌ബിയനാണെന്നും തന്നെ അവർ ബലാൽസംഗം ചെയ്തിട്ടുണ്ടെന്നുമാണ് രാഖി ഉന്നയിച്ചിരിക്കുന്ന ആരോപണം.
12 വർഷങ്ങൾക്ക് മുൻപ് തന്റെ അടുത്ത സുഹൃത്തായിരുന്നു തനുശ്രീയെന്നും അവരോടൊപ്പം പല പാർട്ടികൾക്കും പോയിട്ടുണ്ടെന്നും രാഖി പറയുന്നു. 'അവിടെവച്ചൊക്കെ മയക്കുമരുന്നുകൾ ഉപയോഗിക്കുമായിരുന്നു തനുശ്രീ. എനിക്കും അവ ഉപയോഗിക്കാൻ തന്നിരുന്നു.'തന്റെ സ്വകാര്യ ഭാഗങ്ങളിൽ തനുശ്രീ അനുവാദമില്ലാതെ സ്പർശിച്ചിരുന്നുവെന്നും പലപ്പോഴും ബലാൽസംഗം എന്ന് പറയാവുന്ന തരത്തിൽ പെരുമാറിയിട്ടുണ്ടെന്നും രാഖി സാവന്ത് ആരോപിക്കുന്നു.
മുൻ മിസ് ഇന്ത്യ കൂടിയായ തനുശ്രീ ആന്തരികമായി ഒരു ആൺകുട്ടിയാണെന്നും. ബോളിവുഡിൽ ലെസ്‌ബിയനായ മറ്റ് നടിമാരും ഉണ്ടെന്നും രാഖിയുടെ വെളിപ്പെടുത്തൽ. എന്നാൽ തനുശ്രീയുടെ പേര് പറയുന്നത് അവർ തനിക്കെതിരേ മാനനഷ്ടക്കേസ് കൊടുത്തിനാലാണെന്നും രാഖി പറയുന്നു.
നാനാ പടേക്കറിനെതിരായ തനുശ്രീ ദത്തയുടെ മീ ടൂ ആരോപണങ്ങളെ ആക്ഷേപിച്ച് കഴിഞ്ഞ ദിവസമാണ് രാഖി സാവന്ത് രംഗത്തെത്തിയത്. ഒരു മുതിർന്ന നടനെതിരായ കെട്ടിച്ചമച്ച ആരോപണങ്ങളാണ് ഇവയെന്നായിരുന്നു രാഖി സാവന്തിന്റെ ആക്ഷേപം. ഇതിനെത്തുടർന്ന് രാഖി സാവന്തിനെതിരേ തനുശ്രീ ദത്ത 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായി തനുശ്രീക്കെതിരേ 50 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നാണ് രാഖിയുടെ അവകാശവാദം.