ല വിവാദ പരാമർശങ്ങളിലൂടെയും എന്നും വാർത്തകളിൽ ഇടംനേടിയിട്ടുള്ള താരമാണ് ബോളിവുഡ് സുന്ദരി രാഖി സാവന്ത്. ഗ്ലാമറസ് വേഷങ്ങളിലൂടെ വാർത്തകളിൽ ഇടം പിടിക്കാറുള്ള നടി ഇപ്പോൾ വീണ്ടും വസ്ത്രത്തിന്റെ പേരിൽ വിവാദത്തിൽപ്പെട്ടിരിക്കുകയാണ്.

മോദിയുടെ ചിത്രം നിതംബത്തിലും മാറിടത്തിലും പതിപ്പിച്ചാണ് ഇത്തവണ രാഖി ഇറങ്ങിരിക്കുന്നത്. ഇന്ത്യൻ അമേരിക്കൻ ഫെഡറേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പൊഴാണു താരം ഈ വസ്ത്രം ധരിച്ചത്. ചിത്രങ്ങൾ രാഖി തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് പുറത്തുവിടുകയും ചെയ്തു. ഇതോടെ വിമർശകർ നടിയ്‌ക്കെതിരെ രംഗത്തെത്തി കഴിഞ്ഞു.

ഇന്ത്യൻ പ്രധാനമന്ത്രിയെ അപമാനിക്കുന്നതാണ് രാഖിയുടെ നീക്കം എന്നാണ് പലരും കുറ്റപ്പെടുത്തുന്നത്. എന്തായാലും സോഷ്യൽമീഡിയയിലെ ട്രന്റിങ് ടോപ്പിക്കുകളിൽ ഒന്നായി വീണ്ടും രാഖി ഇടംനേടിയിരിക്കുകയാണ്.

മുമ്പ് സീരിയൽ നടി പ്രത്യുഷ ബാനർജി സീലിങ് ഫാനിൽ തൂങ്ങി മരിച്ചതിനെ തുടർന്നു സീലിങ് ഫാനുകൾ നിരോധിക്കണം എന്നു രാഖി ആവശ്യപ്പെട്ടിരുന്നു. ഇത്തരം ഫാനുകളിലാണ് ആത്മഹത്യകൾ കൂടുതലായി നടക്കുന്നതെന്നാണു കാരണമായി രാഖി പറഞ്ഞതും വാർത്തകളിൽഇടംനേടിയിരുന്നു.