ബോളിവുഡിൽ വിവാദങ്ങൾ കൊണ്ട് സജീവമാണ് രാഖി സാവന്ത്. ഏറ്റവും അവസാനം തനുശ്രീ ദത്തയ്ക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചാണ് രാഖി വാർത്തകളിൽ ഇടം പിടിച്ചത്. ഇപ്പോഴിതാ ഒരു ഗുസ്തിതാരത്തെ വെല്ലുവിളിച്ച് ഇടികൊണ്ട് വീണ നടിയുടെ വീഡിയോ ആണ് വൈറലാകുന്നത്.ഇടികൊണ്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു എന്നും രാഖിയെ കുറിച്ച് പുറത്തു വരുന്നുണ്ട്.

ഹരിയാനയിലെ പഞ്ച്കുല ജില്ലയിൽ നടന്ന കോണ്ടിനെന്റൽ റസ്ലിങ് എന്റർടെയിന്മെന്റ് മാച്ചിനിടെയാണ് താരത്തിന് ഇടി കൊണ്ടത് എന്നാണ് റിപ്പോർട്ട്. പഞ്ചകുലയിലെ തൊ ലാൽ ദേവി സ്റ്റേഡിയത്തിൽ വെച്ചു നടന്ന മാച്ച് കാണാനെത്തിയതായിരുന്നു താരമെന്നും വനിതാ ഗുസ്തിതാരത്തെ ചലഞ്ച് ചെയ്ത് റിംഗിൽ കയറിയ രാഖിക്ക് മത്സരത്തിനിടയിൽ പരിക്കേൽക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വയറിനും നടുവിനും പരിക്കേറ്റ രാഖിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതല്ലെന്ന് ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കുന്നു. 40 കാരിയായ രാഖിയെ രണ്ടു വനിതാ പൊലീസുകാരും സംഘാടകരും താങ്ങിപ്പിടിച്ചുകൊണ്ടാണ് റിംഗിന് പുറത്തേക്ക് കൊണ്ടുപോവുന്നത്.