- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈജു കുമ്പളം ക്രീസിൽ തുടരുന്നു; തിയേറ്റർ നിറഞ്ഞോടുന്ന രക്ഷാധികാരി ബൈജുവിന്റെ പുതിയ ട്രെയിലർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ
ബിജു മേനോനെ നായകനാക്കി രഞ്ജൻ പ്രമോദ് ഒരുക്കിയ ചിത്രം രക്ഷാധികാരി ബൈജു തിയേറ്ററുകൾ കീഴടക്കി മുന്നേറുമ്പോൾ ഏറ്റവും പുതിയ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.. നാട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന, ചെറുപ്പക്കാരോടും കുട്ടികളോടുമൊപ്പം പാടത്തും പറമ്പിലും കളിച്ചു നടക്കുന്ന സർക്കാർ ഉദ്യോഗസ്ഥനായ ബിജു മേനോന്റെ ബൈജു എന്ന കഥാപാത്രമാണ് പുതിയ ട്രെയലറിലും നിറയുന്നത്. രഞ്ജൻ പ്രമോദ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ അജു വർഗീസ്, ദീപക്, ഹരീഷ് കണാരൻ, ജനാർദനൻ തുടങ്ങിയവരുമുണ്ട്. സർക്കാർ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ബിജുമേനോൻ അഭിനയിക്കുന്നത്. കുംമ്പളം എന്ന ഗ്രാമത്തേയും അവിടത്തെ ഹൃദയമിടിപ്പായ കുംമ്പളം ബ്രദേഴ്‌സ് എന്ന ക്ലബിനേയും ബൈജുവിനേയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്.ഡാർവിന്റെ പരിണാമത്തിലൂടെ അരങ്ങേറ്റം കുറിച്ച മോഡൽ കൂടിയായ ഹന്നാ റെജി കോശിയാണ് നായിക.
ബിജു മേനോനെ നായകനാക്കി രഞ്ജൻ പ്രമോദ് ഒരുക്കിയ ചിത്രം രക്ഷാധികാരി ബൈജു തിയേറ്ററുകൾ കീഴടക്കി മുന്നേറുമ്പോൾ ഏറ്റവും പുതിയ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.. നാട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന, ചെറുപ്പക്കാരോടും കുട്ടികളോടുമൊപ്പം പാടത്തും പറമ്പിലും കളിച്ചു നടക്കുന്ന സർക്കാർ ഉദ്യോഗസ്ഥനായ ബിജു മേനോന്റെ ബൈജു എന്ന കഥാപാത്രമാണ് പുതിയ ട്രെയലറിലും നിറയുന്നത്.
രഞ്ജൻ പ്രമോദ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ അജു വർഗീസ്, ദീപക്, ഹരീഷ് കണാരൻ, ജനാർദനൻ തുടങ്ങിയവരുമുണ്ട്. സർക്കാർ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ബിജുമേനോൻ അഭിനയിക്കുന്നത്.
കുംമ്പളം എന്ന ഗ്രാമത്തേയും അവിടത്തെ ഹൃദയമിടിപ്പായ കുംമ്പളം ബ്രദേഴ്‌സ് എന്ന ക്ലബിനേയും ബൈജുവിനേയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്.ഡാർവിന്റെ പരിണാമത്തിലൂടെ അരങ്ങേറ്റം കുറിച്ച മോഡൽ കൂടിയായ ഹന്നാ റെജി കോശിയാണ് നായിക.