- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുൽഖർ ചിത്രം 'മഹാനടി' കണ്ട് ഇഷ്ടപ്പെട്ട തെലുങ്ക് നടി നടനെ പുകഴ്ത്തിയില്ല; അഭിനേത്രി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രം കണ്ട നടി ഫേസ്ബുക്ക് പോസ്റ്റിൽ പുകഴ്‌ത്തിയത് നായികയെ മാത്രം; 'നിന്റെ സിനിമ കേരളത്തിലെത്തുമ്പോൾ മറുപടി തന്നിരിക്കും'; തെലുങ്ക് നടി രാകുൽ പ്രീത് സിംഗിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ മലയാളികളുടെ പൊങ്കാല
കൊച്ചി: തങ്ങളുടെ ഇഷ്ട താരങ്ങളുടെ ചിത്രങ്ങൾ റിലീസാകുമ്പോൾ അതിനെ കുറിച്ച് നല്ലത് പറഞ്ഞ് ആരാധകർ സോഷ്യൽ മീഡയയിൽ പ്രചാരണം നടത്തുക പതിവാണ്. ഇഷ്ട താരങ്ങളെ ആരെങ്കിലും കുറ്റപ്പെടുത്തിയാൽ അവർക്ക് പൊങ്കാല ഇടാനും നന്നായി അറിയാമെന്ന് വെട്ടുകിളികളായ ആരാധകർ പലതവണ തെളിയിച്ചിട്ടുമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിക്ക ദുൽഖർ സൽമാനെ പുകഴ്‌ത്താതെ അദ്ദേഹത്തിന്റെ ചിത്രത്തെക്കുറിച്ച് പോസ്റ്റിട്ട മറ്റൊരു നടിക്ക് ഇപ്പോൾ സോഷ്യൽമീഡിയിയിൽ നേരിടേണ്ടിവരുന്നത് അത്തരമൊരു പൊങ്കാലയാണ്.ദുൽഖർ ചിത്രം മഹാനടിയെകുറിച്ച പോസ്റ്റിട്ടപ്പോൾ നടനെ ഒഴിവാക്കിയ തെലുങ്ക് നടി രാകുൽ പ്രീത് സിംഗാണ് ഇപ്പോൾ ദുൽഖർ ആരാധകരുടെ ഏറ്റവും പുതിയ ഇര. ദുൽഖറും കീർത്തിസുരേഷം പ്രധാനവേഷത്തിലെത്തിയ മഹാനടി തീയേറ്ററുകളിൽ ഗംഭീരവിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അഭിനേത്രി സാവിത്രിയുടെ ജീവിതകഥ പറയുന്ന ഈ ചിത്രം തെലുങ്ക് നടി രാകുൽ പ്രീത് സിംഗും തീയേറ്ററിൽ പോയി കണ്ട ശേഷം രാകുൽ ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ് ദുൽഖർ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. സാവിത്രിയെ അവതരിപ്പ
കൊച്ചി: തങ്ങളുടെ ഇഷ്ട താരങ്ങളുടെ ചിത്രങ്ങൾ റിലീസാകുമ്പോൾ അതിനെ കുറിച്ച് നല്ലത് പറഞ്ഞ് ആരാധകർ സോഷ്യൽ മീഡയയിൽ പ്രചാരണം നടത്തുക പതിവാണ്. ഇഷ്ട താരങ്ങളെ ആരെങ്കിലും കുറ്റപ്പെടുത്തിയാൽ അവർക്ക് പൊങ്കാല ഇടാനും നന്നായി അറിയാമെന്ന് വെട്ടുകിളികളായ ആരാധകർ പലതവണ തെളിയിച്ചിട്ടുമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിക്ക ദുൽഖർ സൽമാനെ പുകഴ്‌ത്താതെ അദ്ദേഹത്തിന്റെ ചിത്രത്തെക്കുറിച്ച് പോസ്റ്റിട്ട മറ്റൊരു നടിക്ക് ഇപ്പോൾ സോഷ്യൽമീഡിയിയിൽ നേരിടേണ്ടിവരുന്നത് അത്തരമൊരു പൊങ്കാലയാണ്.ദുൽഖർ ചിത്രം മഹാനടിയെകുറിച്ച പോസ്റ്റിട്ടപ്പോൾ നടനെ ഒഴിവാക്കിയ തെലുങ്ക് നടി രാകുൽ പ്രീത് സിംഗാണ് ഇപ്പോൾ ദുൽഖർ ആരാധകരുടെ ഏറ്റവും പുതിയ ഇര.
ദുൽഖറും കീർത്തിസുരേഷം പ്രധാനവേഷത്തിലെത്തിയ മഹാനടി തീയേറ്ററുകളിൽ ഗംഭീരവിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അഭിനേത്രി സാവിത്രിയുടെ ജീവിതകഥ പറയുന്ന ഈ ചിത്രം തെലുങ്ക് നടി രാകുൽ പ്രീത് സിംഗും തീയേറ്ററിൽ പോയി കണ്ട ശേഷം രാകുൽ ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ് ദുൽഖർ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. സാവിത്രിയെ അവതരിപ്പിച്ച കീർത്തി സുരേഷിനെ മാത്രമാണ് പോസ്റ്റിൽ നടി പുകഴ്‌ത്തിയത് എന്നതാണ് കാരണം. ചിത്രത്തിലെ നായകകഥാപാത്രമായ ദുൽഖറിനെ പുകഴ്‌ത്തി ഒരു വാക്കു പോലും പോസ്റ്റിലില്ലാത്തതാണ് ആരാധകരോഷം നടിക്കെതിരെ തിരിയാൻ കാരണം.
രാകുലിന്റെ പോസ്റ്റിനു കീഴിൽ കേരളത്തിലെ ദുൽഖർ ആരാധകർ കൂടുതൽ പേരും മലയാളത്തിലാണ് നടിയെ ചീത്ത വിളിച്ചിരിക്കുന്നത്. നിങ്ങളുടെ ചിത്രം കേരളത്തിലെത്തുമ്പോൾ കാണിച്ചു തരാം എന്ന ഭീഷണിയും ആരാധകർ മുഴക്കുന്നുണ്ട്.മഹാനടി റിലീസായി രണ്ടാഴ്ച പിന്നിടുമ്പോൾ ഇന്ത്യയിൽനിന്നും വിദേശത്ത്നിന്നുമായി ചിത്രം 60 കോടി രൂപയോളം കളക്റ്റ് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആദ്യ ഒമ്പത് ദിവസം കൊണ്ട് 41.80 കോടി രൂപ കളക്റ്റ് ചെയ്ത ചിത്രത്തിന് മികച്ച ഓപ്പണിങ് വീക്കാണ് തിയേറ്ററുകളിൽ ലഭിച്ചത്. റിലീസിങ് സമയത്ത് പര്യാപ്തമായ എണ്ണത്തിൽ സ്‌ക്രീനുകൾ ഇല്ലാതിരുന്നതിനാൽ എല്ലാ തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല. രണ്ടാമത്തെ ആഴ്ചയിലാണ് കൂടുതൽ തിയറ്ററുകളിൽ പടം എത്തിയത്.
സാധാരണയായി ചിത്രങ്ങൾക്ക് വീക്കെൻഡുകളിലാണ് കളക്ഷൻ കൂടുതലായി കിട്ടുന്നതെങ്കിൽ മഹാനടിയുടെ കാര്യത്തിൽ വീക്ക്ഡെയ്സിലും ആളുകൾ തിയേറ്ററിൽ എത്തുന്നുണ്ട്. തെന്നിന്ത്യൻ സൂപ്പർതാരം സാവിത്രിയുടെയും ജമിനി ഗണേശന്റെയും ജീവിതകഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിനാണ്.