ബോവിക്കാനം:മുതലപ്പാറ ബുഖാരിയ്യ ഇസ്ലാമിക് കോംപ്ലക്‌സിന്റെയും,കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ്, എസ് എസ് എഫ്, മുളിയാർ സെക്ടറിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മുതലപ്പാറ ബുഖാരിയ്യ ഇസ്ലാമിക് കോംപ്ലക്‌സ് മുതൽ ബോവിക്കാനം ടൗൺ വരെ മീലാദ് റാലി സംഘടിപ്പിച്ചു.

2 പത്തിറ്റാണ്ടുകൾക്ക് ശേഷമാണ് മീലാദ് റാലി ബോവിക്കാനം ടൗണിൽ വിപുലമായി സംഘടിപ്പിക്കുന്ന എന്ന പ്രത്യേകതയുമുണ്ട്.ദഫിന്റെ,സ്‌ക്വട്ടിന്റെയും അകമ്പടിയോടയാണ് മീലാദ് റാലി സംഘടിപ്പിച്ചത്.

സയ്യിദ് അബ്ദുൽ ഖാദർ ആറ്റക്കോയ അൽ ബുഖാരി ആലൂർ,സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ അൽ-അഹ്ദൽ കണ്ണവം, സയ്യിദ് യു പി എസ് അർളട്ക്ക, സയ്യിദ് അഷ്റഫ് തങ്ങൾ മജ്‌ലിസ്, സയ്യിദ് താജുദ്ധീൻ തങ്ങൾ, ശാഫി സഖാഫി ഏണിയാടി, ബഷീർ സഖാഫി കൊല്ല്യം, അഷ്റഫ് ജൗഹരി എരുമാട്, ഉമ്മർ സഅദി ബാവിക്കര,ഷെരീഫ് ഉസ്താദ് കുണിയ,ഇസ്മായിൽ സഅദി പാറപ്പള്ളി, തുടങ്ങിയ പ്രമുഖർ മീലാദ് റാലിക്ക് നേതൃത്വം നൽകും.ജില്ല,ഡിവിഷൻ,സെക്ടർ,യൂണിറ്റ് നേതാക്കളും,ആയിരകണക്കിന് പ്രവർത്തകരും സംബന്ധിച്ചു.