- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവിഷ്കാര സ്വാതന്ത്ര്യ സമരത്തിന്റെ മുപ്പതാം വാർഷികദിനാചരണത്തിന്റെ ഭാഗമായി ഫാസിസത്തിനെതിരേ സർഗാത്മക ഘോഷയാത്ര 17 ന്; ആലപ്പാട് നിന്നും തുടങ്ങി തൃപ്രയാറിൽ സമാപിക്കുന്ന യാത്രയിൽനാടകപ്രവർത്തകരും പാട്ടുകാരും ശില്പികളും ചിത്രകാരന്മാരും അണിനിരക്കും
ആവിഷ്കാര സ്വാതന്ത്ര്യ സമരി നവംബർ 17ന് കലാസാംസ്‌കാരിക, സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഫാസിസത്തിനെതിരേ സർഗാത്മക ഘോഷയാത്ര നടത്താൻ സംഘാടകസമിതി യോഗം തീരുമാനിച്ചു. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു പ്രതിരോധപരിപാടി സംഘടിപ്പിക്കുന്നത്. 1987 നവംബർ 17ന് ആലപ്പാട് സെന്ററിൽവച്ച് കുരിശിന്റെ വഴി എന്ന തെരുവുനാടകത്തിന്റെ പ്രദർശനം നിരോധിക്കുകയും കലാകാരന്മാരെ അറസ്റ്റു ചെയ്യുകയും ചെയ്തതിന്റെ സ്മരണ പുതുക്കുന്നതിനാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്. ആലപ്പാട് നിന്നും ഏകദേശം 10 കിലോ മീറ്റർ അകലെ തൃപ്രയാർ നഗരത്തിൽ സമാപിക്കുന്ന യാത്രയിൽ നാടകപ്രവർത്തകരും പാട്ടുകാരും ശില്പികളും ചിത്രകാരന്മാരും പങ്കെടുക്കും. പാട്ടുകളും കവിതകളും വാദ്യമേളങ്ങളുമായി നടത്തുന്ന കലാകാരന്മാരുടെ ഘോഷയാത്രയുടെ ഭാഗമായി തെരുവുനാടകാവതരണവും ഉണ്ടാകും. നവംബർ 17ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആലപ്പാട് സെന്ററിൽ നടക്കുന്ന ചടങ്ങിൽ കേരളത്തിലെ പ്രമുഖരായ കലാ സാഹിത്യ സാംസ്‌കാരികപ്രവർത്തകർ യാത്ര ഉദ്ഘാടനം ചെയ്യും. ആലപ്പാട് എസ്.എൻ.ബി. സമ
ആവിഷ്കാര സ്വാതന്ത്ര്യ സമരി നവംബർ 17ന് കലാസാംസ്‌കാരിക, സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഫാസിസത്തിനെതിരേ സർഗാത്മക ഘോഷയാത്ര നടത്താൻ സംഘാടകസമിതി യോഗം തീരുമാനിച്ചു. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു പ്രതിരോധപരിപാടി സംഘടിപ്പിക്കുന്നത്. 1987 നവംബർ 17ന് ആലപ്പാട് സെന്ററിൽവച്ച് കുരിശിന്റെ വഴി എന്ന തെരുവുനാടകത്തിന്റെ പ്രദർശനം നിരോധിക്കുകയും കലാകാരന്മാരെ അറസ്റ്റു ചെയ്യുകയും ചെയ്തതിന്റെ സ്മരണ പുതുക്കുന്നതിനാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്.
ആലപ്പാട് നിന്നും ഏകദേശം 10 കിലോ മീറ്റർ അകലെ തൃപ്രയാർ നഗരത്തിൽ സമാപിക്കുന്ന യാത്രയിൽ നാടകപ്രവർത്തകരും പാട്ടുകാരും ശില്പികളും ചിത്രകാരന്മാരും പങ്കെടുക്കും. പാട്ടുകളും കവിതകളും വാദ്യമേളങ്ങളുമായി നടത്തുന്ന കലാകാരന്മാരുടെ ഘോഷയാത്രയുടെ ഭാഗമായി തെരുവുനാടകാവതരണവും ഉണ്ടാകും. നവംബർ 17ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആലപ്പാട് സെന്ററിൽ നടക്കുന്ന ചടങ്ങിൽ കേരളത്തിലെ പ്രമുഖരായ കലാ സാഹിത്യ സാംസ്‌കാരികപ്രവർത്തകർ യാത്ര ഉദ്ഘാടനം ചെയ്യും.
ആലപ്പാട് എസ്.എൻ.ബി. സമാജത്തിൽ ചേർന്ന സംഘാടകസമിതി യോഗം ചലച്ചിത്ര സംവിധായകൻ ഐ.വി. ശശി, എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. ടി.കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.വി. ഇന്ദുലാൽ, ടി.എം. ഷംസുദ്ദീൻ, സുധാകരൻ പുതിയേടത്ത്, കെ.ആർ. സദാശിവൻ, കെ.കെ. മോഹൻദാസ്, രാജൻ പൊലിയേടത്ത്, കെ.കെ. ഗോപൻ, ഇ.പി. കാർത്തികേയൻ, ടി.എ. ശിവരാമൻ എന്നിവർ പ്രസംഗിച്ചു.
ടി.കെ. രാമകൃഷ്ണൻ (രക്ഷാധികാരി), കെ.വി. ഇന്ദുലാൽ (ചെയർമാൻ), ഇ.പി. കാർത്തികേയൻ (കൺവീനർ), സുധാകരൻ പുതിയേടത്ത് (ട്രഷറർ) എന്നിവർ ഭാരവാഹികളായി 25 എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തു. യോഗാനന്തരം ചലച്ചിത്രപദർശനവുമുണ്ടായി.