വടക്കാങ്ങര : ജറൂസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിക്കെതിരെ ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം രംഗത്തു വരുമ്പോൾ ഇന്ത്യ മാത്രം മാറി നിൽക്കുന്നത് നിർഭാഗ്യകരമാണെന്ന് വടക്കാങ്ങരയിൽ പൗരസമിതി സംഘടിപ്പിച്ച ഫലസ്തീൻ, ഖുദ്‌സ്, ജറൂസലം; ട്രംപ് അല്ല വിധി പറയേണ്ടത്.. ബഹുജന റാലിയും പ്രതിഷേധ സംഗമവും ആവശ്യപ്പെട്ടു.

ഫലസ്തീൻ ഫലസ്തീനികളുടേതാണെന്നും ട്രംപിന്റെ നീക്കത്തിനെതിരെ ഇന്ത്യ കടുത്ത പ്രതിഷേധമറിയിക്കണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.

ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി.കെ ജാബിർ, സി.കെ സുധീർ എന്നിവർ സംസാരിച്ചു.ബഹുജനറാലിക്ക് ടി സൈദ് മാസ്റ്റർ, മച്ചിങ്ങൽ മുഹമ്മദ്, അറക്കൽ അലവിക്കുട്ടി, ഖയ്യൂം മാസ്റ്റർ, പട്ടാക്കൽ സൈദ് എന്നിവർ നേതൃത്വം നൽകി.