മുംബൈ: രാം ഗോപാൽ വർമയുടെ പുതിയ ചിത്രമായ ഗോഡ്, സെക്സ് ആൻഡ് ദ ട്രൂത്ത് എന്ന സിനിമയ്ക്കെതിര വനിതാ സംഘടനകൾ. സംവിധായകന്റെ കോലം കത്തിച്ച് ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻ അസോസിയേഷൻ പ്രതിഷേധിച്ചു. ബിജെപിയുടെ വനിതാ സംഘടനയായ മഹിള മോർച്ചയും ചിത്രത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

സ്ത്രീസമത്വവാദത്തെക്കുറിച്ച് ഒരു പോൺ നടിയുടെ കാഴ്ചപ്പാട് എങ്ങനെയണെന്ന് പുറത്തിറങ്ങിയ ട്രെയിലറിൽ ചിത്രീകരിച്ചിരിക്കുന്നത്. ലൈംഗികത, മതം, സദാചാരം ഇവയെക്കുറിച്ച് മിയ വാചാലയാകുന്നു. സ്വാഭാവിക വികാരമായ ലൈംഗികതയെ മത വ്യാഖ്യാനങ്ങൾ മൂടിവച്ചിരിക്കുന്നുവെന്ന് മിയ പറയുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ സംസ്‌കാരം മതമല്ല, അത് ലൈംഗികതയാണ്- ലോക പ്രശസ്ത അഡൽട്ട് മാഗസിന്റെ പ്രസാധകനായിരുന്ന ഹ്യൂ ഹെഫ്‌നറുടെ വാക്യങ്ങൾ ഇവിടെയും ആവർത്തിക്കുന്നു. സ്ത്രീയെന്നാൽ കേവലം വസ്തുവല്ല. അങ്ങനെ ചിന്തിക്കുന്നവർ ഒന്നിനും കൊള്ളാത്തവരാണ്- മിയ പറയുന്നു.

ലണ്ടനിൽ നിന്നുള്ള പോൺ താരം മിയ മൽക്കോവയാണ് ഗോഡ്, സെക്സ് ആൻഡ് ദ ട്രൂത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. സണ്ണി ലിയോണിന് ശേഷം ഒരു ഇന്ത്യൻ ഫീച്ചർ സിനിമയിൽ വേഷമിടുന്ന രണ്ടാമത്തെ പോൺതാരമാണ് മിയ. ചിത്രത്തിന്റെ ട്രെയിലർ വൻ വിവാദങ്ങൾക്ക് തുടക്കമിട്ട് കഴിഞ്ഞു. ദൈവവും ലൈംഗികതയും തമ്മിലെന്ത് ബന്ധമാണ് ഉള്ളതെന്ന് ചോദ്യമാണ് സജീവമാകുന്നത്. രാം ഗോപാൽ വർമ എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് സംവിധായകൻ വ്യക്തമാക്കണമെന്നാണ് ആവശ്യം.