ണിരത്‌നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ദുൽഖർ സൽമാൻ ചിത്രം ഒ കെ കൺമണി കണ്ട ശേഷം മമ്മൂട്ടി മകനിൽ നിന്നും അഭിനയം പഠിക്കണമെന്ന് അഭിപ്രായപ്പെട്ട തെലുങ്ക് - ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മക്കെതിരെ സൈബർ ലോകത്ത് ഫാൻസുകാരുടെ പ്രതിഷേധം ഇനിയും അടങ്ങുന്നില്ല. മ്മമൂട്ടിയുടെ ഫേസ്‌ബുക്ക് പേജിൽ പൊങ്കാലയിട്ട ശേഷവും പ്രതിഷേധം തുടർന്ന ഫാൻസുകാർ രാംഗോപാൽ വർമ്മയുടെ പേരിലുള്ള വിക്കിപീഡിയ പേജും തിരുത്തി.

ആർജിവി എന്നും രാമു എന്നും ശശി എന്നും അറിയപ്പെടുന്ന രാം ഗോപാൽ വർമ എന്നു പറഞ്ഞാണ് പേജ് തുടങ്ങുന്നത്. അയാം ദി ശശി എന്ന പേരിൽ 1986ൽ രാംഗോപാൽ വർമ്മ തെലുങ്കിൽ ആദ്യ ചിത്രമൊരുക്കിയെന്നും വിക്കി പേജിൽ ചേർത്തിരിക്കുന്നു. 1989ൽ ഒരുക്കിയ ശിവ ആണ് രാംഗോപാൽ വർമ്മയുടെ ആദ്യ സിനിമ. മികച്ച സംവിധായകനും ചിത്രത്തിനുമുള്ള ആന്ധ്രാ സർക്കാരിന്റെ നന്ദി അവാർഡ് ഉൾപ്പെടെ ശിവയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ അംഗീകാരങ്ങൾ അയാം ദ ശശി എന്ന ചിത്രത്തിന് ലഭിച്ചതായി പേജിൽ പറയുന്നു. രാംഗോപാൽ വർമ്മ മമ്മൂട്ടിയെ ഇകഴ്‌ത്തിയതിന് ആരാധകരുടെ പ്രതികാരമായാണ് പേജിലെ കൂട്ടിചേർക്കലുകൾ.

മമ്മൂട്ടി മകനിൽ നിന്ന് അഭിനയം പഠിക്കണം. ദുൽഖറുമായി താരതമ്യം ചെയ്യുമ്പോൾ മമ്മൂട്ടി വെറും ജൂനിയർ ആർട്ടിസ്റ്റ് മാത്രമാണ്. അവാർഡ് കമ്മിറ്റികൾക്ക് ബോധമുണ്ടെങ്കിൽ മമ്മൂട്ടിക്ക് നൽകിയ അവാർഡുകളെല്ലാം തിരിച്ചുവാങ്ങി മകന് കൊടുക്കണം.ദശാബ്ദങ്ങളായിട്ട് മമ്മൂട്ടിക്ക് കഴിയാത്തതാണ് ഒ.കെ കൺമണിയോടെ കേരളത്തിന് പുറത്തും സിനിമാവിപണിയിലുമുണ്ടാക്കിയ ദുൽഖറിന്റെ താരമൂല്യം എന്നുമായിരുന്നു രാംഗോപാൽ വർമയുടെ ട്വീറ്റ്. ട്വീറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ മകൻ ദുൽഖർ സൽമാൻ തന്നെ പ്രതികരണ ട്വീറ്റുമായി രംഗത്തത്തെി. പത്ത് ജന്മമെടുത്താലും പിതാവിന്റെ നേട്ടങ്ങളുടെ പത്തു ലക്ഷത്തിലൊന്നേ തനിക്ക് കൈവരിക്കാനാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് 800ലധികം പേരാണ് ഷെയർ ചെയ്തത്.

വിഷയത്തിൽ മലയാള സിനിമാ ലോകത്തെ മിക്ക നടന്മാരും മമ്മൂട്ടിക്ക് പിന്തുണയുമായി എത്തിയിരുന്നു.