വിവാദ പരാമർശങ്ങളുമായി മുമ്പു തന്നെ കളം നിറഞ്ഞ വ്യക്തിയാണു സംവിധായകൻ രാം ഗോപാൽ വർമ. ഇത്തവണ വർമ പരിഹസിക്കുന്നതു 9000 കോടി വായ്പ അടയ്ക്കാതെ രാജ്യം വിട്ട വ്യവസായി വിജയ് മല്യയെയാണ്.

കടം നൽകാനുള്ള ഓരോ ബാങ്കുകൾക്കും ഓരോ ബിക്കിനി സുന്ദരികളെ നൽകിയാൽ മതിയെന്നാണു രാം ഗോപാൽ വർമയുടെ പരിഹാസം. കിങ് ഫിഷറിന്റെ 'കലണ്ടർ ഗേൾസ്' പ്രസിദ്ധമാണ്. ഈ സുന്ദരിമാർക്കായാണു കടമെടുത്തതെങ്കിൽ പകരം സുന്ദരികളെ നൽകിയാൽ പോരെ എന്നു ബാങ്കുകളോടു ചോദിക്കാനും രാം ഗോപാൽ വർമ പറയുന്നുണ്ട്.

17 ഓളം ബാങ്കിൽ നിന്നാണു മല്യ വായ്പയെടുത്ത് തിരിച്ച് അടയ്ക്കാതെ രാജ്യം വിട്ടത്. ബിക്കിനി സുന്ദരികൾ ബാങ്കിന് വലിയ സെക്യൂരിറ്റിയാണ് നൽകുക. അതിനാൽ ബാങ്ക് ഉടമകൾക്ക് പരാതി കൊണ്ടൊന്നും വരില്ലെന്നും അടുത്ത ട്വീറ്റിൽ വർമ പരിഹാസിക്കുന്നുണ്ട്. ബാങ്കേഴ്‌സിനെ സ്വാധീനിക്കാൻ കലണ്ടർ ഗേൾസ് ദീപിക പദുകോൺ, നർഗീസ് ഫക്രി, ഇഷ ഗുപ്ത, കത്രീന കൈഫ് എന്നിവരെ കൊടുക്കാമെന്നും പറഞ്ഞ് ട്വീറ്റ് അവസാനിപ്പിക്കുന്നു.

മോഡലിങ്, സിനിമാ മേഖലയിലേക്ക് എത്തുന്നവർക്കുള്ള വേദി കൂടിയാണ് കലണ്ടർ ഗേൾസ് മത്സരം. കത്രീന കൈഫും, ദീപിക പദുകോണുമെല്ലാം കലണ്ടർ ഗേൾസ് മത്സരത്തിലൂടെ ബോളിവുഡിൽ എത്തിയവരാണ്. ഇവരെയൊക്കെ ബാങ്കുകൾക്കു നൽകി കടം തീർത്തോളാനാണു പരിഹാസം.