- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിഫലമായി കിട്ടിയ കോടികൾ ബന്ധുക്കൾ വഞ്ചിച്ചെടുത്തപ്പോൾ ആശ്വാസമായി എത്തിയത് പാപ്പാരായി നിന്ന ബോണി കപൂർ; ഹോട്ടൽ മുറിയിൽ വച്ച് ബോണിയുടെ അമ്മ ശ്രീദേവിയുടെ വയറ്റിൽ ചവിട്ടി; സഹോദരി അയൽപ്പക്കകാരനൊപ്പം ഒളിച്ചോടി; അമ്മയുടെ മാനസിക രോഗത്തിന് പിന്നാലെ സ്വത്തുകളുടെ പേരിൽ സഹോദരിയുടെ കേസും തളർത്തി; ലേഡി സൂപ്പർ സ്റ്റാറിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത കഥകൾ പറഞ്ഞ് രാംഗോപാൽ വർമ്മ
മുംബൈ: എന്താണ് ശ്രീദേവിക്ക് സംഭവിച്ചത്? എന്തായാലും ഇനി ഇതിന്മേൽ അന്വേഷണം ഒന്നും നടക്കില്ല. ദുബായ് പൊലീസും കേസ് അന്വേഷണം അവസാനിപ്പിച്ചു. ഇന്ന് സംസ്‌കാരം നടക്കും. പിന്നെ എല്ലാം പതിവ് പോലും. ഇതിനിടെയിലും ശ്രീദേവി കഥകൾ ബോളിവുഡിൽ സജീവമാവുകയാണ്. തമിഴ്‌നാട്ടിൽ നിന്ന് ബോളിവുഡിലെ ലേഡി സൂപ്പർസ്റ്റാറായ ശ്രീദേവിയുടെ വളർച്ചയുടെ പിന്നിൽ സങ്കീർണ്ണമായ പല യാത്രാവഴികളും ഉണ്ട്. ഇത് ചർച്ചയാക്കുകയാണ് ബോളിവുഡിലെ സൂപ്പർ സംവിധായകൻ രാം ഗോപാൽ വർമ്മ. മരിച്ചവർക്കു ഞാൻ സാധാരണയായി നിത്യശാന്തി നേരാറില്ല. പക്ഷേ ശ്രീദേവിയുടെ കാര്യത്തിൽ അതു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം, എനിക്കറിയാം, മുൻപൊരിക്കലുമില്ലാത്തവിധം അവർ സമാധാനത്തോടെ കിടക്കുന്നത് ഇപ്പോൾ മാത്രമാണ് ജീവിതത്തിലാദ്യമായി!-ഇങ്ങനെയാണ് രാംഗോപാൽ വർമ്മ ശ്രീദേവിയുടെ ജീവിതത്തെ മറ്റൊരു വീക്ഷണത്തിലൂടെ കാണുന്നത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും മനസമാധാനം അറിയാത്ത ശ്രീദേവിയെയാണ് രാംഗോപാൽ വർമ്മ അവതരിപ്പിക്കുന്നത്. സൗന്ദര്യം, പ്രതിഭ, സുന്ദരികളായ രണ്ടു പെൺമക്കളടങ്ങിയ പ്രശ
മുംബൈ: എന്താണ് ശ്രീദേവിക്ക് സംഭവിച്ചത്? എന്തായാലും ഇനി ഇതിന്മേൽ അന്വേഷണം ഒന്നും നടക്കില്ല. ദുബായ് പൊലീസും കേസ് അന്വേഷണം അവസാനിപ്പിച്ചു. ഇന്ന് സംസ്‌കാരം നടക്കും. പിന്നെ എല്ലാം പതിവ് പോലും. ഇതിനിടെയിലും ശ്രീദേവി കഥകൾ ബോളിവുഡിൽ സജീവമാവുകയാണ്. തമിഴ്‌നാട്ടിൽ നിന്ന് ബോളിവുഡിലെ ലേഡി സൂപ്പർസ്റ്റാറായ ശ്രീദേവിയുടെ വളർച്ചയുടെ പിന്നിൽ സങ്കീർണ്ണമായ പല യാത്രാവഴികളും ഉണ്ട്. ഇത് ചർച്ചയാക്കുകയാണ് ബോളിവുഡിലെ സൂപ്പർ സംവിധായകൻ രാം ഗോപാൽ വർമ്മ.
മരിച്ചവർക്കു ഞാൻ സാധാരണയായി നിത്യശാന്തി നേരാറില്ല. പക്ഷേ ശ്രീദേവിയുടെ കാര്യത്തിൽ അതു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം, എനിക്കറിയാം, മുൻപൊരിക്കലുമില്ലാത്തവിധം അവർ സമാധാനത്തോടെ കിടക്കുന്നത് ഇപ്പോൾ മാത്രമാണ് ജീവിതത്തിലാദ്യമായി!-ഇങ്ങനെയാണ് രാംഗോപാൽ വർമ്മ ശ്രീദേവിയുടെ ജീവിതത്തെ മറ്റൊരു വീക്ഷണത്തിലൂടെ കാണുന്നത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും മനസമാധാനം അറിയാത്ത ശ്രീദേവിയെയാണ് രാംഗോപാൽ വർമ്മ അവതരിപ്പിക്കുന്നത്.
സൗന്ദര്യം, പ്രതിഭ, സുന്ദരികളായ രണ്ടു പെൺമക്കളടങ്ങിയ പ്രശ്നങ്ങളൊന്നുമില്ലാത്ത കുടുംബം... പുറത്തുനിന്നു നോക്കുന്നവർക്ക് എല്ലാം തികഞ്ഞൊരു ജീവിതമായിരുന്നു ശ്രീദേവിയുടേത്. എന്നാൽ, ലോകം കരുതുന്നതിൽനിന്നു തീർത്തും വേറിട്ടതാണ് ഒരാളുടെ യഥാർഥ ജീവിതമെന്നതിന്റെ ക്ലാസിക് ഉദാഹരണം കൂടിയാണതെന്നാണ് വർമ്മ കുറിക്കുന്നത്. ക്ഷണാക്ഷണം എന്ന സിനിമയുമായി ബന്ധപ്പെട്ടാണു ഞാൻ ശ്രീദേവിയെ ആദ്യമായി കാണുന്നത്. ആകാശത്തിലെ ആഹ്ലാദപ്പറവയായിരുന്ന അവർ അച്ഛന്റെ മരണത്തോടെ കൂട്ടിലടച്ച കിളിയായി മാറുന്നതിനു ഞാൻ സാക്ഷിയാണ്. മകളുടെ ജീവിതത്തിൽ അമിതശ്രദ്ധ കാണിച്ച്, നിയന്ത്രിച്ചു നിർത്തിയ അമ്മയുടെ കീഴിൽ കൂട്ടിലടച്ച കിളിയായിരുന്നു ആ കലാകാരിയെന്ന് വർമ്മ പറയുന്നു.
പ്രതിഫലം കള്ളപ്പണമായി കിട്ടിയിരുന്ന ആ കാലത്ത്, റെയ്ഡു ഭയന്ന് ശ്രീദേവിയുടെ അച്ഛൻ അതെല്ലാം വിശ്വസിച്ച് ഏൽപിച്ചത് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയുമായിരുന്നു. അച്ഛൻ മരിച്ചപ്പോൾ പണം തിരികെ നൽകാതെ അവർ ശ്രീദേവിയെ വഞ്ചിച്ചു. പണമിടപാടു നടത്തി പരിചയമില്ലാത്ത അമ്മയ്ക്കു പറ്റിയ വൻ അബദ്ധങ്ങൾകൂടിയായപ്പോൾ പൂർണമായി. അങ്ങനെ ശ്രീദേവി പാപ്പരായി നിൽക്കുന്ന കാലത്താണു ബോണി കപൂർ അവരുടെ ജീവിതത്തിലേക്കു കടന്നുവന്നത്. ബോണിയുടെ കാര്യവും സമാനമായിരുന്നു. കഴുത്തറ്റം കടം. അദ്ദേഹത്തിനു ശ്രീദേവിക്കു കൊടുക്കാൻ ആകെയുണ്ടായിരുന്നതു ചാഞ്ഞുകിടന്നു തേങ്ങിക്കരയാൻ ആ വലിയ ചുമലുകൾ മാത്രമായിരുന്നു.
ഇതിനിടെ, വിദേശത്തു നടത്തിയ ശസ്ത്രക്രിയയെ തുടർന്നു ശ്രീദേവിയുടെ അമ്മയ്ക്കു മാനസിക അസ്വാസ്ഥ്യങ്ങളുണ്ടായി. സഹോദരിയാകട്ടെ അയൽവാസിയായ യുവാവിനോടൊപ്പം ഒളിച്ചോടി. മരിക്കുന്നതിനു മുൻപ് എല്ലാ വസ്തുക്കളും അമ്മ ശ്രീദേവിയുടെ പേരിൽ എഴുതിവച്ചിരുന്നു. എന്നാൽ, സ്വബോധത്തോടെയല്ല അമ്മയിതു ചെയ്തതെന്നു കാണിച്ചു സഹോദരി ശ്രീലത കേസിനു പോയി. ലോകമെമ്പാടും ലക്ഷക്കണക്കിനാളുകൾ കാമനയോടെ ആരാധിച്ച ശ്രീദേവിക്കു താങ്ങും തണലുമാകാൻ ബോണി മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. ഇതിനിടെ, ആദ്യ ഭാര്യ മോനയുമൊത്തുള്ള മകന്റെ ജീവിതം നശിപ്പിച്ചവളെന്നു വിളിച്ചു ബോണിയുടെ അമ്മ ശ്രീദേവിയെ ഒരു ഹോട്ടൽ ലോബിയിൽവച്ച് വയറിൽ ഇടിച്ചു.
ഇംഗ്ലിഷ് വിഗ്ലിഷ് സിനിമ ശ്രദ്ധിക്കപ്പെട്ടപ്പോഴുള്ള താൽക്കാലിക സന്തോഷമൊഴിച്ചാൽ ശ്രീദേവി ദുഃഖിതയായാണു ജീവിച്ചത്. വികാരജീവിയായ അവരുടെ ഹൃദയത്തിൽ ദുരനുഭവങ്ങൾ മുറിപ്പാടുകൾ തീർത്തിരുന്നു. അവർ സമാധാനമെന്തെന്ന് അറിഞ്ഞിട്ടേയില്ല. ചെറുപ്രായത്തിൽ സിനിമയിലെത്തിയ അവർക്കു സാധാരണനിലയിൽ വളർന്നു വലുതാകാനുള്ള അവസരം ലഭിച്ചില്ല. മനസ്സും പ്രക്ഷുബ്ധം. അപ്പോൾ അവർ സ്വന്തം ഉള്ളിലേക്കുതന്നെ നോക്കി. പ്രായമാകുന്നെന്ന ചിന്ത അലട്ടിയപ്പോൾ സൗന്ദര്യവർധക ശസ്ത്രക്രിയകൾക്കു വിധേയയായി. യഥാർഥ ജീവിതം ആരും കാണാതിരിക്കാനായി ചുറ്റും മനഃശാസ്ത്രപരമായ മതിൽ കെട്ടിപ്പൊക്കി. ക്യാമറയ്ക്കു മുന്നിൽ മാത്രമല്ല, പിന്നിലും മേക്കപ്പിട്ടു. ഹേമമാലിനിയുടെ മകൾ ഇഷ ദിയോൾ പോയവഴിയേ തന്റെ മക്കളും പോകുമോയെന്നു പേടിച്ചു. ഹൃദയത്തിന്റെ അടിത്തട്ടിലെ ദുഃഖം ആ കണ്ണുകളിൽ ഞാൻ വ്യക്തമായി കണ്ടിട്ടുണ്ട്.
സ്ത്രീയുടെ ശരീരത്തിൽ കുടുങ്ങിപ്പോയ ഒരു കുട്ടിയായിരുന്നു ശ്രീദേവി. നിഷ്‌കളങ്കയും സംശയാലുവും. ആ രണ്ടു സവിശേഷതകളും ഒരുമിച്ചുള്ളത് ഒരിക്കലും നല്ലതല്ല. പാർട്ടികൾക്കും വിവാഹസൽക്കാരങ്ങൾക്കും ശേഷമാണ് ആത്മഹത്യകളും അപകടമരണങ്ങളും സംഭവിച്ചുകാണാറുള്ളത്. ബാക്കിയുള്ള ലോകം മുഴുവൻ ആഘോഷിക്കുമ്പോൾ എനിക്കു മാത്രം സന്തോഷമില്ലാത്തതെന്തുകൊണ്ടാണെന്ന ചോദ്യം വിഷാദമുള്ളവരെ വേട്ടയാടും. തെറ്റു തന്റേതാണെന്ന തോന്നലുണ്ടാകും. വിഷാദികളിൽ ചിലർ ആത്മഹത്യ ചെയ്യും. മറ്റു ചിലർ അതു നിയന്ത്രിക്കാൻ അമിതമായി ഗുളികകൾ വാരി വിഴുങ്ങും.-രാംഗോപാൽ വർമ്മ പറയുന്നു.