- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്റ്റീരിയോ ടൈപ്പ്' രജനീകാന്തിനെയും സൽമാനെയും കളിയാക്കി രാം ഗോപാൽ വർമ; കമൽഹാസനും ഷാരൂഖും ഫാൻസിന്റെ കാര്യത്തിൽ പിന്നിലായത് വ്യത്യസ്ത വേഷങ്ങൾ ചെയ്തതിനാലെന്നും ബോളിവുഡ് സംവിധായകൻ
രജനീകാന്തിനെ പരാമർശിച്ചുള്ള ട്വീറ്റ് വിവാദമായതിനു തൊട്ടുപിന്നാലെ സൂപ്പർ താരത്തെയും സൽമാൻ ഖാനെയും കളിയാക്കി വീണ്ടും ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ. വ്യത്യസ്തമായ റോളുകളൊന്നും ഇരുവരും ചെയ്യുന്നില്ലെന്നാണു വർമയുടെ ആക്ഷേപം. വ്യത്യസ്തമായ റോളുകൾ ചെയ്തതു കൊണ്ടാണ് ഫാൻസിന്റെ കാര്യത്തിൽ കമൽ ഹാസ്സൻ രജനികാന്തിനെക്കാൾ പിന്നിലായിപ്പോയതെന്നാണു രാം ഗോപാൽ വർമ പരിഹസിക്കുന്നത്. ഇതേ അവസ്ഥയാണു സൽമാനു മുന്നിൽ ഷാരൂഖിനുമെന്നും വർമ പറയുന്നു. ഫാൻ എന്ന ചിത്രത്തിലൂടെയും ആനന്ദ് എൽ റായ് ചിത്രത്തിലെ കുള്ളന്റെ വേഷത്തിലൂടെയും ഷാരൂഖ് തെറ്റ് ആവർത്തിക്കുന്നുവെന്നും വർമ ചൂണ്ടിക്കാട്ടുന്നു. വ്യത്യസ്തമായ റോളുകൾ ചെയ്യാത്ത സൽമാൻ ഖാന്റെ മുന്നിൽ ഫാൻസിന്റെ കാര്യത്തിൽ ഷാരൂഖ് പരാജയപ്പെടുന്നതും ഇതുകൊണ്ടാണെന്നാണു വർമയുടെ വാദം. രജനീകാന്ത് ഫാൻസിനെ പരിഹസിച്ചു ട്വീറ്റിട്ട വർമയുടെ ഈ ട്വീറ്റും വിവാദമായിട്ടുണ്ട്.
രജനീകാന്തിനെ പരാമർശിച്ചുള്ള ട്വീറ്റ് വിവാദമായതിനു തൊട്ടുപിന്നാലെ സൂപ്പർ താരത്തെയും സൽമാൻ ഖാനെയും കളിയാക്കി വീണ്ടും ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ. വ്യത്യസ്തമായ റോളുകളൊന്നും ഇരുവരും ചെയ്യുന്നില്ലെന്നാണു വർമയുടെ ആക്ഷേപം.
വ്യത്യസ്തമായ റോളുകൾ ചെയ്തതു കൊണ്ടാണ് ഫാൻസിന്റെ കാര്യത്തിൽ കമൽ ഹാസ്സൻ രജനികാന്തിനെക്കാൾ പിന്നിലായിപ്പോയതെന്നാണു രാം ഗോപാൽ വർമ പരിഹസിക്കുന്നത്. ഇതേ അവസ്ഥയാണു സൽമാനു മുന്നിൽ ഷാരൂഖിനുമെന്നും വർമ പറയുന്നു.
ഫാൻ എന്ന ചിത്രത്തിലൂടെയും ആനന്ദ് എൽ റായ് ചിത്രത്തിലെ കുള്ളന്റെ വേഷത്തിലൂടെയും ഷാരൂഖ് തെറ്റ് ആവർത്തിക്കുന്നുവെന്നും വർമ ചൂണ്ടിക്കാട്ടുന്നു. വ്യത്യസ്തമായ റോളുകൾ ചെയ്യാത്ത സൽമാൻ ഖാന്റെ മുന്നിൽ ഫാൻസിന്റെ കാര്യത്തിൽ ഷാരൂഖ് പരാജയപ്പെടുന്നതും ഇതുകൊണ്ടാണെന്നാണു വർമയുടെ വാദം. രജനീകാന്ത് ഫാൻസിനെ പരിഹസിച്ചു ട്വീറ്റിട്ട വർമയുടെ ഈ ട്വീറ്റും വിവാദമായിട്ടുണ്ട്.