- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിനക്ക് ദയ അനുവദിച്ചാൽ അത് നിയമവ്യവസ്ഥയെ പരിഹസിക്കുന്നതുപോലെയാവും; ദൈവമായി കരുതിയ ശിഷ്യകളെപ്പോലും വെറുതെവിടാത്ത നീ ഒരു വന്മൃഗമാണ്; ദുഷ്ടതയെ തുടച്ചുനീക്കാനാണ് ഈ ശിക്ഷ; മഹാത്മാഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ജഡ്ജി നടത്തിയ വിധിപ്രസ്താവത്തിൽ കള്ളസ്വാമിയുടെ തൊലി ഉരിഞ്ഞെടുത്തു
സ്വയം ദൈവമാണെന്ന് കരുതി, അതിൽ അഭിരമിക്കുകയായിരുന്നു ദേര സച്ച സൗദ നേതാവ് ഗുർമീത് റാം റഹിം സിങ്. ഇന്നലെ സിബിഐ. പ്രത്യേക കോടതിയിൽ ആൾ ദൈവം വെറും മനുഷ്യനായി മാറി. കോടതിമുറിയിൽ മുട്ടുകാലിൽകുത്തിനിന്ന് കരഞ്ഞ ഗുർമീത് തന്നെ രക്ഷിക്കണമെന്ന് യാചിക്കുകയായിരുന്നു. ദൈവമായി കരുതി ആരാധിച്ച സ്വന്തം ശിഷ്യകളെപ്പോലും വെറുതെവിടാത്ത മൃഗമാണ് നീയെന്നാണ് വിധിപ്രസ്താവത്തിൽ ജഡ്ജി ഗുർമീതിനെക്കുറിച്ച് പറഞ്ഞത്. തെല്ലും ദയ അർഹിക്കുന്നില്ലെന്നും സിബിഐ ജഡ്ജി ജഗ്ദീപ് സിങ് പറഞ്ഞു. അന്ധമായി ആരാധിച്ച ശിഷ്യകളെപ്പോലും വെറുതെവിടാൻ നീ തയ്യാറായില്ല. ആത്മീയ നേതാവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണിത്. ഗുർമീതിന് ഏതെങ്കിലും തരത്തിലുള്ള ഇളവ് അനുവദിക്കുകയാണെങ്കിൽ അത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാകുമെന്നും ജഡ്ജി പറഞ്ഞു. തിന്മയെ തുടച്ചുനീക്കുന്നതിനാണ് ഈ കോടതിയെന്നും ക്രിമിനൽ സ്വഭാവമുള്ള മറ്റുള്ളവർക്ക് താക്കീതാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു. 30 ലക്ഷം രൂപ പിഴയടക്കാൻ ശേഷി ഗുർമീതിനുണ്ടെ

സ്വയം ദൈവമാണെന്ന് കരുതി, അതിൽ അഭിരമിക്കുകയായിരുന്നു ദേര സച്ച സൗദ നേതാവ് ഗുർമീത് റാം റഹിം സിങ്. ഇന്നലെ സിബിഐ. പ്രത്യേക കോടതിയിൽ ആൾ ദൈവം വെറും മനുഷ്യനായി മാറി. കോടതിമുറിയിൽ മുട്ടുകാലിൽകുത്തിനിന്ന് കരഞ്ഞ ഗുർമീത് തന്നെ രക്ഷിക്കണമെന്ന് യാചിക്കുകയായിരുന്നു.
ദൈവമായി കരുതി ആരാധിച്ച സ്വന്തം ശിഷ്യകളെപ്പോലും വെറുതെവിടാത്ത മൃഗമാണ് നീയെന്നാണ് വിധിപ്രസ്താവത്തിൽ ജഡ്ജി ഗുർമീതിനെക്കുറിച്ച് പറഞ്ഞത്. തെല്ലും ദയ അർഹിക്കുന്നില്ലെന്നും സിബിഐ ജഡ്ജി ജഗ്ദീപ് സിങ് പറഞ്ഞു. അന്ധമായി ആരാധിച്ച ശിഷ്യകളെപ്പോലും വെറുതെവിടാൻ നീ തയ്യാറായില്ല. ആത്മീയ നേതാവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണിത്.
ഗുർമീതിന് ഏതെങ്കിലും തരത്തിലുള്ള ഇളവ് അനുവദിക്കുകയാണെങ്കിൽ അത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാകുമെന്നും ജഡ്ജി പറഞ്ഞു. തിന്മയെ തുടച്ചുനീക്കുന്നതിനാണ് ഈ കോടതിയെന്നും ക്രിമിനൽ സ്വഭാവമുള്ള മറ്റുള്ളവർക്ക് താക്കീതാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു. 30 ലക്ഷം രൂപ പിഴയടക്കാൻ ശേഷി ഗുർമീതിനുണ്ടെന്നും കോടതി നിരീക്ഷിച്ചു.
എണ്ണായിരത്തോളം പേർ ദേരയുടെ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. സിനിമയുടെയും മറ്റും പ്രമോഷനുവേണ്ടി ഗുർമീത് അടിക്കടി വിദേശത്തും പോകുന്നു. ഇതൊക്കെ തെളിയിക്കുന്നത് പണത്തിന് യാതൊരു പഞ്ഞവുമില്ലെന്നാണ്. ഇരകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ശേഷി ഗുർമീതിനുണ്ട്-ജഡ്ജി നിരീക്ഷിച്ചു.
മഹാത്മാഗാന്ധിയുടെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ജഡ്ജി ശിക്ഷവിധിച്ചത്. സ്ത്രീകളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗാന്ധിജി പറഞ്ഞ വരികളാണ് ജഡ്ജി ഉദ്ധരിച്ചത്. രണ്ട് ബലാൽസംഗക്കേസുകളിലായി 20 വർഷം തടവും 30 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. 10 വർഷം വീതമുള്ള രണ്ട് കഠിനതടവുകളും വെവ്വേറെ അനുഭവിക്കുകയും വേണം.

