- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളർത്തു മകൾ എന്ന് പറഞ്ഞ് ഗുർമീത് റാം റഹീം എപ്പോഴും കൂടെ കൊണ്ടു നടക്കുന്നത് വെപ്പാട്ടിയെ; സ്വാമിയും തന്റെ ഭാര്യയും ഒരുമിച്ച് ശയിക്കുന്നത് കയ്യോടെ പിടികൂടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി പിൻഗാമിയാകാൻ നടക്കുന്ന പ്രിയങ്കയുടെ ഭർത്താവ്: ബലാത്സംഗത്തിന് അകത്തായ സ്വാമിയെ കുറിച്ച് കേൾക്കുന്നതെല്ലാം നാറ്റക്കഥകൾ
വളർത്ത് മകൾ എന്ന് പറഞ്ഞ് ഗുർമീതത് റാം റഹീം എപ്പോഴും കൊണ്ടു നടന്ന ഹണിപ്രീത് സിങ്് സ്വാമിയുടെ വെപ്പാട്ടി തന്നെ. ദേരാ സച്ചാ സൗദുടെ പിൻഗാമിയന്ന് വാഴ്‌ത്തപ്പെട്ട ഹണി സ്വാമിയുമായി കിടക്ക പങ്കിടുന്നവരിലെ സുന്ദരിക്കോത മാത്രമെന്നാണ് പുതിയ റിപ്പോർട്ട്. പാപ്പയുടെ ചെല്ലക്കുട്ടിയായി വിലസുന്ന ഹണി പ്രീത് സിങ് എന്ന പ്രിയങ്ക തനേജയുടെ ഭർത്താവ് വിശ്വാസ് ഗുപ്തയാണ് ഇക്കാര്യം വളിപ്പടുത്തിയിരിക്കുന്നത്. വളർത്ത് മകൾ എന്നത് വെറും കെട്ടുകഥയാണ്. തന്റെ ഭാര്യയായ ഹണിപ്രീതും റാം റഹീം സിങ്ങുമായി അവിഹിതബന്ധമാണുള്ളതെന്നുമാണ് വിശ്വാസ് ഗുപ്തയുടെ തുറന്ന് പറച്ചിൽ. താൻ ഇത് നേരിട്ട് കണ്ടിട്ടുണ്ടെന്നും വിശ്വാസ് പറയുന്നു. റാം റഹീം സിങ്ങും ഹണിപ്രീതും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ട തന്നെ അയാൾ ഭീഷണിപ്പെടുത്തിയെന്നും വിശ്വാസ് പറഞ്ഞു. ഹണിപ്രീതിനെ സൗന്ദര്യം കണ്ടാണ് ബാബാ വളർത്തുമകളായി തെരഞ്ഞെടുത്തത്. അച്ഛൻ-മകൾ ബന്ധമല്ല അവർ തമ്മിലെന്നും വിശ്വാസ് പറയുന്നു. വിശ്വാസ് ഗുപ്തയും ഹണിപ്രീതും തമ്മിലുള്ള വിവാഹം 1999ലാണ് നടക്കുന്നത്. ദ
വളർത്ത് മകൾ എന്ന് പറഞ്ഞ് ഗുർമീതത് റാം റഹീം എപ്പോഴും കൊണ്ടു നടന്ന ഹണിപ്രീത് സിങ്് സ്വാമിയുടെ വെപ്പാട്ടി തന്നെ. ദേരാ സച്ചാ സൗദുടെ പിൻഗാമിയന്ന് വാഴ്‌ത്തപ്പെട്ട ഹണി സ്വാമിയുമായി കിടക്ക പങ്കിടുന്നവരിലെ സുന്ദരിക്കോത മാത്രമെന്നാണ് പുതിയ റിപ്പോർട്ട്. പാപ്പയുടെ ചെല്ലക്കുട്ടിയായി വിലസുന്ന ഹണി പ്രീത് സിങ് എന്ന പ്രിയങ്ക തനേജയുടെ ഭർത്താവ് വിശ്വാസ് ഗുപ്തയാണ് ഇക്കാര്യം വളിപ്പടുത്തിയിരിക്കുന്നത്.
വളർത്ത് മകൾ എന്നത് വെറും കെട്ടുകഥയാണ്. തന്റെ ഭാര്യയായ ഹണിപ്രീതും റാം റഹീം സിങ്ങുമായി അവിഹിതബന്ധമാണുള്ളതെന്നുമാണ് വിശ്വാസ് ഗുപ്തയുടെ തുറന്ന് പറച്ചിൽ. താൻ ഇത് നേരിട്ട് കണ്ടിട്ടുണ്ടെന്നും വിശ്വാസ് പറയുന്നു. റാം റഹീം സിങ്ങും ഹണിപ്രീതും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ട തന്നെ അയാൾ ഭീഷണിപ്പെടുത്തിയെന്നും വിശ്വാസ് പറഞ്ഞു.
ഹണിപ്രീതിനെ സൗന്ദര്യം കണ്ടാണ് ബാബാ വളർത്തുമകളായി തെരഞ്ഞെടുത്തത്. അച്ഛൻ-മകൾ ബന്ധമല്ല അവർ തമ്മിലെന്നും വിശ്വാസ് പറയുന്നു. വിശ്വാസ് ഗുപ്തയും ഹണിപ്രീതും തമ്മിലുള്ള വിവാഹം 1999ലാണ് നടക്കുന്നത്. ദേരാ വിശ്വാസിയായിരുന്ന ഗുപ്തയുടെ ഭാര്യയായ ഹണിയെ സ്വാമി വളർത്ത് മകൾ എന്ന പേരിൽ അവിഹിതത്തിനായി ദത്തെടുക്കുകയായിരുന്നു. ദത്തെടുത്ത ശേഷം ഹണിപ്രീത് ഇൻസാൻ എന്ന് പേരുമാറ്റി. 2011ൽ തന്റെ ഭാര്യ ഹണിപ്രീത് സിങ്ങിനെ വിട്ടു നൽകണമെന്ന് പറഞ്ഞ് വിശ്വാസ് ഗുപ്ത ഗുർമീതിനെതിരെ കേസുകൊടുക്കയും ഹണിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
സ്വാമിയുടെ ഭീഷണിയെ തുടർന്ന് വിശ്വാസ് ഗുപ്തയും കുംബവും ദേരിൽ നിന്ന് താമസം മാറുകയും ഹരിയാനയിലെ പഞ്ച്കുള ജില്ലയിൽ താമസമാക്കുകയും ചെയ്തു. സ്വാമിയുമായി പിണങ്ങുന്നതിന് മുമ്പ് ഹണി പ്രീതും താനും സ്വാമി എവിടെ പോയാലും കൂടെ പോകുമായിരുന്നു. എന്നാൽ ഇരുവരും ഒരുമിച്ച് ഉറങ്ങാൻ സ്വാമി സമ്മതിച്ചിരുന്നില്ലെന്നും ഇയാൾ പറയുന്നു. സ്വാമിയും ഹണിയും അപ്പോൾ ഒരുമിച്ച് ഒരുമുറിയിൽ ആയിരുന്നു ഉറക്കം. 1999ൽ വിവാഹ ശേഷം തന്റെ വളർത്തു മകളായി ഹണിയെ പ്രഖ്യാപിച്ച സ്വാമി ഗുപ്ത തന്റെ മരുമകനാണന്നും പറഞ്ഞിരുന്നു.
പാപ്പയുടെ എ്‌യ്ഞ്ചൽ എന്നാണ് ഹണി സ്വയം വിശേഷിപ്പിച്ചിരുന്നത്. ''റോക്ക് സ്റ്റാറായ പപ്പയുടെ നിർദ്ദേശങ്ങൾ പ്രവർത്തിക്കുന്നതിൽ അഭിരുചിയുള്ളവൾ' എന്നാണ് മുപ്പതുകാരിയായ ഹണിപ്രീത് ട്വിറ്ററിൽ പരിചയപ്പെടുത്തുന്നത്. നടി, സംവിധായിക, എഡിറ്റർ, മനുഷ്യാവകാശ പ്രവർത്തക എന്നിങ്ങനെ സർവകലാവല്ലഭയാണ് ഹണി. ഗുർമീതിന്റെ ''എം.എസ്.ജി ദ വാരിയർ ലയൺ ഹാർട്ട്' എന്ന ചിത്രം സംവിധാനം ചെയ്തത് ഹണിയായിരുന്നു. ''എം.എസ്.ജി 2 ദ മെസഞ്ചർ', എം.എസ്.ജി ദ വാരിയർ ലയൺ ഹാർട്ട്' എന്നീ ചിത്രങ്ങളിൽ അവർ അഭിനയിക്കുകയും ചെയ്തു. ഗുർമീതിന്റെ പൊതുപരിപാടികളിലും അദ്ദേഹത്തിനൊപ്പം പ്രത്യക്ഷപ്പെടുന്നത് ഹണിപ്രീതാണ്.
മാനഭംഗക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗുർമീതിനെ ജയിലിലേക്ക് മാറ്റുമ്പോൾ ബാഗുമായി ഹെലികോപ്ടറിൽ അനുഗമിച്ചതും ഹണിപ്രീത് ആയിരുന്നു. ശിക്ഷ വിധിക്കപ്പെട്ട് ജയിലിലേക്ക് പോകുമ്പോഴും ''പപ്പ'യെ അനുഗമിക്കാൻ ഹണി ശ്രമിച്ചു. എന്നാൽ കോടതിയത് നിരസിച്ചു. ഹണിയുടെ വെബ്സൈറ്റിൽ ''വിസ്മയമായൊരു പിതാവിന്റെ മഹതിയായ മകൾ' എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്.
കേരളത്തിലെ ബീഫ് ഫെസ്റ്റിവലിനെ കുറിച്ച് വിമർശനവുമായി ആൾദൈവം ട്വീറ്റ് ചെയ്തപ്പോൾ അന്ന് ഹണി പ്രീത് ഇൻസാൻ അതിനെയു പിന്തുണച്ചു രംഗത്തെത്തി.ഈ ട്വീറ്റ് ഇപ്പോഴും സോഷ്യൽ മീഡിയിൽ വൈറലാകുന്നുണ്ട്. മെസേജ് ടു ഗോഡ് എന്ന സിനിമയിൽ ഗുർമീർ നായകനായിരുന്നു. ഈ സിനിമയ്ക്ക് വേണ്ട ഒരുക്കങ്ങൾ ചെയ്തത് ഹണി പ്രീത് സിംഗായിരുന്നു. എന്തായാലും യാതൊരു പരിശീലനവും ലഭിച്ചിട്ടില്ലെങ്കിലും എഡിറ്റിംഗും സംവിധാനവും അടക്കമുള്ള കാര്യങ്ങൾ ഒറ്റയ്ക്കു ചെയ്യുന്നതു കൊണ്ട് ഹരിയാനയിലെ വനിതാ സന്തോഷ് പണ്ഡിറ്റ് എന്നു പറഞ്ഞാലും അതിൽ അത്ഭുതമില്ല.
ദേരയുടെ കാര്യത്തിൽ ഹണി പ്രീത് ഒരു കാര്യം പറഞ്ഞാൽ പിന്നീട് മറുവാക്ക് ഉണ്ടാകാറില്ല. അത്രയ്ക്ക് സ്വാധീനം ഇവർക്കുണ്ട്. യാതൊരു പരിശീലനവും ഇല്ലെങ്കിലും സംവിധാനം അടക്കമുള്ള കാര്യങ്ങൾ സ്വപ്രയത്ന്നത്താൽ പഠിച്ചെടുത്തു എന്നാണ് പറയുന്നത്. ഇക്കാര്യം അവരുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നുമുണ്ട്. 30നും നാൽപ്പതിനും ഇടയ്ക്ക പ്രായമുള്ള ഇവരുടെ യഥാർത്ഥ പ്രിയങ്ക തനേജ എന്നായിരുന്നു. ഇവരെ കുറിച്ചുള്ള കൂടുതൽ അറിവുകൾ അധികമാർക്കമില്ല. ഹണിപ്രീതിന്റെ വിവാഹ പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് ഇവർ ദേരയുമായി അടുക്കുന്നതും. പിന്നീട് പേരുമാ മാറ്റുന്നത്. 2009ൽ ഇവരെ വളർത്തുമകളായി ദേരാ നേതാവ് അംഗീകരിക്കുകയായിരുന്നു.
ഹണി പ്രീത് തന്റെ സംവിധാന മികവ് പരീക്ഷിച്ചത് സിംഗിന്റെ ചിത്രങ്ങളിൽ തന്നെയായിരുന്നു. മകളെന്ന് പറയുമ്പോഴും ദേരയുടെ ഇപ്പോഴത്തെ കാര്യങ്ങളിൽ ഇടപെടൽ നടത്തുന്നത് ഹണിപ്രീതാണ്. നാളെ ശിക്ഷ വിധിച്ചാൽ ഗുർമീത് ഏതാനും വർഷത്തേക്കു ജയിലിലായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ദേരയുടെ ആത്മീയഗുരുവിന്റെ സ്ഥാനത്തു ഗുർമീത് തുടരുമെങ്കിലും വിവിധ സ്ഥാപനങ്ങൾ നടത്തുന്നതിനും ദൈനംദിന പ്രവർത്തനം നിയന്ത്രിക്കുന്നതിനും പുതിയ ഭരണാധികാരിയെ നിയമിക്കേണ്ടി വരും. ഗുർമീതിനും ഭാര്യ ഹർജീത് കൗറിനും മൂന്നു മക്കളാണ് ഒരാണും രണ്ടു പെണ്ണും.
മകൻ ജസ്മീത് സിങ് ഇൻസാൻ ബിസിനസുകാരനാണ്. പെൺമക്കളായ ചരൺജിത്, അമർപ്രീത് എന്നിവർ വിവാഹിതരാണ്. ഇവർക്കു പുറമേയാണ് വളർത്തുമകളായ സ്വീകരിച്ച ഹണി പ്രീതും. ഇവരാണ് കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്. എന്നാൽ, 2007ൽ മാനഭംഗക്കേസ് വീണ്ടും ശക്തമായപ്പോൾ ഗുർമീത് തന്നെ മകൻ ജസ്മീത് സിങ്ങിനെ അനന്തരാവകാശിയായി പ്രഖ്യാപിച്ചിരുന്നു. ജസ്മീത് സ്വന്തം വ്യവസായങ്ങളിലല്ലാതെ ദേര സച്ചാ സൗദയിൽ ഇടപെട്ടു തുടങ്ങിയിട്ടില്ല. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് അടിമുടി ദുരൂഹതകൾ നിറഞ്ഞ ഹണി പ്രീത് സിങ് ദേരയുടെ അമരത്ത് എത്തിയേക്കുമെന്ന സംശയങ്ങളും പെരുകുന്നത്.