- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിലെ എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം വരുന്നു; അയോധ്യ വിഷയം തപ്പിയെടുത്ത് വിഎച്ച്പി വീണ്ടും രംഗത്ത്
ലഖ്‌നൗ: അയോധ്യയിലെ ക്ഷേത്ര നിർമ്മാണം എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ എത്തിച്ചേരാനായില്ലെങ്കിലും രാമക്ഷേത്ര നിർമ്മാണം വീണ്ടും ഒരു സജീവ വിഷയമാക്കാൻ ഒരുങ്ങുകയാണ് വിശ്വഹിന്ദു പരിഷത്ത്. ഉത്തർ പ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം നിർമ്മിക്കുക എന്ന പുതിയ പരിപാടിയുമായി വിഎച്ച്പി രംഗത്തെത്തി. രാമ നവമിയോട് ചേർന്ന് എല്ലാ ഗ്രാമങ്ങളിലും പുതിയ ക്ഷേത്രങ്ങൾ നിർമ്മിക്കാനാണ് വിഎച്ച്പി ലക്ഷ്യമിടുന്നത്. ക്ഷേത്രത്തിലേക്കുള്ള രാമ ദർബാർ ശില്പങ്ങൾ വിഎച്ച്പി വിതരണം ചെയ്യും. രാജ്യത്തെ ഒരുലക്ഷം ഗ്രാമങ്ങളിൽ ഇത്തരത്തിലുള്ള ക്ഷേത്രങ്ങൾ നിർമ്മിക്കുമെന്ന് വിഎച്ച്പി കേന്ദ്രങ്ങൾ വ്യക്തമാക്കി. അയോധ്യയിൽ രാമക്ഷേത്രം വേണമെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് കൂടുതൽ വിശ്വാസികളെ എത്തിക്കുകയെന്നതാണ് ഈ ക്ഷേത്ര നിർമ്മാണത്തിന്റെ ലക്ഷ്യം. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുകയെന്നത് ബിജെപിയുടെ വിശ്വാസത്തിന്റെ ഭാഗമാണെന്ന് ബിജെപി യു.പി ഘടകം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കേശവ് പ്രസാദ് മൗര്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ലഖ്‌നൗ: അയോധ്യയിലെ ക്ഷേത്ര നിർമ്മാണം എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ എത്തിച്ചേരാനായില്ലെങ്കിലും രാമക്ഷേത്ര നിർമ്മാണം വീണ്ടും ഒരു സജീവ വിഷയമാക്കാൻ ഒരുങ്ങുകയാണ് വിശ്വഹിന്ദു പരിഷത്ത്. ഉത്തർ പ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം നിർമ്മിക്കുക എന്ന പുതിയ പരിപാടിയുമായി വിഎച്ച്പി രംഗത്തെത്തി.
രാമ നവമിയോട് ചേർന്ന് എല്ലാ ഗ്രാമങ്ങളിലും പുതിയ ക്ഷേത്രങ്ങൾ നിർമ്മിക്കാനാണ് വിഎച്ച്പി ലക്ഷ്യമിടുന്നത്. ക്ഷേത്രത്തിലേക്കുള്ള രാമ ദർബാർ ശില്പങ്ങൾ വിഎച്ച്പി വിതരണം ചെയ്യും. രാജ്യത്തെ ഒരുലക്ഷം ഗ്രാമങ്ങളിൽ ഇത്തരത്തിലുള്ള ക്ഷേത്രങ്ങൾ നിർമ്മിക്കുമെന്ന് വിഎച്ച്പി കേന്ദ്രങ്ങൾ വ്യക്തമാക്കി.
അയോധ്യയിൽ രാമക്ഷേത്രം വേണമെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് കൂടുതൽ വിശ്വാസികളെ എത്തിക്കുകയെന്നതാണ് ഈ ക്ഷേത്ര നിർമ്മാണത്തിന്റെ ലക്ഷ്യം. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുകയെന്നത് ബിജെപിയുടെ വിശ്വാസത്തിന്റെ ഭാഗമാണെന്ന് ബിജെപി യു.പി ഘടകം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കേശവ് പ്രസാദ് മൗര്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.



