- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ചിരിക്കുന്ന ഹർജികൾ പരിഗണിക്കാമെന്ന് സുപ്രീം കോടതി. അയോധ്യയിൽ രാമക്ഷേത്രം 'പുനർനിർമ്മി'ക്കുന്നതിനായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. അയോധ്യയിലെ തർക്ക പ്രദേശത്താണ് ശ്രീരാമന്റെ ജനനമെന്ന അലഹബാദ് ഹൈക
ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ചിരിക്കുന്ന ഹർജികൾ പരിഗണിക്കാമെന്ന് സുപ്രീം കോടതി. അയോധ്യയിൽ രാമക്ഷേത്രം 'പുനർനിർമ്മി'ക്കുന്നതിനായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. അയോധ്യയിലെ തർക്ക പ്രദേശത്താണ് ശ്രീരാമന്റെ ജനനമെന്ന അലഹബാദ് ഹൈക്കോടതി വിധിയും ഇതിനെതിരേ സമർപ്പിച്ചിരിക്കുന്ന അപ്പീലുകളും സുപ്രീം കോടതി ഇതിനൊപ്പം പരിഗണിക്കും. 2010ലായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധി. അയോധ്യയിലെ തർക്ക സ്ഥലത്ത് ഹിന്ദുക്കൾക്ക് ആരാധനയ്ക്ക് അവകാശമുണ്ടെന്നും കോടതി വിധിച്ചിരുന്നു. എന്നാൽ വിധി വന്നതിനു തൊട്ടുപിന്നാലെ സുപ്രീം കോടതി ഇത് സ്റ്റേ ചെയ്തു. ഇതിനെതിരേയാണ് സുബ്രഹ്മണ്യൻ സ്വാമി ഹർജി സമർപ്പിച്ചിരിക്കുന്നത്. 1992 ഡിസംബർ ആറിനാണ് കർസേവകർ അയോധ്യയിലെ ബാബ്‌റി മസ്ജിദ് പൊളിച്ചത്.

