കോഴിക്കോട്: കേരളത്തിൽ റമസാൻ വ്രതാരംഭം ചൊവ്വാഴ്ച മുതൽ. കാപ്പാട് മാസപ്പിറവി കണ്ടതിനാൽ ഏപ്രിൽ 13 റമസാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ഇനി വിശ്വാസികൾക്ക് വ്രതപുണ്യങ്ങളുടെ നാളുകൾ.

ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവരാണ് അറിയിച്ചത്.

സൗദി അറേബ്യ, ഖത്തർ എന്നിവടങ്ങളിലും റമസാൻ വ്രതാനുഷ്ടാനം ചൊവ്വാഴ്ച ആരംഭിക്കും.ഞായറാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്നാണ് തീരുമാനം. തിങ്കളാഴ്ച ശഅബാൻ 30 ദിവസം പൂർത്തിയാക്കി ചൊവ്വാഴ്ച റമസാൻ ഒന്നായിരിക്കും