കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന 'അഹ്ലൻ വ സഹ്ലൻ യാ റമദാൻ' സംഗമം 26 ന് വെള്ളിയാഴ്ച 2 മണി മുതൽ 6 മണിവരെ മങ്കഫിലെ നജാത്ത് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഐ.ഐ.സി പത്രക്കുറിപ്പിൽ അറിയിച്ചു. പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിങ് കോളേജ് മുൻ ഇൻസ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖി സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തും.

സംസ്‌കരണം റമളാനിലൂടെ എന്ന വിഷയത്തിൽ അബ്ദുല്ല കാരക്കുന്നും പശ്ചാത്താപം എന്ന വിഷയത്തിൽ മുഹമ്മദ് അരിപ്രയും ക്ലാസുകളെടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 66297843, 66504327.