ദുബൈ: ദുബൈയിൽ സ്വകാര്യ റമദാൻ ടെന്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയെന്ന വാർത്ത തെറ്റാണെന്ന് വ്യക്തമാക്കി ദുബൈ നഗരസഭ രംഗത്ത്. വീടുകളോടനുബന്ധിച്ചും മറ്റും റമദാൻ ടെന്റുകൾ നിർമ്മിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസം വാർത്ത പ്രചരിച്ചത്.അതേസമയം ടെന്റുകളിൽ ശീഷ വലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടു ണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

പരമ്പരാഗതമായി നടന്നുവരുന്ന ഇഫ്താർ ടെന്റുകൾ തടയാൻ നഗരസഭ ഉദ്ദേശിക്കുന്നില്‌ളെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ നഗരസഭയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ടെന്റ് നിർമ്മിക്കാൻ പാടുള്ളൂ. അനുമതി വാങ്ങിയാൽ സ്വദേശികൾക്കും വിദേശികൾക്കും വീടുകൾക്ക് സമീപം ടെന്റുകളുണ്ടാക്കാം.

ഇഫ്താറിനും അതിഥികളെ സ്വീകരിക്കാനും മാത്രമേ ടെന്റുകൾ ഉപയോഗിക്കാൻ അനുമതി യുള്ളൂ. മറ്റ് ഒത്തുകൂടലുകളും ശീഷ വലിക്കലും പാടില്ല. റോഡ് കൈയേറിയോ ഗതാഗത തടസ്സമുണ്ടാകുന്ന രീതിയിലോ ടെന്റ് നിർമ്മിക്കാൻ പാടില്ല. പാർക്കിങ് സ്ഥലങ്ങളിലും ടെന്റ് നിർമ്മാണത്തിന് നിരോധമുണ്ട്.

നഗരസഭയുടേതിന് പുറമെ ദുബൈ സിവിൽ ഡിഫൻസിന്റെയും അനുമതി ടെന്റിന് ആവശ്യമാണ്. ഹോട്ടലുകൾക്കും സന്നദ്ധ സംഘടനകൾക്കും അനുമതി നൽകും. ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ ടെന്റിന് മാത്രമേ ശീഷക്ക് അനുമതിയുള്ളൂ. തുറസായ സ്ഥലത്താകണം ഇത്തരം ടെന്റുകൾ. രാത്രി ഒമ്പതിന് ശേഷം മാത്രമേ ശീഷ വലിക്കാൻ അനുവദിക്കാവൂ. അല്‌ളെങ്കിൽ 25 ശതമാനം സ്ഥലം ശീഷക്കായി മാറ്റിവെക്കണം. 18 വയസ്സിന് താഴെയുള്ളവരും ഗർഭിണികളും ശീഷ വലിക്കാനത്തെുന്നില്‌ളെന്ന് ഉറപ്പാക്കണം.

ശീഷക്ക് അനുമതിയുള്ള റസ്റ്റോറന്റുകൾക്കും കഫ്തീരിയകൾക്കും ഈ നിയമങ്ങൾ ബാധകമല്ല. ഇഫ്താർ സമയത്ത് പ്രത്യേകം ഒരുക്കിയ സ്ഥലങ്ങളിൽ ശീഷക്ക് സൗകര്യമൊരുക്കാം. പകൽ ഭക്ഷണം വിളമ്പാൻ പ്രത്യേകം അനുമതിയെടുത്ത റസ്റ്റോറന്റുകൾക്ക് ഈ സമയത്ത് ശീഷക്ക് അനുമതിയില്ല. നിയമലംഘകർക്ക് 10,000 ദിർഹം മുതൽ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.

പൊതുജനങ്ങൾക്ക് 800900 എന്ന നമ്പറിൽ പരാതികൾ അറിയിക്കാം. പെരുന്നാളിന് ശേഷം ഉടൻ തന്നെ എല്ലാ ടെന്റുകളും നീക്കം ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.