കൊച്ചി: മലയാളത്തിൽ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ 75 കോടി കളക്ഷൻ എന്ന റെക്കോർഡ് തകർത്ത് ജനപ്രിയ നായകൻ ദിലീപിന്റെ രാമലീല. 80 കോടി രൂപയാണ് 100 ദിനം കൊണ്ട് രാമലീല സ്വന്തമാക്കിയത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ച് അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രം 2017 ലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്.

രാധിക ശരത്കുമാർ, വിജയരാഘവൻ,സിദ്ദിഖ് തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം അടുത്ത പുറത്തിറങ്ങിയ മികച്ച പൊളിറ്റിക്കൽ ത്രില്ലറും ദിലീപിന്റെ കഴിഞ്ഞ വര്ഷങ്ങളിലെ ഏറ്റവും മികച്ച ചിത്രം എന്ന അഭിപ്രായവും നേടിയതാണ്. വിവാദങ്ങൾക്കൊടുവിൽ ദിലീപ് നായകനായെത്തിയ ചിത്രം അഭൂതപൂർവമായ വിജയമാണ് തിയേറ്ററിലുണ്ടാക്കിയത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അറസ്റ്റിനു ശേഷമായിരുന്നു സിനിമ പുറത്തിറങ്ങിയതും.

നൂറു കോടി ക്ലബിൽ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രമാണ് രാമലീല. 55 കോടിയോളം ബിസിനസ് നടന്ന 2 കൺട്രീസ് ആണ് 50 ക്ലബ്ബിലെ ദിലീപിന്റെ മറ്റൊരു ചിത്രം. അഞ്ചുവർഷത്തെ കഠിനാധ്വാനത്തിന് ഒടുവിൽ അരുൺ ഗോപി രാമലീലയെന്ന ചിത്രവുമായി എത്തിയത്. വിവാദങ്ങൾക്കൊടുവിൽ ദിലീപ് നായകനായെത്തിയ ചിത്രം അഭൂതപൂർവമായ വിജയമാണ് തിയേറ്ററിലുണ്ടാക്കിയത്.

രാമനുണ്ണി എന്ന രാഷ്ട്രിയ പ്രവർത്തകന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. പൊളിറ്റിക്കൽ ഡ്രാമ ശ്രേണിയിൽപ്പെടുന്ന ചിത്രത്തിൽ പ്രയാഗ മാർട്ടിൻ നായികയായി എത്തിയത്. സച്ചിയുടേതാണ് തിരക്കഥ. ഗോപി സുന്ദർ സംഗീതം നിർവ്വഹിച്ചിരിക്കുന്നു.