- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമലീലയ്ക്ക് പൊലീസ് തുണൈ ഇല്ല; ദിലീപ് ചിത്രത്തിന് തിയേറ്ററുകളിൽ സംരക്ഷണത്തിന് കാക്കിക്കുപ്പായക്കാരെ എത്തിക്കാനുള്ള നീക്കത്തിന് തിരിച്ചടി; ഹൈക്കോടതി തള്ളിയത് ടോമിച്ചൻ മുളകുപാടത്തിന്റെ ആവശ്യം; ഫ്ലക്സുകൾ നിറച്ച് ദിലീപ് ചിത്രം റിലീസിന്
കൊച്ചി: വിവാദങ്ങളെ തുടർന്ന് റിലീസ് നീട്ടിവച്ച ദിലീപ് ചിത്രം രാമലീലയ്ക്ക് പൊലീസ് സംരക്ഷണം നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് തീയറ്ററുകളിൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സിനിമാ റിലീസിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്താൻ കഴിയില്ലെന്ന നിരീക്ഷണത്തോടെയാണ് ഹർജി തള്ളിയത്. സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി പ്രദർശനത്തിനു തയ്യാറായ സമയത്താണ് പ്രധാന താരമായ ദിലീപിനെ അറസ്റ്റു ചെയ്തതെന്നും റിലീസിങ് മുടങ്ങിയെന്നും ഹർജിയിൽ പറയുന്നു. കേസവസാനിക്കുന്നതുവരെ സിനിമ റിലീസ് ചെയ്യാതിരിക്കുന്നത് വൻനഷ്ടമുണ്ടാക്കും. ദിലീപിന്റെ അറസ്റ്റോടെ സിനിമാ മേഖല സ്തംഭനാവസ്ഥയിലാണ്. ദിലീപ് കൂടി സഹകരിക്കുന്ന ചിത്രങ്ങൾക്കു വേണ്ടി കോടികൾ മുടക്കിയ നിർമ്മാതാക്കളുടെ നില പരിതാപകരമാണ്. നടൻ ശ്രീനിവാസൻ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തിന്റെ വീടിനു നേരെ ചിലർ കരിഓയിൽ പ്രയോഗം നടത്തി. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ചിത്ര
കൊച്ചി: വിവാദങ്ങളെ തുടർന്ന് റിലീസ് നീട്ടിവച്ച ദിലീപ് ചിത്രം രാമലീലയ്ക്ക് പൊലീസ് സംരക്ഷണം നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് തീയറ്ററുകളിൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സിനിമാ റിലീസിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്താൻ കഴിയില്ലെന്ന നിരീക്ഷണത്തോടെയാണ് ഹർജി തള്ളിയത്.
സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി പ്രദർശനത്തിനു തയ്യാറായ സമയത്താണ് പ്രധാന താരമായ ദിലീപിനെ അറസ്റ്റു ചെയ്തതെന്നും റിലീസിങ് മുടങ്ങിയെന്നും ഹർജിയിൽ പറയുന്നു. കേസവസാനിക്കുന്നതുവരെ സിനിമ റിലീസ് ചെയ്യാതിരിക്കുന്നത് വൻനഷ്ടമുണ്ടാക്കും. ദിലീപിന്റെ അറസ്റ്റോടെ സിനിമാ മേഖല സ്തംഭനാവസ്ഥയിലാണ്. ദിലീപ് കൂടി സഹകരിക്കുന്ന ചിത്രങ്ങൾക്കു വേണ്ടി കോടികൾ മുടക്കിയ നിർമ്മാതാക്കളുടെ നില പരിതാപകരമാണ്. നടൻ ശ്രീനിവാസൻ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തിന്റെ വീടിനു നേരെ ചിലർ കരിഓയിൽ പ്രയോഗം നടത്തി. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ചിത്രം റിലീസ് ചെയ്യാൻ പൊലീസ് സംരക്ഷണം തേടുന്നതെന്നും ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിനും പൊലീസിനും നിവേദനം നൽകിയിട്ടു നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ ജൂലായ് 21 നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. പക്ഷേ നടിയെ ആക്രമിച്ച കേസിൽ ജൂലായ് പത്തിന് ദിലീപ് അറസ്റ്റിലായതോടെ റിലീസിങ് മുടങ്ങി. 15 കോടി രൂപ ചെലവിട്ടു നിർമ്മിച്ച സിനിമയുടെ പ്രചരണത്തിന് ഒരു കോടി രൂപയോളം മുടക്കി കഴിഞ്ഞു. ദിലീപ് അറസ്റ്റിലായതോടെ രാമലീല എന്ന ചിത്രം പ്രദർശിപ്പിച്ചാൽ തീയറ്ററുകൾക്കു നേരെ ആക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് തീയറ്റർ ഉടമകൾ. ദിലീപ് അറസ്റ്റിലായി രണ്ടു മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല ഈ സാഹചര്യത്തിലാണ് ഹർജിയെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും കോടതി അംഗീകരിച്ചില്ല.
രാമലീല ഈ മാസം 28ന് റിലീസ് ചെയ്യും. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെയാണ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായത്. പതിനാലുകോടിരൂപ മുതൽമുടക്കിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രം അരുൺ ഗോപിയാണ് സംവിധാനം ചെയ്തത്. പ്രതികൂല സാഹചര്യത്തിൽ നിർമ്മാതാക്കളുടെ സംഘടന ഉൾപ്പടെ റിലീസിങ് നീട്ടിവയ്ക്കാൻ നിർദ്ദേശംനൽകിയിരുന്നു. ഇതിനിടയിൽ റിലീസിങ് തീയതികൾ മാറിമറിഞ്ഞു. ഇനിയും വൈകിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് 28ന് ചിത്രം തിയറ്ററിലെത്തുന്നത്. സംസ്ഥാനത്തുടനീളം അറുന്നൂറ് പുതിയ ഫ്‌ളക്‌സ് ബോർഡുകളടക്കം ചിത്രത്തിന്റെ പ്രചാരണാർഥം വരുംദിവസങ്ങളിൽ സ്ഥാനംപിടിക്കും.
ദിലീപിന്റെ അറസ്റ്റ് ചിത്രത്തിന്റെ വിജയസാധ്യതകൾക്ക് തടസമാകില്ലെന്ന വിശ്വാസമാണ് അണിയറപ്രവർത്തകർക്കുള്ളത്. വൻ ഹിറ്റായ പുലിമുരുകനുശേഷം ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രം കൂടിയാണ് രാമലീല.