- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല മൂവിയാണ്... വിവാദവുമായി ബന്ധപ്പെടുത്തേണ്ട; നല്ലൊരു സിനിമായണ്.. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തണമെന്ന് മുകേഷ് പറയുന്നത് ജീവിതത്തിലും നടക്കുന്നു; ആദ്യ പ്രദർശനം കണ്ടിറങ്ങിയവർക്കെല്ലാം സിനിമയെ കുറിച്ച് നല്ലതേ പറയാനുള്ളൂ: രാമലീലയെ കണ്ടവരുടെ അഭിപ്രായങ്ങൾ ഇങ്ങനെ
കൊച്ചി: മലയാള സിനിമ പ്രതീക്ഷോടെ കാത്തിരുന്ന രാമലീല എത്തി. ഫാൻസുകാരാണ് അധികവും സനിമ കണ്ടത്. ഇവരെല്ലാം സിനിമ സൂപ്പറെന്നാണ് പ്രതികരിക്കുന്നത്. വിവാദങ്ങളുമായി സിനിമയെ ബന്ധപ്പിക്കരുതെന്ന് ഏവരും പറയുന്നു. ദിലീപിന്റെ ജീവിതവുമായി ഏറെ സാമ്യമുള്ള ധാരളം സീനുകൾ ചിത്രത്തിലുണ്ട്. ചർച്ചകൾക്കും ആശങ്കകൾക്കും വിരാമമിട്ട് രാമലീല തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ദിലീപിനെ നായകനാക്കി നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. അച്ഛനായ കമ്യൂണിസ്റ്റുകാരന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുന്ന കമ്യൂണിസ്റ്റുകാരനായ മകന്റെ കഥയാണ് രാമലീല. പാർട്ടി നേതാവിന്റെ തെറ്റായ നിലപാടിനെ ചോദ്യം ചെയ്തതിന് പുറത്തു പോകേണ്ടി വന്ന സഖാവ് കൃഷ്ണനുണ്ണി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. പ്രതിപക്ഷത്ത് രാഷ്ട്രീയ 'അഭയം' തേടിയപ്പോഴും മനസ്സിൽ ചുവപ്പിനെ പ്രണയിച്ച രാഷ്ട്രീയ നേതാവാണ് നായകൻ. കമ്യൂണിസ്റ്റുകാരിയായ അമ്മക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്നു. അച്ഛനെ കൊന്നവനോടുള്ള പക വീട്ടി അമ്മയ
കൊച്ചി: മലയാള സിനിമ പ്രതീക്ഷോടെ കാത്തിരുന്ന രാമലീല എത്തി. ഫാൻസുകാരാണ് അധികവും സനിമ കണ്ടത്. ഇവരെല്ലാം സിനിമ സൂപ്പറെന്നാണ് പ്രതികരിക്കുന്നത്. വിവാദങ്ങളുമായി സിനിമയെ ബന്ധപ്പിക്കരുതെന്ന് ഏവരും പറയുന്നു. ദിലീപിന്റെ ജീവിതവുമായി ഏറെ സാമ്യമുള്ള ധാരളം സീനുകൾ ചിത്രത്തിലുണ്ട്. ചർച്ചകൾക്കും ആശങ്കകൾക്കും വിരാമമിട്ട് രാമലീല തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ദിലീപിനെ നായകനാക്കി നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്.
അച്ഛനായ കമ്യൂണിസ്റ്റുകാരന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുന്ന കമ്യൂണിസ്റ്റുകാരനായ മകന്റെ കഥയാണ് രാമലീല. പാർട്ടി നേതാവിന്റെ തെറ്റായ നിലപാടിനെ ചോദ്യം ചെയ്തതിന് പുറത്തു പോകേണ്ടി വന്ന സഖാവ് കൃഷ്ണനുണ്ണി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. പ്രതിപക്ഷത്ത് രാഷ്ട്രീയ 'അഭയം' തേടിയപ്പോഴും മനസ്സിൽ ചുവപ്പിനെ പ്രണയിച്ച രാഷ്ട്രീയ നേതാവാണ് നായകൻ. കമ്യൂണിസ്റ്റുകാരിയായ അമ്മക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്നു. അച്ഛനെ കൊന്നവനോടുള്ള പക വീട്ടി അമ്മയുടെ 'ലാൽസലാം' കൃഷ്ണനുണ്ണി ഏറ്റുവാങ്ങുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. രാഷ്ട്രീയത്തിലെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാട്ടുമ്പോൾ തന്നെ കമ്യൂണിസ്റ്റ് ആശയത്തെ സിനിമ തള്ളി പറയുന്നില്ല.
ദിലീപിന്റെ അമ്മയുടെ റോളിൽ അഭിനയിക്കുന്ന രാധിക, വില്ലൻ വേഷത്തിൽ അഭിനയിക്കുന്ന വിജയരാഘവൻ, സിദ്ദിഖ് എന്നിവരും ശ്രദ്ധേയമാണ്. ദിലീപിനൊപ്പം സഹപ്രവർത്തകനായി അഭിനയിച്ച കലാഭവൻ ഷാജോൺ തന്റെ റോൾ ഭംഗിയായി നിർവ്വഹിച്ചിട്ടുണ്ട്. ജീവിതത്തിൽ ദിലീപ് നേരിടേണ്ടി വന്നതിനു സമാനമായ അറസ്റ്റും സംഭവ വികാസങ്ങളും രാമലീലയിലും നായകൻ നേരിടുന്നുണ്ട്. 'കൊല നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതിയെ സ്വയം തീരുമാനിച്ചു പൊലീസ് ' എന്ന ഡയലോഗിന് വലിയ കയ്യടിയാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. കുറ്റവാളി കൃത്യം നിർവ്വഹിച്ചത് കൃത്യമായി അറിയാൻ 'മലയാളരമ'യിലേക്ക് വിളിച്ചാൽ മതിയെന്ന് പറഞ്ഞ കളിയാക്കലും കൈയടിനേടുന്നു. സിനിമ കണ്ടിറങ്ങുന്ന ഫാൻസുകാരെല്ലാം പൂർണ്ണ സംതൃപ്തരാണ്.