- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിക്കുള്ളിൽ കിടക്കുന്ന താരരാജാവും മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറും നാളെ നേർക്കു നേർ ഏറ്റുമുട്ടും; രാമലീലയും ഉദാഹരണം സുജാതയും നാളെ തീയറ്ററുകളിൽ; ദിലിപീനൊപ്പമോ മഞ്ജുവിനൊപ്പമോ എന്ന് പൊതുജനം നാളെ വിധി എഴുതും
മമ്മൂട്ടിയുടേയും മോഹൻ ലാലിന്റെയും താര പുത്രന്മാരുടേയും യുവതാരങ്ങളുടേയും ഒക്കെ സിനിമ ഒരേ സമയം റിലീസിങിനെത്തി മത്സരിക്കുന്നത് ആരാധകർ വളരെ ആവേശത്തോടെയാണ് കാണുന്നത്. ഫാൻസുകൾ തമ്മിൽ തമ്മിൽ തങ്ങളുടെ ഇഷ്ട താരത്തിന്റെ സിനിമയ്ക്ക് വേണ്ടി നടത്തുന്ന വാക് പോരുകളും ആവേശത്തോടെ ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാൽ നാളെ മലയാള സിനിമാ കണ്ട വ്യത്യസ്തമായ ഒരു സിനിമാ പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ അഴിക്കുള്ളിലായ താര രാജാവും മുൻ ഭാര്യയും മലയാളത്തിന്റെ ലേഡി സൂപ്പർ സ്്റ്റാർ മഞ്ജു വാര്യരുടേയും സിനിമയാണ് നാളെ ഒരുമിച്ച് റിലീസിനെത്തി പോരാടുന്നത്. ഈ പോരാട്ടത്തിൽ ജനം ആർക്കൊപ്പം നിൽക്കും എന്നതാണ് കേരള ജനത ഉറ്റു നോക്കുന്നത്. നാളെ മഞ്ജു വാര്യരുടെ സിനിമയായ ഉദാഹരണം സുജാതയും മുൻ ഭർത്താവും നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സിനിമയും ഒരുമിച്ചാണ് റിലീസിങിന് എത്തുന്നത്. കേവലം രണ്ട് സിനിമകൾ തമ്മിലുള്ള പോരാട്ടം മാത്രമായല്ല കേരളത്തിലെ ജനം ഇതിനെ നോക്കി കാണുന്നത്. മറിച്ച് ഭാര്യ
മമ്മൂട്ടിയുടേയും മോഹൻ ലാലിന്റെയും താര പുത്രന്മാരുടേയും യുവതാരങ്ങളുടേയും ഒക്കെ സിനിമ ഒരേ സമയം റിലീസിങിനെത്തി മത്സരിക്കുന്നത് ആരാധകർ വളരെ ആവേശത്തോടെയാണ് കാണുന്നത്. ഫാൻസുകൾ തമ്മിൽ തമ്മിൽ തങ്ങളുടെ ഇഷ്ട താരത്തിന്റെ സിനിമയ്ക്ക് വേണ്ടി നടത്തുന്ന വാക് പോരുകളും ആവേശത്തോടെ ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാൽ നാളെ മലയാള സിനിമാ കണ്ട വ്യത്യസ്തമായ ഒരു സിനിമാ പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ അഴിക്കുള്ളിലായ താര രാജാവും മുൻ ഭാര്യയും മലയാളത്തിന്റെ ലേഡി സൂപ്പർ സ്്റ്റാർ മഞ്ജു വാര്യരുടേയും സിനിമയാണ് നാളെ ഒരുമിച്ച് റിലീസിനെത്തി പോരാടുന്നത്. ഈ പോരാട്ടത്തിൽ ജനം ആർക്കൊപ്പം നിൽക്കും എന്നതാണ് കേരള ജനത ഉറ്റു നോക്കുന്നത്. നാളെ മഞ്ജു വാര്യരുടെ സിനിമയായ ഉദാഹരണം സുജാതയും മുൻ ഭർത്താവും നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സിനിമയും ഒരുമിച്ചാണ് റിലീസിങിന് എത്തുന്നത്.
കേവലം രണ്ട് സിനിമകൾ തമ്മിലുള്ള പോരാട്ടം മാത്രമായല്ല കേരളത്തിലെ ജനം ഇതിനെ നോക്കി കാണുന്നത്. മറിച്ച് ഭാര്യയെ ഉപേക്ഷിച്ച് കാമുകിയെ താലികെട്ടി സ്വന്തമാക്കിയ ഭർത്താവിന്റെയും എല്ലാം ഉപേക്ഷിച്ച് ജീവിതം ഒന്നിൽ നിന്നും കെട്ടിപൊക്കാൻ ഉറച്ച് ഇറങ്ങിയ മുൻ ഭാര്യയും തമ്മിലുള്ള ഒരു ഇന്ത്യ പാക് പോരാട്ടമായാണ് ഇതിനെ കേരള ജനത മുഴുവൻ കാണുന്നത്. നാളെ ആരാധകർ ഏത് സിനിമയ്ക്ക് ഒപ്പം നിൽക്കുന്നു എന്നത് ഒരു വലിയ സാമൂഹിക പ്രശ്്നത്തിൽ കേരള ജനത ആർക്കൊപ്പം നിൽക്കുന്നു എന്നുള്ള പൊതു സമൂഹത്തിന്റെ വിധി എഴുത്തു കൂടിയായാണ്.
ആക്രമത്തിനിരയായ തങ്ങളുടെ സഹപ്രവർത്തകയെ തള്ളി പറഞ്ഞും നടിയെ ആക്രമിച്ച കേസിൽ അഴിക്കുള്ളിലായ ദിലീപിനെ അനുകൂലിച്ച് നടിമാരടക്കം സിനിമയിൽ നിന്ന് തന്നെ നിരവധി പേരാണ് ദിലീപിന് വേണ്ടി പരസ്യമായി രംഗത്ത് എത്തിയത്. മലയാള സിനിമയിലെ പ്രമുഖ നടന്മാരും സംവിധായകരും അടക്കം നിരവധി പേർ ദിലീപിന് പിന്തുണയുമായി എത്തുമ്പോൾ ഒരു ഒറ്റയാൾ പോരാട്ടമാണ് മഞ്ജുവിന്റേത്. ആക്രമണത്തിന് ഇരയായ നടിക്ക് വേണ്ടി ഉറച്ച് നിന്ന മഞ്ജു വാര്യർ തന്നെ തള്ളി പറഞ്ഞ ഭർത്താവുമായുള്ള സിനിമാ പോരാട്ടത്തിലും വ്യത്യസ്തയായി.
തന്റെ സിനിമ ദിലീപിന്റെ സിനിമയുമായി പോരാടുകയാണെങ്കിലും രാമ ലീല എല്ലാവരും കാണണമെന്ന് പറഞ്ഞാണ് മഞ്ജു വീണ്ടും സ്റ്റാറായത്. സിനിമയ്ക്കുള്ളിൽ താൻ ഉൾപ്പെടുന്ന വനിതാ സംഘടന പോലും രാമലീലയ്ക്ക് എതിരെ രംഗത്ത് എത്തിയപ്പോൾ ഈ സിനമയ്ക്ക് പിന്തുണയുമായി മഞ്ജു എത്തുകയും ചെയ്തു. മഞ്ജുവിന്റെ ഈ നിലപാടിനെതിരെ പലരും എതിർപ്പുമായി രംഗത്ത് എത്തിയെങ്കിലും അതൊന്നും താരത്തെ തെല്ലും ഏശിയിട്ടില്ല. തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് മഞ്ജുവിന്റെ മുന്നോട്ടുള്ള ഓരോ ചുവടുവെപ്പുകളും.
ഇതോടെ പ്രേക്ഷകരുടെ വിധി ആർക്കൊപ്പം നിൽക്കുമെന്ന് ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ് ലോകത്തിലെ മുഴുവൻ മലയാളികളും.
നവാഗതനാ പ്രവീൺ സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉദാഹരണം സുജാത. സുജാത എന്ന കേന്ദ്ര കഥാപാത്രമായി മഞ്ജു. കോളനിയിൽ ജീവിക്കുന്ന മഞ്ജു വാര്യർ തികച്ചും വ്യത്യസ്തവും വിശ്വസനീയവുമായ രൂപ മാറ്റമാണ് സുജാതയ്ക്കായി നടത്തിയിരിക്കുന്നത്.
ജൂലൈയിൽ റിലീസിനൊരുങ്ങിയിരുന്ന ചിത്രമാണ് രാമലീല. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതോടെ റിലീസ് വൈകി. നടന് ജാമ്യം കിട്ടിയ ശേഷം റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും മൂന്നു തവണ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഇനിയും റിലീസ് വൈകിക്കേണ്ടയെന്ന് തീരുമാനിക്കുകയായിരുന്നു. ആദ്യം റിലീസ് തീയതി പ്രഖ്യാപിച്ചത് രാമലീലയുടെ അണിയറ പ്രവർത്തകരാണ് അതിന് പിന്നാലെയാണ് ഉദാഹരണം സുജാതയുടെ തീയതി പ്രഖ്യാപിച്ചത്. ദിലീപ് ചിത്രത്തിനൊപ്പം മഞ്ജു വാര്യർ റിലീസ് പ്രഖ്യാപിച്ചത് ആരാധകർ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ദിലീപിനെതിരായ ആരോപണങ്ങൾ ഈ അവസരത്തിൽ സുജാതയ്ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് ഇതിന് പിന്നിലെന്ന് ആരാധകർ ആരോപിക്കുന്നു.
ദിലീപിന്റെയും മഞ്ജു വാര്യരുടെയും സിനിമകൾ ഒന്നിച്ച് തിയറ്ററുകളിൽ എത്തുന്നത് ഇത് ആദ്യത്തെ സംഭവമല്ല. മുമ്പ് ദിലീപിന്റെ 2 കൺട്രീസ് റിലീസ് ചെയ്ത ദിവസങ്ങളിലായിട്ടാണ് മഞ്ജുവിന്റെ ജോ ആൻഡ് ദ ബോയി റിലീസ് ചെയ്തിരുന്നത്. 2015 ൽ ക്രിസ്മസിനോട് അനുബന്ധിച്ചായിരുന്നു ഇരു സിനിമകളും റിലീസ് ചെയ്തിരുന്നത്. എന്നാൽ 2 കൺട്രീസ് ഹിറ്റായപ്പോൾ മഞ്ജുവിന്റെ സിനിമയ്ക്ക് ബോക്‌സ് ഓഫീസിൽ തകർന്നു.
സാഹചര്യങ്ങൾ കൊണ്ട് പല സിനിമകളും ഒന്നിച്ച് റിലീസ് ചെയ്യേണ്ടി വരാറുണ്ട്. എന്നാൽ ഇത്തവണ സിനിമയ്ക്കു പുറത്തുള്ള കാരണങ്ങളും ചിത്രങ്ങളുടെ വിജയത്തെ തീരുമാനിക്കും. ചിത്രം നന്നെങ്കിൽ വിജയിക്കും എന്നു ലളിതമായി സാഹചര്യങ്ങളെ വിലയിരുത്തുക വയ്യ. കുറ്റാരോപിതനായ ദിലീപിന് ഈ ചിത്രം ജീവിതത്തിലെ ഒരു സുപ്രധാന അഗ്‌നിപരീക്ഷയാണ്. മാധ്യമങ്ങളുടയും മറ്റു കൂട്ടായ്മകളുടേയും ബഹളങ്ങൾക്കുപരി സാധാരണ ജനങ്ങൾ പിന്തുണ നല്കുമോ. ജനപ്രിയയനെന്ന ബിരുദം ചാർത്തിയവർ തന്നെ അതു തിരുത്തുമോ? പ്രധാന എതിരാളികൾ ദിലീപും മഞ്ജുവുമാകുമ്പോൾ അത് നിലപാടുകളുടെ ശരിതെററുകളും പക്ഷം ചേരലിന്റെ വിലയിരുത്തലുമാണ് നടക്കുക.