യൺ എന്ന ചിത്രത്തിന് ശേഷം ദിലീപ് രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തുന്ന രാമലീല ജൂലൈ ഏഴിന് റിലീസ് ചെയ്യും. ദിലീപ് രാമനുണ്ണിയെന്ന രാഷ്ട്രീയക്കാരനെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.വൻ വിജയമായ പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിന്റെ റിലീസിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

സച്ചിയുടെ തിരക്കഥയിൽ അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമനുണ്ണിയുടെ കുടുംബകാര്യങ്ങളും രാഷ്ട്രീയപ്രവർത്തനങ്ങളും നർമത്തിൽ ചാലിച്ചാണ് സംവിധായകൻ പറയുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച പ്രയാഗ മാർട്ടിനാണ് നായിക.

മുകേഷ്,സിദ്ദിഖ്, വിജയരാഘവൻ, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ,അനിൽ മുരളി, ശ്രീജിത്ത് രവി തുടങ്ങിയ വലിയ ഒരു താരനിര തന്നെ ചിത്രത്തിലണിനിരക്കുന്നുണ്ട്. രാധികാ ശരത്കുമാർ, രഞ്ജി പണിക്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. വർഷങ്ങൾക്ക് ശേഷമാണ് രാധിക ശരത് കുമാർ മലയാളത്തിൽ എത്തുന്നത്.