- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഭാരത് രാമമൂർത്തി നാഷണൽ ഇക്കണോമിക് കൗൺസിലിൽ
വാഷിങ്ടൺ ഡി.സി: നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസ് എക്കണോമിക് പോളിസി ടീമിനെ പ്രഖ്യാപിച്ചു. ഡിസംബർ 21-ന് പ്രഖ്യാപിച്ച ടീമിൽ ഇന്ത്യൻ അമേരിക്കൻ അറ്റോർണി ഭാരത് രാമമൂർത്തിയെ നാഷണൽ ഇക്കണോമിക് കൗൺസിൽ ഡപ്യൂട്ടി ഡയറക്ടറായി നിയമിച്ചിട്ടുണ്ട്.
റൂസ് വെൽറ്റ് ഇൻസ്റ്റിറ്റ്യൂട്ട് പവർ പ്രോഗ്രാം മാനേജിങ് ഡയറക്ടറായാണ് രാമമൂർത്തി ഇപ്പോൾ പ്രവർത്തിക്കുന്നത്. സെനറ്റർ എലിസബത്ത് വാറന്റെ മുൻ എയ്ഡ് കൂടിയായിരുന്നു.
തമിഴ് നാട്ടിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ രവി രാമമൂർത്തിയുടെ മകനാണ് ഭാരത് രാമമൂർത്തി. രവി രാമമൂർത്തി ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ്. ഹാർവാർഡ് യൂണിവേഴ്സിറ്റി, യേൽ യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ യൂണിവേഴ്സിറ്റികളിലാണ് ഭാരത് രാമമൂർത്തി പഠനം പൂർത്തീകരിച്ചത്.
നിയമപഠനം പൂർത്തിയാക്കിയശേഷം ബോസ്റ്റണിൽ റെഡ് സോക്സ് ലീഗൽ ഡിപ്പാർട്ട്മെന്റിലാണ് ആദ്യമായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ബൈഡൻ ടീമിൽ ഭാരത് രാമമൂർത്തിയുടെ നിയമനത്തോടെ ഇന്ത്യൻ വംശജരുടെ എണ്ണം 25-ലേറെയായി. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരീസിന്റെ സ്വാധീനം ഈ നിയമനങ്ങളിൽ നിഴലിച്ചുകാണുന്നു.