- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ജി രാമൻ നായർ ബിജെപിയിലേക്ക്; അമിത് ഷാ കേരളത്തിൽ എത്തുമ്പോൾ ഔദ്യോഗികമായി പാർട്ടിയിൽ ചേരുമെന്ന് സൂചന; ബിജെപി നേതാക്കളുമായി ചർച്ച നടത്തി; ശബരിമല വിഷയത്തിൽ ബിജെപി വേദിയിൽ എത്തിയതിന്റെ പേരിൽ കോൺഗ്രസ് സസ്‌പെന്റ് ചെയ്ത നേതാവ് മറുകണ്ടം ചാടുന്നത് അവസരം നോക്കി തന്നെ; കോൺഗ്രസ് പ്രമുഖരെ അടുപ്പിക്കാനുള്ള ശ്രീധരൻ പിള്ളയുടെ തന്ത്രങ്ങൾ വിജയത്തിലേക്കോ?
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ജി രാമൻ നായർ ബിജെപിയിലേക്ക്. ശബരിമല സമരവുമായി ബന്ധപ്പെട്ട് ബിജെപി വേദിയിൽ എത്തിയതിന്റെ പേരിൽ വിമർശനം നേരിടേണ്ടി വന്ന രാമൻ നായർ ഇപ്പോൽ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടിരിക്കയാണ്. ഇതിന് പിന്നാലെയാണ് ബിജെപിയിൽ ചേരുമെന്ന് സൂചന നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് രംഗത്തെത്തിയത്. ശബരിമല വിഷയത്തിൽ ബിജെപി എടുത്ത നിലപാടാണ് ശരിയെന്നും അതിനൊപ്പം നിൽക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചതിന്റെ പേരിൽ രാമൻ നായർ നടപടി നേരിട്ടിരുന്നു. ബിജെപിയിലേക്ക് പോകുക എന്ന ചിന്ത ഇപ്പോൾ ഇല്ല. എന്നാൽ, കോൺഗ്രസിൽ ഇടമില്ലാതാവുകയും പുറത്തുപോവുകയും ചെയ്താൽ അതിനെക്കുറിച്ച് ആലോചിക്കും. ശബരിമല വിഷയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ തനിക്ക് ഈ ശിക്ഷയുണ്ടായത്. അതുകൊണ്ടുതന്നെ ശബരിമല വിഷയം ആര് ഉയർത്തിപ്പിടിക്കുന്നോ അവരുമായി ചേർന്നു പോകും. ബിജെപിയാണ് അതു ചെയ്യുന്നതെങ്കിൽ അവരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവ
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ജി രാമൻ നായർ ബിജെപിയിലേക്ക്. ശബരിമല സമരവുമായി ബന്ധപ്പെട്ട് ബിജെപി വേദിയിൽ എത്തിയതിന്റെ പേരിൽ വിമർശനം നേരിടേണ്ടി വന്ന രാമൻ നായർ ഇപ്പോൽ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടിരിക്കയാണ്. ഇതിന് പിന്നാലെയാണ് ബിജെപിയിൽ ചേരുമെന്ന് സൂചന നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് രംഗത്തെത്തിയത്. ശബരിമല വിഷയത്തിൽ ബിജെപി എടുത്ത നിലപാടാണ് ശരിയെന്നും അതിനൊപ്പം നിൽക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചതിന്റെ പേരിൽ രാമൻ നായർ നടപടി നേരിട്ടിരുന്നു.
ബിജെപിയിലേക്ക് പോകുക എന്ന ചിന്ത ഇപ്പോൾ ഇല്ല. എന്നാൽ, കോൺഗ്രസിൽ ഇടമില്ലാതാവുകയും പുറത്തുപോവുകയും ചെയ്താൽ അതിനെക്കുറിച്ച് ആലോചിക്കും. ശബരിമല വിഷയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ തനിക്ക് ഈ ശിക്ഷയുണ്ടായത്. അതുകൊണ്ടുതന്നെ ശബരിമല വിഷയം ആര് ഉയർത്തിപ്പിടിക്കുന്നോ അവരുമായി ചേർന്നു പോകും. ബിജെപിയാണ് അതു ചെയ്യുന്നതെങ്കിൽ അവരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നിലയ്ക്കലിൽ നടത്തിയ ഉപവാസ സമരം കെപിസിസി നിർവ്വാഹക സമിതിയംഗം കൂടിയായ രാമൻനായർ ഉദ്ഘാടനം ചെയ്തതിരുന്നു. ഇതിനെ തുടർന്ന് രാമൻ നായരെ എഐസിസി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം സസ്‌പെൻഷൻ പിൻവലിക്കാൻ വേണ്ടിയുള്ള സമ്മർദ്ദത്തിന്റെ ഭാഗമായാണ് രാമൻ നായരുടെ നീക്കമെന്നും സൂചനയുണ്ട്.
പത്തനംതിട്ടയിലെ ബിജെപിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യാനാണ് കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ജി രാമൻ നായർ എത്തിയത്. നേരത്തേ പ്രതിഷേധത്തിൽ ബിജെപിയ്‌ക്കൊപ്പം കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നുണ്ടെന്ന ആരപോണം ഉയർന്നപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം തള്ളിയിരുന്നു. വിശ്വാസികളായ പ്രവർത്തകർക്ക് പ്രതിഷേധിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. നേരത്തേ പന്തളം രാജ കുടുംബം നടത്തിയ പ്രതിഷേധത്തിൽ പന്തളം സുധാകരൻ, മുൻ മന്ത്രി വി എസ് ശിവകുമാർ എന്നിവർ പങ്കെടുത്തിരുന്നു.
ശബരിമല വിഷയം വിഷയം ഇത്രകണ്ട് മോശമായ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതി ഹൈക്കമാൻഡിനെ അറിയിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമർശനം ഉന്നയിക്കുകയുണ്ടായി. ശബരിമല വിഷയത്തിൽ കോൺഗ്രസ് വേണ്ടത്ര ശുഷ്‌കാന്തി കാട്ടിയില്ലെന്നും ജി രാമൻ നായർ പറഞ്ഞു. കേരളത്തിലെ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളെ എത്തിക്കുക എന്ന ദൗത്യം ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള കൈക്കൊണ്ടിരുന്നു. നാളെ കേരളത്തിൽ അമിത് ഷാ എത്തുമ്പോൾ അദ്ദേഹവുമായി രാമൻ നായർ കൂടിക്കാഴ്‌ച്ച നടത്തുമെന്നുമാണ് സൂചനകൾ. കോൺഗ്രസ് പ്രതിസന്ധി നേരിടുന്ന സമയത്തുള്ള മറുകണ്ടം ചാടൽ പാർട്ടിക്ക് വലിയ തിരിച്ചിടി ആയേക്കും. അതുകൊണ്ട് തന്നെ അനുനയ ശ്രമങ്ങളും ഒരു വിശത്ത് ശക്തമായി നടക്കുന്നുണ്ട്.