- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപദേശകന്മാരുടെ കൂട്ടത്തിലേക്ക് രമൺ ശ്രീവാസ്തവയും; ഇരിക്കട്ടെ, ഉപദേശകന്മാർ നല്ലതല്ലേയെന്ന് മുഖ്യമന്ത്രി; ജേക്കബ് തോമസ് സാഹിത്യഭാഷയിൽ നന്നായി സംസാരിക്കുന്നയാളാണെന്നും പിണറായി
തിരുവനന്തപുരം: ഉപദേശകന്മാർക്ക് ഒട്ടും കുറവില്ലെങ്കിലും പ്രശ്‌നങ്ങളിൽ നിന്ന് പ്രശ്‌നങ്ങളിലേക്ക് നീങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മുൻ ഡി.ജ.പി രമൺശ്രീ വാസ്തവയെ പൊലീസിന്റെ ഉപദേശകനാക്കുന്നു. സംസ്ഥാനത്തെ മുൻ പൊലീസ് മേധാവിയായിരുന്നു ശ്രീവാസ്തവ. പൊലീസ് സംബന്ധിച്ച നയപരമായ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ ഉപദേശകനായാണ് നിയമനം. ഇന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി രമൺ ശ്രീവാസ്തവയുടെ നിയമനം സംബന്ധിച്ച് സ്ഥിരീകരണം നൽകിയത്. രമൺ ശ്രീവാസ്തവ ആഭ്യന്തര വകുപ്പിന്റെയല്ല, പൊലീസിന്റെ ഉപദേശകനാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇരിക്കട്ടെ, ഉപദേശകന്മാർ ഉണ്ടാകുന്നത് നല്ലതല്ലേയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പൊലീസിന്റെ പ്രവർത്തനം സംബന്ധിച്ച് നിരന്തരം വിമർശനമുയരുന്ന സാഹചര്യത്തിലാണ് രമൺശ്രീവാസ്തവയെ ഉപദേശകനായി നിയമിക്കുന്നത്. പ്രതിഫലമില്ലാതെ ചീഫ് സെക്രട്ടറി റാങ്കിലാണ് നിയമനം. രാഷ്ട്രീയം, ശാസ്ത്രം, സ
തിരുവനന്തപുരം: ഉപദേശകന്മാർക്ക് ഒട്ടും കുറവില്ലെങ്കിലും പ്രശ്‌നങ്ങളിൽ നിന്ന് പ്രശ്‌നങ്ങളിലേക്ക് നീങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മുൻ ഡി.ജ.പി രമൺശ്രീ വാസ്തവയെ പൊലീസിന്റെ ഉപദേശകനാക്കുന്നു. സംസ്ഥാനത്തെ മുൻ പൊലീസ് മേധാവിയായിരുന്നു ശ്രീവാസ്തവ. പൊലീസ് സംബന്ധിച്ച നയപരമായ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ ഉപദേശകനായാണ് നിയമനം.
ഇന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി രമൺ ശ്രീവാസ്തവയുടെ നിയമനം സംബന്ധിച്ച് സ്ഥിരീകരണം നൽകിയത്.
രമൺ ശ്രീവാസ്തവ ആഭ്യന്തര വകുപ്പിന്റെയല്ല, പൊലീസിന്റെ ഉപദേശകനാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇരിക്കട്ടെ, ഉപദേശകന്മാർ ഉണ്ടാകുന്നത് നല്ലതല്ലേയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പൊലീസിന്റെ പ്രവർത്തനം സംബന്ധിച്ച് നിരന്തരം വിമർശനമുയരുന്ന സാഹചര്യത്തിലാണ് രമൺശ്രീവാസ്തവയെ ഉപദേശകനായി നിയമിക്കുന്നത്. പ്രതിഫലമില്ലാതെ ചീഫ് സെക്രട്ടറി റാങ്കിലാണ് നിയമനം. രാഷ്ട്രീയം, ശാസ്ത്രം, സാമ്പത്തികം എന്നീ മേഖലകളിലെ ഉപദേശകന്മാരെ കൂടാതെയാണ് പൊലീസ് ഉപദേശകനെ മുഖ്യമന്ത്രി നിയമിക്കുന്നത്.
അതേസമയം വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ആ പദവിയിലേക്ക് തിരിച്ചുവരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം അവധിയിലാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജേക്കബ് തോമസ് ഒരു മാസത്തെ അവധിയിലാണ്. സർക്കാർ ഉദ്യോഗസ്ഥർ അവധി കഴിഞ്ഞാൽ തിരിച്ചുവരാതെ എവിടെ പോകാനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഡിജിപി ഓഫീസിന് മുന്നിലെ പൊലീസ് അതിക്രമത്തെ വിമർശിച്ച് തണലാകേണ്ടവർ താണ്ഡവമാടുന്നെന്ന ജേക്കബ് തോമസിന്റെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം സാഹിത്യഭാഷയിൽ നന്നായി സംസാരിക്കുന്നയാളാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തോട് അഭിപ്രായം ചോദിക്കണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.