- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ഞൂറ് കോടി മുതൽ മുടക്കിൽ രാമായണം സിനിമയാക്കാൻ ടോളിവുഡ്; മോഹൻലാലിന്റെ മഹാഭാരതത്തിനു മുന്നേ രാമായണം ത്രീഡിയിൽ പുറത്തിറങ്ങും
ആയിരം കോടി മുടക്കി മഹാഭാരതമൊരുക്കാൻ മലയാള സിനിമാ ലോകം തയ്യാറെടുക്കുമ്പോൾ അതിനും മുന്നേ രാമായണം സിനിമയാക്കാനാണ് തെലുങ്ക് സിനിമാ ലോകത്തിന്റെ ശ്രമം. മൂന്ന് നിർമ്മാതാക്കളാണ് അഞ്ഞൂറ് കോടി മുടക്കി രാമായണം സിനിമയാക്കാൻ പോകുന്നത്. അല്ലു അരവിന്ദ്, നമിത് മൽഹോത്ര, മധു മണ്ടേന എന്നിവരാണ് നിർമ്മാതാക്കൾ. ഓരോ ഭാഗങ്ങൾ ഓരോ നിർമ്മാതാക്കളാകും ഒരുക്കുക. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യുന്ന സിനിമയിൽ ബോളിവുഡ്, തമിഴ്, തെലുങ്ക് സൂപ്പർതാരങ്ങൾ അണിനിരക്കും. ത്രിഡിയിലാകും ചിത്രം റിലീസ് ചെയ്യുക. അണിയറപ്രവർത്തകർ ഒരു വർഷമായി തിരക്കഥയുടെ പണിപ്പുരയിലാണ്. എൺപതുകളിലും 2008ലും രാമായണം ടെലിവിഷൻ പരമ്പരയായി ഒരുക്കിയിരുന്നു. ഏറെ പ്രേക്ഷരെ സൃഷ്ടിച്ച പരമ്പരയ്ക്ക് ശേഷം രാമായണത്തിന്റെ ഒരു ചലച്ചിത്രഭാഷ്യം ഉണ്ടായിട്ടില്ല. ബാഹുബലിയുടെ വമ്പൻ വിജയമാണ് ബിഗ്ബജറ്റ് ചിത്രങ്ങളിലേക്ക് നിർമ്മാതാക്കളെ അടുപ്പിച്ചത്. ഗജിനി, മഗഥീര തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ നിർമ്മാതാവാണ് സൂപ്പർ താരം അല്ലു അർജുന്റെ അച്ഛൻ കൂടിയായ അല്ലു അരവ
ആയിരം കോടി മുടക്കി മഹാഭാരതമൊരുക്കാൻ മലയാള സിനിമാ ലോകം തയ്യാറെടുക്കുമ്പോൾ അതിനും മുന്നേ രാമായണം സിനിമയാക്കാനാണ് തെലുങ്ക് സിനിമാ ലോകത്തിന്റെ ശ്രമം. മൂന്ന് നിർമ്മാതാക്കളാണ് അഞ്ഞൂറ് കോടി മുടക്കി രാമായണം സിനിമയാക്കാൻ പോകുന്നത്. അല്ലു അരവിന്ദ്, നമിത് മൽഹോത്ര, മധു മണ്ടേന എന്നിവരാണ് നിർമ്മാതാക്കൾ. ഓരോ ഭാഗങ്ങൾ ഓരോ നിർമ്മാതാക്കളാകും ഒരുക്കുക.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യുന്ന സിനിമയിൽ ബോളിവുഡ്, തമിഴ്, തെലുങ്ക് സൂപ്പർതാരങ്ങൾ അണിനിരക്കും. ത്രിഡിയിലാകും ചിത്രം റിലീസ് ചെയ്യുക. അണിയറപ്രവർത്തകർ ഒരു വർഷമായി തിരക്കഥയുടെ പണിപ്പുരയിലാണ്.
എൺപതുകളിലും 2008ലും രാമായണം ടെലിവിഷൻ പരമ്പരയായി ഒരുക്കിയിരുന്നു. ഏറെ പ്രേക്ഷരെ സൃഷ്ടിച്ച പരമ്പരയ്ക്ക് ശേഷം രാമായണത്തിന്റെ ഒരു ചലച്ചിത്രഭാഷ്യം ഉണ്ടായിട്ടില്ല. ബാഹുബലിയുടെ വമ്പൻ വിജയമാണ് ബിഗ്ബജറ്റ് ചിത്രങ്ങളിലേക്ക് നിർമ്മാതാക്കളെ അടുപ്പിച്ചത്.
ഗജിനി, മഗഥീര തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ നിർമ്മാതാവാണ് സൂപ്പർ താരം അല്ലു അർജുന്റെ അച്ഛൻ കൂടിയായ അല്ലു അരവിന്ദ്. ഗോസ്റ്റ്ബസ്റ്റേഴ്‌സ്, സ്റ്റാർ വാർസ്, ട്രാൻസ്‌ഫോമേഴ്‌സ്, എക്‌സ് മെൻ: അപ്പോകാലിപ്‌സ്, ദി മാർഷ്യൻ തുടങ്ങിയ വമ്പൻ ഹോളിവുഡ് ചിത്രങ്ങളുടെ സ്റ്റീരിയോ കൺവേർഷനും വിഷ്വൽ ഇഫക്റ്റ്‌സും കൈകാര്യം ചെയ്ത പ്രൈം ഫോക്കസിന്റെ ഉടമയാണ് അല്ലു അരവിന്ദിന്റെ നിർമ്മാണ പങ്കാളിയായ നമിത് മൽഹോത്ര. പ്രൈം ഫോക്കസിന്റെ പങ്കാളിത്തം ചിത്രത്തിന്റെ സാങ്കേതിക മേന്മ ഉറപ്പാക്കുമെന്ന വിശ്വാസത്തിലാണ് സിനിമാ ലോകം.
പ്രവാസി വ്യവസായി ഡോ.ബി.ആർ.ഷെട്ടി ആയിരം കോടി രൂപ മുടക്കി മലയാളത്തിൽ മഹാഭാരതം എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. മോഹൻലാൽ ഭീമനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാർ ആണ്. ഈ ചിത്രത്തിനു മുന്നേ രാമായണം പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ.